ETV Bharat / bharat

'കേസ് നിയമ വിരുദ്ധം' ; ജെറ്റ് എയര്‍വെയ്‌സ് സ്ഥാപകന്‍ നരേഷ് ഗോയലിനും ഭാര്യക്കുമെതിരെയുള്ള ഇഡി അന്വേഷണം റദ്ദാക്കി ബോംബെ ഹൈക്കോടതി

വിമാന സർവീസുകൾ റദ്ദാക്കിയതിനെത്തുടർന്ന് ഭീമമായ നഷ്‌ടമുണ്ടായെന്ന പരാതിയില്‍ ജെറ്റ് എയര്‍വെയ്‌സ് സ്ഥാപകന്‍ നരേഷ് ഗോയലിനും ഭാര്യ അനിത ഗോയലിനുമെതിരെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് നടത്തിവന്നിരുന്ന അന്വേഷണം റദ്ദാക്കി ബോംബെ ഹൈക്കോടതി

MH MUM The court granted relief to Naresh Goyals wife Anita Goyal regarding the money laundering case 7211191  Bombay HC quashes case against Jet Airways  Bombay HC quashes case against Naresh Goyal  Naresh Goyal chelating case  ECIR against Naresh Goyal and wife  Jet Airways founder Naresh Goyal  Naresh Goyal ED investigation  ED investigation stops Bombay High Court  Bombay High Court  Enforcement Directorate  Jet Airways  ജെറ്റ് എയര്‍വേസ് സ്ഥാപകന്‍  നരേഷ് ഗോയലിനും ഭാര്യക്കുമെതിരെയുള്ള ഇഡി അന്വേഷണം  ഇഡി അന്വേഷണം റദ്ദാക്കി  ബോംബൈ ഹൈക്കോടതി  വിമാന സർവീസുകൾ റദ്ദാക്കിയതിനെത്തുടർന്ന്  ജെറ്റ് എയര്‍വേസ്  എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ്  ഇഡി  മുംബൈ
ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയലിനും ഭാര്യക്കുമെതിരെയുള്ള ഇഡി അന്വേഷണം റദ്ദാക്കി ബോംബൈ ഹൈക്കോടതി
author img

By

Published : Feb 23, 2023, 10:05 PM IST

മുംബൈ : ജെറ്റ് എയര്‍വെയ്‌സ് സ്ഥാപകന്‍ നരേഷ് ഗോയലിനും ഭാര്യ അനിത ഗോയലിനുമെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് നടത്തിവന്ന അന്വേഷണം റദ്ദാക്കി ബോംബെ ഹൈക്കോടതി. കേസ് നിയമവിരുദ്ധമാണെന്ന് കാണിച്ചാണ് ജസ്‌റ്റിസ് രേവതി മൊഹിതേ ദേരെ, ജസ്‌റ്റിസ് പി.കെ ചവാന്‍ എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ച് ഇഡി അന്വേഷണം റദ്ദാക്കിയത്. അതേസമയം 2020 ഫെബ്രുവരി 20 ന് ഇഡി സമർപ്പിച്ച എൻഫോഴ്‌സ്‌മെന്‍റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇസിഐആർ) റദ്ദാക്കണമെന്നാവശ്യപ്പെട്ട് നരേഷ് ഗോയലും പത്‌നി അനിത ഗോയലും സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്.

'നഷ്‌ടം വരുത്തി' എന്ന പരാതിയില്‍ തുടങ്ങിയ കേസ് : അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ചീഫ് ഫിനാൻഷ്യൽ ഓഫിസർ രാജേന്ദ്രൻ നെരുപറമ്പിലാണ് ജെറ്റ് എയർവെയ്‌സിനെതിരെ പരാതി നൽകുന്നത്. 2018 ഒക്‌ടോബറിൽ ജെറ്റ് എയർവെയ്‌സ് വിമാന സർവീസുകൾ റദ്ദാക്കിയതിനെത്തുടർന്ന് 46 കോടിയിലധികം രൂപയുടെ നഷ്‌ടമുണ്ടായതായി അക്ബർ ട്രാവൽസ് പരാതിയിൽ അറിയിച്ചിരുന്നു.

പരാതിയിന്മേല്‍ നരേഷ് ഗോയൽ, അനിത ഗോയൽ എന്നിവർക്കെതിരെ വഞ്ചന, ക്രിമിനൽ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം മുംബൈ പൊലീസ് കേസെടുത്തു. തുടര്‍ന്ന് മുംബൈ പൊലീസ് ഫയൽ ചെയ്‌ത എഫ്‌ഐആറിന്‍റെ അടിസ്ഥാനത്തിൽ ഗോയൽ ദമ്പതികൾക്കെതിരെ ഇസിഐആർ പ്രകാരം ഇഡി കേസെടുക്കുകയായിരുന്നു.

ആദ്യം പൊലീസ് അവസാനിപ്പിച്ചു, ഇപ്പോള്‍ ഇ.ഡിയും : എന്നാല്‍ 2020 മാർച്ചിൽ ഗോയല്‍ ദമ്പതികള്‍ക്കെതിരെയുള്ള കേസ് പൊലീസ് അവസാനിപ്പിച്ചിരുന്നു. പരാതിയില്‍ കുറ്റകരമായി ഒന്നുംതന്നെ കണ്ടെത്തിയില്ലെന്നറിയിച്ചായിരുന്നു പൊലീസ് നടപടി. ഇത് നരേഷ് ഗോയലിനും ഭാര്യ അനിത ഗോയലിനും ആശ്വാസകരമായെങ്കിലും ഇഡി അന്വേഷണം തുടര്‍ന്നു.

എന്നാല്‍ ഇഡി സമര്‍പ്പിച്ച എൻഫോഴ്‌സ്‌മെന്‍റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയും സുപ്രീം കോടതിയും ശരിവച്ചതോടെ ഗോയല്‍ വീണ്ടും കുരുക്കിലായി. ഇതോടെ ഇസിഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗോയല്‍ ദമ്പതികള്‍ ബോംബെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.