ETV Bharat / bharat

ചരിത്രം കുറിച്ച് ജെ.എന്‍.യു ; ആദ്യ വനിത വി.സിയായി ശാന്തിശ്രീ പണ്ഡിറ്റ് - ന്യൂഡല്‍ഹി ഇന്നത്തെ വാര്‍ത്ത

നിലവില്‍ മഹാരാഷ്ട്രയിലെ സാവിത്രി ബായി ഫൂലെ സര്‍വകലാശാല വി.സിയാണ്

JNU Santishree Pandit appointed first woman VC  ചരിത്രം കുറിച്ച് ജെ.എന്‍.യു  ജെ.എന്‍.യുവിലെ ആദ്യ വനിത വി.സിയായി ശാന്തിശ്രീ പണ്ഡിറ്റ്  ന്യൂഡല്‍ഹി ഇന്നത്തെ വാര്‍ത്ത  New delhi todays news
ചരിത്രം കുറിച്ച് ജെ.എന്‍.യു; ആദ്യ വനിത വി.സിയായി ശാന്തിശ്രീ പണ്ഡിറ്റ്
author img

By

Published : Feb 7, 2022, 11:00 PM IST

ന്യൂഡല്‍ഹി : ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റിനെ ജെ.എന്‍.യു വൈസ് ചാന്‍സിലറായി നിയമിച്ചു. ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിതയാണ് ഇവര്‍. നിലവില്‍ മഹാരാഷ്ട്രയിലെ സാവിത്രിബായി ഫൂലെ സര്‍വകലാശാല വൈസ് ചാന്‍സിലറാണ്. കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്‍റെ നിയമന തീരുമാനത്തിന്, രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നല്‍കി. മുന്‍ ജെ.എന്‍.യു വിദ്യാര്‍ഥിനിയാണ് 59 വയസുകാരിയായ ശാന്തിശ്രീ. 'അന്താരാഷ്‌ട്ര ബന്ധത്തില്‍' എംഫില്ലും പി.എച്ച്‌.ഡിയുമുണ്ട്. ഇവ നേടിയിയത് ജെ.എന്‍.യുവില്‍ നിന്നാണ്.

ALSO READ: Viral Video| വനിത പൊലീസുകാരുടെ അളവെടുക്കാന്‍ പുരുഷ തയ്യല്‍ക്കാരന്‍ ; പ്രതിസന്ധിയിലായി ആന്ധ്ര സര്‍ക്കാര്‍

അഞ്ച് വര്‍ഷത്തേക്കാണ് നിയമനം. 1988ല്‍ ഗോവ സര്‍വകലാശാലയില്‍ നിന്നും കരിയര്‍ ആരംഭിച്ച് പിന്നീട് 1993ല്‍ പൂനെ സര്‍വകലാശാലയിലെത്തി. വിവിധ അക്കാദമിക ബോഡികളില്‍ പ്രവര്‍ത്തിപരിചയമുള്ള ഇവര്‍ നിലവില്‍ യു.ജി.സി അംഗമാണ്. ഐ.സി.എസ്.എസ്.ആറില്‍ കേന്ദ്ര സര്‍വകലാശാല വിസിറ്റിങ് നോമിനിയായിരുന്നു. 29 പി.എച്ച്‌.ഡികള്‍ക്ക് സൂപ്പര്‍വൈസറായി പ്രവര്‍ത്തിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.