ന്യൂഡൽഹി : ബിജെപി അദ്ധ്യക്ഷന്‍ ജെ.പി നദ്ദ പാർട്ടി ദേശീയ സെക്രട്ടറിമാരുമായി കൂടിക്കാഴ്ച്ച നടത്തി. ഉത്തർപ്രദേശ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂർ, പഞ്ചാബ് എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ആശയവിനിമയം.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളിൽ നടത്തേണ്ട സംഘടനാപ്രവർത്തനങ്ങളും തയ്യാറെടുപ്പുകളും യോഗം അവലോകനം ചെയ്തു. മീറ്റിങ്ങിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിലൂടെ വിവരങ്ങൾ അറിയിച്ചു.
കഴിഞ്ഞ വർഷം സെക്രട്ടറിമാരെ നിയമിച്ചതിന് ശേഷം നദ്ദ അവരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത് ആദ്യമായാണ്. മീറ്റിങ്ങിൽ കൊവിഡ് വാക്സിനേഷൻ ഡ്രൈവ് പ്രോത്സാഹിപ്പിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയായി.
Also Read: പ്രചോദിപ്പിക്കുക ലക്ഷ്യം ; ഒളിമ്പിക്‌സ് യോഗ്യത നേടിയ അത്‌ലറ്റുകളുമായി സംവദിക്കാന്‍ മോദി
മോദിയും കഴിഞ്ഞ മാസം സമാന രീതിയിൽ ബിജെപി സെക്രട്ടറിമാരുമായും പാർട്ടിയുടെ നേതാക്കളുമായും ആശയവിനിമയം നടത്തിയിരുന്നു.