ETV Bharat / bharat

സുഹൃത്തിനൊപ്പം യാത്ര പോയ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി ; 28 കാരിയെ പീഡിപ്പിച്ചത് 12 പേര്‍

സുഹൃത്തിനൊപ്പം ഒഴിവുസമയം ചെലവഴിക്കാനായി അംഡപാഡയിലേക്ക് പോയ യുവതിയാണ് ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായത്. ഞായറാഴ്‌ച രാത്രിയാണ് സംഭവം.

Jharkhand gang rape  കൂട്ടബലാത്സംഗം  റാഞ്ചി  gang rape news  crime news  അംഡപാഡ  National news  Jharkhand girl allegedly gang raped  ജാർഖണ്ഡ്
യുവതി കൂട്ടബലാത്സംഗത്തിന് ഇരയായതായി പരാതി
author img

By

Published : Jul 25, 2023, 12:24 PM IST

റാഞ്ചി : 28കാരിയെ 12 പേര്‍ കൂട്ടബലാത്സംഗത്തിനിരയാക്കി. യുവതി ആൺസുഹൃത്തിനൊപ്പം അംഡപാഡയിലേക്ക് പോയപ്പോഴായിരുന്നു പീഡനത്തിന് ഇരയായത്. ഞായറാഴ്‌ച (ജൂലൈ 23) രാത്രി ജാർഖണ്ഡിലെ പാകൂർ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌ത പൊലീസ് അന്വേഷണം ആരംഭിച്ചു.

വനിത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സബ് ഡിവിഷണൽ പൊലീസ് ഓഫിസർ (SDPO) ഇരയുടെ മൊഴിയെടുത്തു. അജ്ഞാതരായ 12 പേര്‍ തന്നെ കൂട്ടബലാത്സംഗം ചെയ്‌തതായി ഇര പൊലീസിനോട് പറഞ്ഞു. 'എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരയെ വൈദ്യപരിശോധനയ്‌ക്ക് വിധേയയാക്കി' - എസ്‌ഡിപിഒ അജിത് കുമാർ വിമൽ പറഞ്ഞു.

അതേസമയം കുറ്റവാളികളെ തിരിച്ചറിയാനായില്ലെന്ന് പൊലീസിനോട് പറഞ്ഞ യുവതി ആൺസുഹൃത്തിന്‍റെ പേര് വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല. ഇതോടെ യുവതിയുടെ മൊഴിയിൽ ചില ആശയക്കുഴപ്പങ്ങളുള്ളതായി പൊലീസ് വ്യക്‌തമാക്കി. പ്രതികളെ പിടികൂടുന്നതിനായി സാധ്യമായ എല്ലാ വഴികളിലൂടെയും അന്വേഷണം നടത്തുന്നുണ്ടെന്നും മുതിർന്ന പൊലീസ് ഉദ്യാഗസ്ഥൻ പറഞ്ഞു.

സംഭവം ഇങ്ങനെ - പാകൂർ ജില്ലയിലെ ഹേഷ്‌പൂർ ബ്ലോക്ക് സ്വദേശിയാണ് യുവതി. ആൺസുഹൃത്തിനൊപ്പം ഒഴിവുസമയം ചെലവഴിക്കാനാണ് യുവതി അംഡപാഡയിലേക്ക് പോയത്. ഞായറാഴ്‌ച രാത്രി ഇവര്‍ പ്രദേശത്ത് ചുറ്റി സഞ്ചരിക്കുന്ന സമയത്താണ് ആക്രമണത്തിന് ഇരയായത്. ഒരു കൂട്ടം അക്രമികൾ ബലമായി പിടിച്ച് യുവതിയെ വിജനമായ ഒരു സ്ഥലത്തേക്ക് കൊണ്ടുപോയ ശേഷമാണ് ബലാത്സംഗം ചെയ്‌തത്. ശേഷം യുവതിയെ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നു.

ആക്രമണത്തിൽ മാനസികവും ശാരീരികവുമായി തളർന്ന യുവതി അംഡപാഡ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. വിവരം ലഭിച്ചയുടനെ സബ് ഡിവിഷണൽ പൊലീസ് ഓഫിസർ അജിത് കുമാർ വിമൽ ഇരയ്ക്ക് അടിയന്തര സഹായവും പിന്തുണയും ഉറപ്പാക്കാനായി വനിത പൊലീസുകാരോടൊപ്പം സ്റ്റേഷനിൽ എത്തിയിരുന്നു. സ്‌ത്രീകളുടെ അവകാശത്തിനായി പോരാടുന്ന വിവിധ സംഘടനകളും പൊതുജനങ്ങളും ഈ ഭയാനകമായ കുറ്റകൃത്യത്തിൽ രോഷം പ്രകടിപ്പിക്കുകയും അതിജീവിതയ്‌ക്ക് വേഗത്തിൽ നീതി ലഭിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു.

സ്ഥിതിഗതികളുടെ ഗൗരവം തിരിച്ചറിഞ്ഞ പൊലീസ്, കുറ്റവാളികളെ പിടികൂടുന്നതിൽ യാതൊരുവിധ വീട്ടുവീഴ്‌ചയും വരുത്തില്ലെന്ന് വ്യക്‌തമാക്കി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കൽ, ഫൊറൻസിക് തെളിവുകൾ ശേഖരിക്കൽ, കുറ്റകൃത്യത്തിന് സാക്ഷികളാകാൻ സാധ്യതയുള്ളവരുടെ മൊഴി ശേഖരിക്കല്‍ എന്നിവയടയ്‌ക്കമുള്ളവ പൊലീസ് നടത്തിവരികയാണ്.

ALSO READ : Sexual Harassment | ഏഴാം ക്ലാസ് വിദ്യാർഥിനിയെ പീഡനത്തിനിരയാക്കി; കൗൺസിലിങ്ങിനിടെ വെളിപ്പെടുത്തല്‍, പ്രതി പിടിയില്‍

അതിജീവിതയുടെ വ്യക്തി വിവരങ്ങൾ സംരക്ഷിക്കുന്നതിനും അവളുടെ സ്വകാര്യതയെ മാനിക്കുന്നതിനും തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും അധികാരികൾ ഉറപ്പ് നൽകിയിട്ടുണ്ട്. സംഭവത്തിന്‍റെ അനന്തരഫലങ്ങളെ നേരിടാൻ ഇരയെ സഹായിക്കുന്നതിന് പിന്തുണയും കൗൺസിലിങ് സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.