ETV Bharat / bharat

'ജീവിതകാലം മുഴുവൻ നിതീഷ് കുമാറിനൊപ്പമുണ്ടാകും'; എൻഡിഎക്കൊപ്പം സഖ്യമില്ലെന്ന് ജിതൻ റാം മാഞ്ചി - Amit Shah

നിതീഷ് കുമാറിന് ഇന്ത്യൻ പ്രധാനമന്ത്രിയാകാനുള്ള എല്ലാ ഗുണങ്ങളും ഉണ്ടെന്നും പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കാൻ അദ്ദേഹം സത്യസന്ധമായ ശ്രമമാണ് നടത്തുന്നതെന്നും ജിതൻ റാം മാഞ്ചി

ജിതൻ റാം മാഞ്ചി  Jitan Ram Manjhi  കോണ്‍ഗ്രസ്  Congress  അമിത് ഷാ  നിതീഷ് കുമാർ  ഹിന്ദുസ്ഥാനി അവാം മോർച്ച  2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ്  അമിത് ഷാ
ജിതൻ റാം മാഞ്ചി
author img

By

Published : Apr 13, 2023, 8:28 PM IST

ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് ഇന്ത്യൻ പ്രധാനമന്ത്രിയാകാനുള്ള എല്ലാ ഗുണങ്ങളും ഉണ്ടെന്ന് ഹിന്ദുസ്ഥാനി അവാം മോർച്ച ജിതൻ റാം മാഞ്ചി. ദേശീയ തലസ്ഥാനത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനുള്ള നിതീഷ് കുമാറിന്‍റെ ശ്രമത്തെയും മാഞ്ചി അഭിനന്ദിച്ചു.

എൻഡിഎയിൽ ചേരുന്ന കാര്യത്തിൽ ചോദ്യമൊന്നുമില്ലെന്നും ജീവിതകാലം മുഴുവൻ താൻ നിതീഷ് കുമാറിനൊപ്പമുണ്ടാകുമെന്നും മാഞ്ചി അറിയിച്ചു. 'നിതീഷ് കുമാറിനൊപ്പം നിൽക്കുമെന്ന കാര്യത്തിൽ ഞാൻ പ്രതിജ്ഞ എടുത്തിട്ടുണ്ട്. പ്രധാനമന്ത്രിയാകാനുള്ള എല്ലാ ഗുണങ്ങളും നിതീഷ് കുമാറിനുണ്ട്. അദ്ദേഹം രാജ്യത്തിന്‍റെ പ്രധാനമന്ത്രി ആകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കാൻ അദ്ദേഹം സത്യസന്ധമായ ശ്രമമാണ് നടത്തുന്നത്', മാഞ്ചി പറഞ്ഞു.

2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി പോരാടുമെന്ന് കോൺഗ്രസ്, ജെഡിയു, ആർജെഡി എന്നീ പാർട്ടികൾ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു മാഞ്ചി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തിയത്. പിന്നാലെ ഹിന്ദുസ്ഥാനി അവാം മോർച്ച എൻഡിഎയുമായി സഖ്യമുണ്ടാക്കിയേക്കും എന്ന തരത്തിലും വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എൻഡിഎയുമായി സഖ്യമില്ലെന്ന കാര്യം മാഞ്ചി വ്യക്‌തമാക്കിയത്.

ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഡൽഹിയിലെ വസതിയിൽ വച്ചാണ് മാഞ്ചി കൂടിക്കാഴ്‌ച നടത്തിയത്. യോഗത്തിൽ മുൻ ബിഹാർ മുഖ്യമന്ത്രി കർപ്പൂരി താക്കൂർ, കൃഷ്‌ണ സിങ്, മൗണ്ടൻ മാൻ ദശരത് മാഞ്ചി എന്നിവർക്ക് ഭാരതരത്‌ന നൽകണമെന്ന ആവശ്യവും ജിതൻ റാം മാഞ്ചി ഉന്നയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്‌ച നടത്തണമെന്ന ആവശ്യവും മാഞ്ചി അമിത് ഷായോട് ഉന്നയിച്ചതായാണ് വിവരം.

ഐക്യമുറപ്പിക്കാൻ പ്രതിപക്ഷം: അതേസമയം ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ഐക്യമുറപ്പിക്കാൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പാർട്ടി നേതാവ് രാഹുൽ ഗാന്ധിയേയും നേരിട്ടെത്തി സന്ദർശിച്ചിരുന്നു. ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവും ജെഡിയു പ്രസിഡന്‍റ് ലാലൻ സിങും കൂടിക്കാഴ്‌ചയിൽ പങ്കെടുത്തിരുന്നു.

പ്രതിപക്ഷ കൂട്ടായ്‌മക്കായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തുടങ്ങിയ നേതാക്കളുമായി കഴിഞ്ഞ ദിവസങ്ങളില്‍ ഖാര്‍ഗെ സംസാരിച്ചിരുന്നു. തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുമെന്ന് കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം മല്ലികാർജുൻ ഖാർഗെ പറഞ്ഞിരുന്നു. ഒരുമിച്ച് നിൽക്കുകയും ഒരുമിച്ച് പോരാടുകയും ചെയ്യുമെന്നായിരുന്നു രാഹുൽ ഗാന്ധി വ്യക്‌തമാക്കിയത്.

2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിച്ച് ബിജെപി നേതൃത്വത്തിലുള്ള സർക്കാരിനെ പുറത്താക്കേണ്ടത് അനിവാര്യമാണെന്ന് അരവിന്ദ് കെജ്‌രിവാളും അഭിപ്രായപ്പെട്ടു. അതേസമയം പ്രതിപക്ഷ ഐക്യത്തിനായി നിതീഷ് കുമാർ നേരിട്ട് രംഗത്തെത്തുന്നതോടെ സഖ്യത്തിൽ ചേരാൻ വിമുഖതയുള്ള തൃണമൂൽ, ബിആർഎസ് എന്നീ പാർട്ടികളെയും തങ്ങളോടൊപ്പം എത്തിക്കാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

ഇത് കൂടാതെ പ്രതിപക്ഷ മുന്നണി രൂപീകരിക്കാൻ ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന, ശരദ് പവാറിന്‍റെ എന്‍സിപി, ഷിബു സോറന്‍റെ ജാർഖണ്ഡ് മുക്തി മോർച്ച എന്നിവയുൾപ്പെടെയുള്ള പാര്‍ട്ടികളുമായി ചര്‍ച്ച നടത്താനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.