രാംഗഡ്(ജാര്‍ഖണ്ഡ്): ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന രണ്ടാഴ്‌ച നീണ്ടുനിൽക്കുന്ന പരിപാടിയില്‍ രാംഗഡ് ജില്ലയിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയ്ക്കും അവസരം. സിബിഎസ്ഇ-അഫിലിയേറ്റഡ് ഒ പി ജിൻഡാൽ സ്കൂളിലെ വിദ്യാർഥി റിഷിക അഗർവാളാണ് ജൂനിയര്‍ ശാസ്ത്രജ്ഞരുടെ സംഘത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.150 പേരടങ്ങുന്ന സംഘത്തിലേക്കാണ് അഗര്‍വാളിന് അവസരം ലഭിച്ചത്.
വിദ്യാര്‍ഥികള്‍ക്ക് ശാസ്‌ത്ര-സാങ്കേതികവിദ്യ ആപ്ലിക്കേഷനുകള്‍ എന്നിവയെക്കുറിച്ച് അടിസ്ഥാപരമായ അവബോധനം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ബഹിരാകാശ ശാസ്ത്രജ്ഞനാവുകയെന്നതാണ് എന്‍റെ സ്വപ്‌നമെന്നും ഇത് എന്‍റെ എക്കാലത്തേയും മികച്ച വേനലവധിക്കാലമാവുമെന്നും അഗര്‍വാള്‍ പറഞ്ഞു. അഗര്‍വാളിന് അത്രയും നല്ല അവസരം ലഭിച്ചത് സ്‌കൂളിന് അഭിമാനകരമായ നിമിഷമാണെന്നും സ്ക്കൂള്‍ പ്രിന്‍സിപ്പല്‍ ശ്വേത മലാനി പറഞ്ഞു.
also read: സിബിഐ അന്വേഷണം സന്തോഷം, ഗൂഢാലോചനയുടെ പിന്നിലാരെന്ന് അറിയണം: നമ്പി നാരായണൻ