ന്യൂഡൽഹി: ജോണ്‍സണ്‍ & ജോണ്‍സന്‍റെ വാക്‌സിൻ(ജെ&ജെ) ജൂണ്‍- ജൂലൈ മാസത്തോടെ ഇന്ത്യയിലെത്തുമെന്ന് ശാസ്ത്ര സാങ്കേതിക മന്ത്രാലയം. ജെ&ജെ വാക്‌സിൻ ഇറക്കുമതി ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ബയോടെക്നോളജി വിഭാഗം സെക്രട്ടറി രേണു സ്വരൂപ് അറിയിച്ചു. ഒറ്റ ഡോസ് വാക്‌സിൻ ആണ് ജെ&ജെയുടേത്. അതുകൊണ്ട് തന്നെ വാക്‌സിനേഷൻ വേഗത്തിലാക്കാൻ ഈ വാക്‌സിൻ സഹായകരമാണ്. ന്യൂ ഇംഗ്ലണ്ട് ജേണൽ പുറത്തുവിട്ട പഠന ഫലങ്ങൾ അനുസരിച്ച് ജെ&ജെ വാക്‌സിൻ സ്വീകരിച്ച് 28 ദിവസം കഴിഞ്ഞ ഒരാളിൽ ഫലപ്രാപ്‌തി 85 ശതമാനം വരെയാണ്.
Read More: കൊവിഡ് വാക്സിൻ വിതരണത്തിന് ഡ്രോണ്‍ ; സാധ്യതാപഠനത്തിന് ഐസിഎംആർ
ഇന്ത്യയിൽ വാക്‌സിൻ ഉദ്‌പാതിപ്പിക്കാൻ ജെ&ജെയും ബയോളജിക്കൽ ഇ ലിമിറ്റഡുമായി ചേർന്ന് കരാർ ഒപ്പിട്ടുണ്ട്. ഒരു വർഷം 600 ബില്യണ്‍ വാക്‌സിൻ ഉദ്‌പാതിപ്പിക്കാനുള്ള ശേഷി ബയോളജിക്കൽ ഇ ലിമിറ്റഡിന് ഉണ്ടെന്ന് രേണു സ്വരൂപ് അറിയിച്ചു. ബയോളജിക്കൽ ഇ ലിമിറ്റഡ് വികസിപ്പിക്കുന്ന വാക്‌സിൻ ഇപ്പോൾ പരീക്ഷണത്തിന്‍റെ അന്തിമ ഘട്ടത്തിലാണ്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ വാക്‌സിൻ ഓഗസ്റ്റ് മാസത്തോടെ എത്തുമെന്നാണ് പ്രതീക്ഷ.