ETV Bharat / bharat

ഭാര്യയ്ക്ക് "പരീക്ഷ", ഭര്‍ത്താവിന് "അഗ്നിപരീക്ഷ"; ആത്മവിശ്വാസം വിജയിച്ചു - jharghand

പരീക്ഷ എഴുതാൻ 1200 കിലോമീറ്റർ സഞ്ചരിച്ച ദമ്പതികൾക്ക് കുഞ്ഞ് പിറന്നു. ജാര്‍ഖണ്ഡിലെ ധനഞ്ജയ്-അനിത ദമ്പതികൾക്കാണ് കുഞ്ഞ് പിറന്നത്. ഗർഭിണിയായ ഭാര്യയെയും കൊണ്ടുളള യാത്ര ശ്രദ്ധനേടിയിരുന്നു.

Jharkhand  blessed with a baby  യാത്രചെയ്ത് ശ്രദ്ധനേടിയ ധനഞ്ജയ്-അനിത ദമ്പതികൾക്ക് ആൺകുഞ്ഞ് പിറന്നു  ranji  jharghand  scooter couples
യാത്രചെയ്ത് ശ്രദ്ധനേടിയ ധനഞ്ജയ്-അനിത ദമ്പതികൾക്ക് ആൺകുഞ്ഞ് പിറന്നു
author img

By

Published : Feb 8, 2021, 6:03 AM IST

റാഞ്ചി: 'അഭിനിവേശത്തിന് മുന്നില്‍ ഏത് തടസങ്ങളും മുട്ടുകുത്തും' എന്ന് പറയാറുണ്ട്. എന്തെങ്കിലും ചെയ്യാനുറച്ചാല്‍ പിന്നെ തടസങ്ങളൊന്നും പ്രശ്‌നമല്ല. ജാര്‍ഖണ്ഡുകാരനായ ധനഞ്ജയ് മാഞ്ചിയുടെ ജീവിതത്തിലും ഒരു പ്രതിസന്ധി ഘട്ടം വന്നു. അന്ന് മാഞ്ചിയെടുത്ത തീരുമാനം വെല്ലുവിളി നിറഞ്ഞതായിരുന്നു. തന്‍റെ ഭാര്യക്ക് പരീക്ഷ എഴുതുന്നതിനു വേണ്ടി മധ്യപ്രദേശിലെ ഗ്വാളിയോറിലേക്ക് ജാര്‍ഖണ്ഡില്‍ നിന്നും സ്‌കൂട്ടിയില്‍ ഗര്‍ഭിണിയായ ഭാര്യയെ പുറകിലിരുത്തി 1200 കിലോമീറ്റര്‍ സഞ്ചരിച്ചു. പ്രതിസന്ധികളില്‍ തളരാതിരുന്ന ദമ്പതികള്‍ക്ക് ഇന്ന് സന്തോഷത്തിന്‍റെ നാളുകളാണ്. ഇന്ന് ധനഞ്ജയുടെ വീട്ടില്‍ സന്തോഷം നിറച്ചുകൊണ്ട് ഒരു കുഞ്ഞ് പിറന്നു. ദിവസം തികയാതെയാണ് പ്രസവം നടന്നതെങ്കിലും അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നു. ഭാര്യ അനിത അതീവ സന്തോഷത്തിലാണ്.

യാത്രചെയ്ത് ശ്രദ്ധനേടിയ ധനഞ്ജയ്-അനിത ദമ്പതികൾക്ക് ആൺകുഞ്ഞ് പിറന്നു

തോലാ ഗ്രാമത്തില്‍ നിന്നുള്ള ധനഞ്ജയ് മാഞ്ചിയുടെ ഭാര്യ അനിത രണ്ടാം വര്‍ഷ ഡി.എഡ് വിദ്യാര്‍ഥിനിയാണ്. അതിനിടെ ഭാര്യക്ക് പരീക്ഷ അടുത്തു. ലോക്ക് ഡൗൺ പ്രഖ്യാപിച്ച സമയത്തായിരുന്നു ഭാര്യയുടെ പരീക്ഷ. ഗ്വാളിയോറിലേക്ക് ബസ്സില്‍ പോകാമെന്നായിരുന്നു അദ്ദേഹം ആദ്യം കരുതിയത്. ചില സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരെ അദ്ദേഹം സമീപിച്ചപ്പോള്‍ ഒരാള്‍ക്ക് പോകുവാന്‍ മാത്രം 15,000 രൂപ ടിക്കറ്റ് നിരക്കാകുമെന്ന് മനസിലായി. ആ സമയത്തെ മാഞ്ചിയുടെ സാമ്പത്തിക സ്ഥിതിയില്‍ അദ്ദേഹത്തിന് ടിക്കറ്റ് തുക വളരെ വലുതായിരുന്നു. അതോടെ അദ്ദേഹം ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്തു. പക്ഷെ അവസാന നിമിഷം ട്രെയിനും റദ്ദാക്കപ്പെട്ടു. അതോടെ മധ്യപ്രദേശിലെ ഗ്വാളിയോറില്‍ പരീക്ഷയെഴുതുവാന്‍ ഭാര്യയെ കൊണ്ടു പോകാന്‍ മറ്റൊരു വഴിയും ധനഞ്ജയിന് മുന്നില്‍ ഇല്ലാതായി. എല്ലാ വഴികളും അടഞ്ഞതോടെ സ്വന്തം കഴിവില്‍ വിശ്വസിച്ചു കൊണ്ട് അദ്ദേഹം ആറ് മാസം ഗര്‍ഭിണിയായ ഭാര്യയെ ഗ്വാളിയോറിലേക്ക് സ്കൂട്ടറില്‍ കൊണ്ടുപോയി.

വണ്ടിയില്‍ പെട്രോള്‍ അടിക്കുന്നതും യാത്രയില്‍ ഭക്ഷണത്തിന് പണം കണ്ടെത്തുന്നതും അവര്‍ക്ക് മുന്നില്‍ വെല്ലുവിളിയായി. അതോടെ ഭാര്യ തന്‍റെ ആഭരണങ്ങള്‍ പണയം വച്ച് ആ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തി. ഗ്വാളിയോറില്‍ എത്തിയപ്പോള്‍ പുതിയ ഒരു പ്രശ്‌നം അവര്‍ നേരിട്ടു. അവിടെ എവിടെ താമസിക്കും. അതുകഴിഞ്ഞ് എങ്ങനെ ജാര്‍ഖണ്ഡിലേക്ക് തിരിച്ചു പോകും എന്നൊക്കെയുള്ള പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വന്നു. ഇതിനിടയിലാണ് ഇടിവി ഭാരത് ധനഞ്ജയിനെ സമീപിച്ചത്. ഇടിവി ഭാരതിന്‍റെ പ്രതിനിധി ഈ ദമ്പതികള്‍ നേരിടുന്ന പ്രയാസങ്ങള്‍ മനസ്സിലാക്കി അവരെ കുറിച്ചുള്ള ഒരു വാര്‍ത്ത മികച്ച പരിഗണനയോടെ പ്രസിദ്ധീകരിച്ചു. ഇടിവി ഭാരത് നല്‍കിയ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ജില്ലാ ഭരണകൂടവും ചില സാമൂഹിക പ്രവര്‍ത്തകരും സഹായവുമായി മുന്നോട്ട് വന്നു. ദമ്പതികള്‍ക്ക് ധനസഹായം എന്നുള്ള നിലയില്‍ 5000 രൂപയുടെ ഒരു ചെക്ക് ജില്ലാ ഭരണകൂടം നല്‍കി. ചില സാമൂഹിക പ്രവര്‍ത്തകര്‍ ഭക്ഷണവും താമസവും ഒരുക്കി നല്‍കി.

അധ്യാപികയായി ജോലി നേടുകയെന്നത് അനിതയുടെ വലിയ ആഗ്രഹമാണ്. ഇതിനായി പരീക്ഷ എഴുതുന്ന കാര്യത്തില്‍ ഉറച്ച മനസ്സായിരുന്നു അവര്‍ക്ക്. ജോലി നേടി തന്‍റെ കുടുംബത്തിന് സാമ്പത്തിക പിന്തുണ നല്‍കുകയെന്നത് അവരുടെ സ്വപ്നമാണ്. ഭാര്യയുടെ സ്വപ്നങ്ങളെ പൂര്‍ണ്ണമായും മനസ്സിലാക്കികൊണ്ട് ധനഞ്ജയ് അവരെ പിന്തുണയ്ക്കുകയും ഭര്‍ത്താവ് എന്ന നിലയില്‍ തന്‍റെ ഉത്തരവാദിത്തം നിറവേറ്റുകയും ചെയ്തു. അനിതയും ഒരിക്കലും ആത്മവിശ്വാസം കൈവെടിഞ്ഞില്ല. അവരുടെ ഈ ആത്മവിശ്വാസത്തിന് എല്ലാവരില്‍ നിന്നും അഭിനന്ദനം ലഭിക്കുന്നു. അവരുടെ ധീരതയും കഠിനാധ്വാനവും പ്രതിജ്ഞാബദ്ധതയും പ്രശംസനീയമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.