ETV Bharat / bharat

മാധ്യമ പ്രവര്‍ത്തക സംരക്ഷണ ബില്‍ പാസാക്കി; 'ഛത്തീസ്‌ഗഡില്‍ ഇത് ചരിത്ര മൂഹൂര്‍ത്തം': ഭൂപേഷ്‌ ബാഗേല്‍ - latest news in Assembly

മാധ്യമ പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നല്‍കാന്‍ ബില്‍ പാസാക്കി ഛത്തീസ്‌ഗഡ് നിയമസഭ. മാധ്യമ സ്ഥാപനങ്ങള്‍ക്കും സംരക്ഷണം ഉറപ്പ് നല്‍കുന്നതാണ് ബില്ല്. ചരിത്ര പ്രധാന ദിനമെന്ന് മുഖ്യമന്ത്രി.

മാധ്യമ പ്രവര്‍ത്തകര്‍ക്കായി സംരക്ഷണ ബില്ല്  മാധ്യമ പ്രവര്‍ത്തക ബില്‍ പാസാക്കി  ഭൂപേഷ്‌ ബാഗേല്‍  മുഖ്യമന്ത്രി ഭൂപേഷ്‌ ബാഗേല്‍  മാധ്യമ പ്രവര്‍ത്തകര്‍  ഛത്തീസ്‌ഗഡ് നിയമസഭ  Journalist Protection Bill passed  Journalist Protection Bill passed in Chhattisgarh  Chhattisgarh Assembly  Assembly news updates  latest news in Assembly  ഭൂപേഷ്‌ ബാഗേല്‍
മാധ്യമ പ്രവര്‍ത്തക സംരക്ഷണ ബില്‍ പാസാക്കി
author img

By

Published : Mar 23, 2023, 12:08 PM IST

റായ്‌പൂര്‍: മാധ്യമ പ്രവര്‍ത്തകരെ സംരക്ഷിക്കുന്നതിനുള്ള ബില്ല് പാസാക്കി ഛത്തീസ്‌ഗഡ് നിയമസഭ. മുഖ്യമന്ത്രി ഭൂപേഷ്‌ ബാഗേല്‍ ആണ് സഭയില്‍ ബില്ല് അവതരിപ്പിച്ചത്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടാകുന്ന അക്രമങ്ങള്‍, അന്യായമായി തടങ്കലില്‍ വയ്‌ക്കല്‍, കള്ളക്കേസുകള്‍ തുടങ്ങിയവയില്‍ നിന്നെല്ലാം പുതുതായി നിയമസഭ പാസാക്കിയ ബില്ല് സംരക്ഷണം നല്‍കും.

ചരിത്ര പ്രധാന ദിവസമാണിത്: മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളില്‍ ഒന്നായിരുന്നു ഇന്ന്. സംസ്ഥാനത്തിന്‍റെ ചരിത്രത്തിലും ഏറ്റവും പ്രധാനപ്പെട്ടതാണെന്നും മുഖ്യമന്ത്രി ഭൂപേഷ്‌ ബാഗേല്‍ പറഞ്ഞു. റിപ്പോര്‍ട്ടിങ്ങിനായി എത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിരവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടതായി വരുന്നുണ്ട്. സ്വന്തം ജീവന്‍ അപകടപ്പെടുത്തുന്ന തരത്തില്‍ വരെ റിപ്പോര്‍ട്ടിങ്ങ് ചെയ്യേണ്ട അവസ്ഥകള്‍ വരെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടതായി വരുന്നുണ്ടെന്നും അതുകൊണ്ട് പുതിയ നിയമം മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിയമപരമായ സുരക്ഷ നല്‍കുമെന്നും ഭൂപേഷ്‌ ബാഗേല്‍ പറഞ്ഞു.

2023ലെ പുതിയ മാധ്യമ സംരക്ഷണ നിയമം സംസ്ഥാനത്തെ മാധ്യമ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സംരക്ഷണം നല്‍കുമെന്ന് മാത്രമല്ല ന്യൂസ് പോര്‍ട്ടലുകളില്‍ ജോലി ചെയ്യുന്നവര്‍ക്കും ഈ ബില്ല് ഉപയോഗപ്രദമാകും. മാധ്യമ പ്രവര്‍ത്തകര്‍ക്ക് എന്തെങ്കിലും തരത്തില്‍ പ്രയാസങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെങ്കില്‍ അത് സംബന്ധിച്ച് പരാതികള്‍ നല്‍കാനും അതിനെ കുറിച്ച് ചര്‍ച്ച ചെയ്യാനും ഒരു പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകരെയും ഈ സമിതിയില്‍ അംഗങ്ങളാക്കും.

also read: ഭാര്യയെ കൊന്ന് മൃതദേഹം മൂന്ന് കഷ്‌ണമാക്കി കുഴിച്ചിട്ടു; ഭര്‍ത്താവ് അറസ്റ്റില്‍

എതിര്‍ത്ത് പ്രതിപക്ഷം: മാധ്യമ പ്രവര്‍ത്തകരെ സംരക്ഷിക്കുന്നതിനായുള്ള പുതിയ ബില്ല് നിയമസഭയില്‍ അവതരിപ്പിക്കുന്നത് സംബന്ധിച്ച് നടത്തിയ ചര്‍ച്ചയില്‍ പ്രതിപക്ഷ പാര്‍ട്ടി ബില്ലിന് പിന്തുണ നല്‍കിയിരുന്നെങ്കിലും നിയമസഭ സമ്മേളനത്തിടെ ഈ ബില്ല് പാസാക്കുന്നതില്‍ നിന്ന് വിട്ടു നിന്നു. ബില്ല് പാസാക്കുന്നതിനായി നിയമസഭയില്‍ നടന്ന ചര്‍ച്ചയില്‍ പോലും പങ്കെടുക്കാതെ വിട്ടു നിന്നത് ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബില്ല് പാസാക്കുന്നതിന് മുമ്പ് സെലക്‌ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം സഭയില്‍ ആവശ്യമുന്നയിച്ചിരുന്നു.

എന്നാല്‍ പ്രതിപക്ഷത്തിന്‍റെ ഈ ആവശ്യം സഭ തള്ളുകയായിരുന്നു. സംസ്ഥാനത്തെ രാഷ്‌ട്രീയ പാര്‍ട്ടികളോടും അഭിപ്രായം ആരാഞ്ഞതിന് ശേഷമാണ് വിഷയം സഭയില്‍ അവതരിപ്പിച്ചതെന്നും സംസ്ഥാനത്തിന്‍റെ ചരിത്രത്തില്‍ സ്വര്‍ണ ലിപിയില്‍ എഴുതി വയ്‌ക്കപ്പെടെണ്ട ചരിത്ര മുഹൂര്‍ത്തമാണ് ഇതെന്നും ഭൂപേഷ്‌ ബാഗേല്‍ പറഞ്ഞു.

2018ല്‍ കോണ്‍ഗ്രസ് ഭരണകാലത്ത് പ്രകടന പത്രികയിലും മാധ്യമ പ്രവര്‍ത്തക സംരക്ഷണ ബില്‍ വാഗ്‌ദാനം നല്‍കിയിരുന്നു. നിയമ നിര്‍മാണത്തിനായി സുപ്രീംകോടതി ജഡ്‌ജ് അഫ്‌താബ് അലാമിന്‍റെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചിരുന്നു. ഇപ്പോള്‍ പാസാക്കിയ ബില്ല് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയും മാധ്യമ സ്ഥാപനങ്ങള്‍ നേരെയുണ്ടാകുന്ന അക്രമങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുമെന്നും മുഖ്യമന്ത്രി ഭൂപേഷ്‌ ബാഗേല്‍ കൂട്ടിച്ചേര്‍ത്തു.

also read: അനധികൃത സ്വത്ത് സമ്പാദനം: വീട്ടിലെ വിജിലൻസ് പരിശോധനക്കിടെ ഡിവൈഎസ്‌പി മുങ്ങി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.