ശ്രീനഗർ: വികസനം സംബന്ധിച്ച നടപടികൾക്കെതിരെയുള്ള പരാതികൾ പരസ്യമായി കേൾക്കുന്നതിനിടെ അഭിപ്രായ പ്രകടനം നടത്തിയെന്നാരോപിച്ച് സാമൂഹിക പ്രവർത്തകനായ സജാദ് അഹമ്മദ് സോഫിയെ ജമ്മു കശ്‌മീർ പൊലീസ് അറസ്റ്റ് ചെയ്‌തു. ക്രമസമാധാനം തകർക്കുമെന്നാരോപിച്ചാണ് സോഫിയെ 107, 105 വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്‌തത്.
കശ്‌മീർ ലഫ്‌റ്റനന്‍റ് ഗവർണർ മനോജ് സിൻഹയുടെയും ഉപദേഷ്ടാവ് ബഷീർ ഖാനും സംഘടിപ്പിച്ച പൊതുയോഗത്തിലാണ് സോഫി അഭിപ്രായ പ്രകടനം നടത്തിയത്. ''പുതിയതായി നിയമിച്ച ഉദ്യോഗസ്ഥരിൽ ഒരു പ്രതീക്ഷയുമില്ലെന്നും കശ്‌മീരികളുടെ പ്രശ്‌നം അവർക്ക് മാത്രമേ മനസിലാകുകയുള്ളൂവെന്നും പുറമെ നിന്ന് വന്നവർക്ക് അത് മനസിലാകണമെന്നില്ലെന്നു''മാണ് സോഫി പറഞ്ഞത്.
also read:കടല്‍ക്കൊല കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി
ഗാൻഡർബലിലെ ഡെപ്യൂട്ടി കമ്മിഷണർ കൃതിക ജ്യോത്സ്ന, ഉത്തർപ്രദേശ് കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥൻ രാഹുൽ പാണ്ഡെ എന്നിവർ പൊതുയോഗത്തിൽ പങ്കെടുത്തിരുന്നു.