ETV Bharat / bharat

തമിഴ്നാട്ടില്‍ മാധ്യമപ്രവര്‍ത്തകനെ വെട്ടിക്കൊന്നു

തമിഴ്നാട്ടില്‍ മാധ്യമപ്രവര്‍ത്തകനെ ഗുണ്ടാസംഘം വെട്ടിക്കൊന്നു. കൊലക്ക പിന്നില്‍ ഭൂമാഫിയയെന്ന് കുടുംബം.

Journalist murdered near Chennai for allegedly exposing land grabbing  Journalist murdered  land grabbing  തമിഴ്നാട്ടില്‍ മാധ്യമപ്രവര്‍ത്തകനെ വെട്ടിക്കൊന്നു  ഭൂമാഫിയ  ഗുണ്ടാസംഘം  തമിഴന്‍ ടിവി
തമിഴ്നാട്ടില്‍ മാധ്യമപ്രവര്‍ത്തകനെ വെട്ടിക്കൊന്നു
author img

By

Published : Nov 9, 2020, 3:44 PM IST

ചെന്നൈ: തമിഴ്നാട്ടില്‍ മാധ്യമപ്രവര്‍ത്തകനെ ഗുണ്ടാസംഘം വെട്ടിക്കൊന്നു. തമിഴന്‍ ടിവിയിലെ റിപ്പോര്‍ട്ടര്‍ മോസസ് ആണ് കൊല്ലപ്പെട്ടത്. മോസസ് കഴിഞ്ഞ കുറച്ച് നാളുകളായി ഭൂമാഫിയകള്‍ക്ക് എതിരായി വാര്‍ത്താ പരമ്പര ചെയ്തിരുന്നു. അതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ മോസസിന്‍റെ റിപ്പോര്‍ട്ടുകള്‍ കാഞ്ചീപുരത്ത് ചര്‍ച്ചാവിഷയമായിരുന്നു. ഇന്നലെ രാത്രിയോടെ വീടിന് മുന്നില്‍ വെച്ചാണ് മോസസിനെ വെട്ടിക്കൊലപ്പെടുത്തിയത്.

ജോലി കഴിഞ്ഞ് മടങ്ങി വരുകയായിരുന്ന മോസസിനെ വീടിന് മുന്നില്‍ തടഞ്ഞുവെച്ച് വെട്ടുകയായിരുന്നു. വെട്ടേറ്റ മോസസിന്‍റെ കരച്ചില്‍ കേട്ട് ഓടിയെത്തിയ വീട്ടുകാരെയും പ്രദേശവാസികളെയും വടിവാള്‍ വീശി ഭീഷണിപ്പെടുത്തിയ ശേഷം സംഘം രക്ഷപ്പെടുകയായിരുന്നു. ഭൂമാഫിയയാണ് കൊലപാതകത്തിന് പിന്നിലെന്ന് മോസസിന്‍റെ കുടുംബം ആരോപിച്ചു. മൃതദേഹം ഏറ്റെടുക്കാതെ ബന്ധുക്കള്‍ ആശുപത്രി പരിസരത്ത് പ്രതിഷേധിച്ചു. സംഭവത്തിൽ സോമംഗലം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.