തെലുഗു സൂപ്പര്‍ താരം ജൂനിയര്‍ എന്‍ടിആറും (Jr NTR) ബോളിവുഡ് താരം ജാന്‍വി കപൂറും (Janhvi Kapoor) കേന്ദ്ര കഥാപാത്രങ്ങളില്‍ എത്തുന്ന ചിത്രമാണ് 'ദേവര' (Devara). അടുത്ത വര്‍ഷത്തെ പ്രധാന റിലീസുകളില്‍ ഒന്നാണ് 'ദേവര'. പ്രഖ്യാപനം മുതല്‍ മാധ്യമശ്രദ്ധ നേടിയ സിനിമയുടെ പുതിയ അപ്‌ഡേറ്റ് ആരാധകരെ ആവേശഭരിതരാക്കിയിരിക്കുകയാണ് (Devara new update).
'ദേവര' രണ്ട് ഭാഗങ്ങളായാകും റിലീസ് ചെയ്യുക (Devara will be released in two parts). 'ദേവര'യുടെ ആദ്യ ഭാഗം 2024 ഏപ്രിലിൽ റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപനം (Devara first part will release on 2024 April). 'ദേവര'യുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെ സംവിധായകന്‍ കൊരട്ടല ശിവയാണ് (Koratala Siva) വീഡിയോ സന്ദേശത്തിലൂടെ സിനിമയുടെ പുതിയ അപ്‌ഡേറ്റ് പങ്കുവച്ചിരിക്കുന്നത്.
Also Read: തെലുഗുവില്‍ തിളങ്ങാന്‍ ജാൻവി കപൂർ; NTR30ന്‍റെ ഫസ്റ്റ് ലുക്ക് പങ്കുവച്ച് താരം
'രണ്ട് ഭാഗങ്ങളിലായി നിങ്ങളെ രസിപ്പിക്കാൻ ദേവര എത്തും. ആദ്യ ഭാഗം 2024 ഏപ്രിൽ 5ന് റിലീസ് ചെയ്യും.' -ഇപ്രകാരമാണ് കൊരട്ടല ശിവ എക്‌സിലൂടെ (ട്വിറ്റര്‍) ദേവരയുടെ റിലീസ് വിവരം ആരാധകരോട് പങ്കുവച്ചിരിക്കുന്നത്. 'ദേവര' രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യാന്‍ 'ദേവര' ടീമിനെ പ്രേരിപ്പിച്ച ഘടകത്തെ കുറിച്ചും സംവിധായകന്‍ തെലുഗുവില്‍ വിശദീകരിക്കുന്നുണ്ട്.
'ദേവരയുടെ ലോകം പുതിയതാണ്. വളരെയധികം സ്ട്രിംഗ് കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള ബിഗ് ബജറ്റ് ചിത്രമാണ് ദേവര. രണ്ട് ഷെഡ്യൂളുകൾക്ക് ശേഷം, ഷൂട്ട് ചെയ്‌തതെല്ലാം വളരെ പ്രധാനപ്പെട്ടതായിരുന്നതിനാല്‍ എഡിറ്റ് ടേബിളിൽ എത്തിയപ്പോള്‍, അതില്‍ നിന്നും എന്ത് വെട്ടിക്കളയണമെന്ന് തീരുമാനിക്കാൻ ടീമിന് വളരെ ബുദ്ധിമുട്ടേണ്ടി വന്നു. തുടര്‍ന്ന് ടീം അംഗങ്ങള്‍ ദേവരയെ ഒരു ഡ്യുവോളജി (duology - രണ്ട് ഭാഗങ്ങള്‍) ആയി വികസിപ്പിക്കാന്‍ ഏകകണ്‌ഠമായി തീരുമാനിച്ചു.' -ഇപ്രകാരമാണ് കൊരട്ടല ശിവ വീഡിയോ സന്ദേശത്തില്‍ പറഞ്ഞത് (Koratala Siva about Devara release).
ജാന്‍വി കപൂറിന്‍റെ തെലുഗു അരങ്ങേറ്റം കൂടിയാണ് 'ദേവര'. കൂടാതെ ജൂനിയർ എൻടിആറും ജാൻവി കപൂറും ഇതാദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'ദേവര'. ജാന്‍വിയെയും ജൂനിയര്‍ എന്‍ടിആറിനെയും കൂടാതെ ബോളിവുഡ് താരം സെയ്‌ഫ് അലി ഖാനും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തും (Saif Ali Khan to play lead role in Devara). ഇവരെ കൂടാതെ നിരവധി പ്രമുഖരും സിനിമയുടെ ഭാഗമാകും.
യുവസുധ ആർട്‌സും എൻടിആർ ആർട്‌സും ചേർന്ന് ബിഗ് ബജറ്റില്‍ നിര്‍മിക്കുന്ന ചിത്രം നന്ദമുരി കല്യാണ റാം ആണ് അവതരിപ്പിക്കുക. ആർ രത്‌നവേലുവാണ് സിനിമയുടെ ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതം. പ്രൊഡക്ഷന്‍ ഡിസൈനര്‍ - സാബു സിറിള്‍, പിആര്‍ഒ - ആതിര ദില്‍ജിത്ത് എന്നിവരും നിര്‍വഹിക്കുന്നു.
Also Read: എന്‍ടിആറിന്‍റെ വില്ലനായി സെയ്‌ഫ് അലി ഖാന്‍? നായികയായി ജാന്‍വി കപൂര്‍