മുംബൈ: മഹാരാഷ്ടയിലെ മലാദിൽ ലോക്ക് ഡൗണിൽ ജോലി നഷ്ടപ്പെട്ട ദമ്പതികൾ അന്നമില്ലത്തവർക്കായി സൗജന്യമായി ഭക്ഷണം വിളമ്പിയത് നന്മയുടെ കാഴ്ചയായി. ഫയാസ് ഷെയ്ഖും ഭാര്യ മിസ്ഗയുമാണ് മലാദിൽ രണ്ടായിരത്തോളം പേർക്ക് ഭക്ഷണം വിളമ്പിയത്. കുടിയേറ്റ തൊഴിലാളികൾ താമസിക്കുന്ന മലാദിലെ അംബോജ്വാടി പ്രദേശത്താണ് ഇരുവരും സമൂഹ അടുക്കള വഴി ആഹാരം നൽകുന്നത്. ഇരുവരുടെയും സമൂഹ അടുക്കളയിൽ നിരവധി സ്ത്രീകളും ജോലി ചെയ്യുന്നുണ്ട്.
Also read: വീടുകളിൽ കഴിയുന്ന രോഗികൾക്കായി ഓക്സിജൻ കോൺസെൻട്രേറ്റർ ബാങ്കുകൾ ആരംഭിക്കുമെന്ന് അരവിന്ദ് കെജ്‌രിവാൾ
പ്രശസ്തമായ ഒരു സുഗന്ധദ്രവ്യ നിർമാണ കമ്പനിയിൽ ജോലി ചെയ്തിരുന്ന ഫയാസ് ഷെയ്ഖിന് ഈ വർഷം ആദ്യം ആണ് ജോലി നഷ്ടപ്പെട്ടത്. തുടർന്ന് പ്രൊവിഡന്‍റ് ഫണ്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപ പിൻലവലിച്ചാണ് അദ്ദേഹം സമൂഹ അടുക്കള ആരംഭിക്കുന്നത്. ഇതുകൂടാതെ ഫയാസ് നടത്തുന്ന സ്കൂളിലെ അധ്യാപകർക്കും ഗ്രാറ്റുവിറ്റി ഫണ്ടിൽ നിന്നാണ് ശമ്പളം നൽകുന്നത്. ഈ വർഷം മഹാരാഷ്ട്രയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയപ്പോൾ പല കുടിയേറ്റ തൊഴിലാളികൾക്കും സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങാതിരിക്കാനായി താൻ ഭക്ഷണം നൽകാമെന്ന് ഉറപ്പ് നൽകിതയതായി ഫയാസ് പറഞ്ഞു. കാരണം അത്തരത്തിൽ കുടിയേറ്റ തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങുന്നത് കൊവിഡ് കേസുകളുടെ വ്യാപനത്തിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.