മുംബൈ: ആഡംബര എസ്‌യുവികളിലെ കരുത്തനായ ജീപ്പ് ഗ്രാൻഡ് ചെറോക്കിയുടെ ഏറ്റവും പുതിയ പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു. 77.50 ലക്ഷം രൂപ മുതലാണ് വില. ഗ്രാൻഡ് ചെറോക്കിയുടെ അഞ്ചാം തലമുറ 5 സീറ്റർ എസ്‌യുവിയാണ് രാജ്യത്ത് അവതരിപ്പിച്ചിരിക്കുന്നത്. തെരഞ്ഞെടുത്ത ജീപ്പ് ഡീലർഷിപ്പുകൾ വഴി ഈ മാസം അവസാനത്തോടെ ഗ്രാൻഡ് ചെറോക്കിയുടെ ഡെലിവറി ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.
-
Everything that makes the all-new Grand Cherokee, the most awarded SUV ever. Reserve your Grand Cherokee.https://t.co/mnW3PkRVry pic.twitter.com/6lNgjsWVry
— Jeep India (@JeepIndia) November 17, 2022 " class="align-text-top noRightClick twitterSection" data="
">Everything that makes the all-new Grand Cherokee, the most awarded SUV ever. Reserve your Grand Cherokee.https://t.co/mnW3PkRVry pic.twitter.com/6lNgjsWVry
— Jeep India (@JeepIndia) November 17, 2022Everything that makes the all-new Grand Cherokee, the most awarded SUV ever. Reserve your Grand Cherokee.https://t.co/mnW3PkRVry pic.twitter.com/6lNgjsWVry
— Jeep India (@JeepIndia) November 17, 2022
അടിസ്ഥാനപരമായി കരുത്തുറ്റ ഓഫ്‌റോഡ് എസ്‌യുവിയായ ഗ്രാൻഡ് ചെറോക്കി ബ്രാൻഡ് ന്യൂ ആർക്കിടെക്‌ചറിലാണ് നിർമിച്ചിരിക്കുന്നത്. 8 സ്‌പീഡ് ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനോട് കൂടിയ 272 എച്ച്പി, 2ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് എസ്‌യുവിക്ക് കരുത്തേകുന്നത്. ഫോർ വീൽ ഡ്രൈവ് സിസ്റ്റവും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓട്ടോ, സ്‌പോർട്, മഡ്, സാൻഡ്, സ്‌നോ എന്നീ ഡ്രൈവ് മോഡുകളും വാഹനത്തെ വേറിട്ടതാക്കുന്നു.
ആക്റ്റീവ് ഡ്രൈവിങ് അസിസ്റ്റൻസ് സിസ്റ്റം (ADAS), എട്ട് എയർബാഗുകൾ, 360-ഡിഗ്രി സറൗണ്ട് വ്യൂ, ഡ്രൗസി ഡ്രൈവിങ് ഡിറ്റക്ഷൻ, അഞ്ച് യാത്രക്കാർക്കും മൂന്ന് പോയിന്‍റ് സീറ്റ് ബെൽറ്റ്, ഒക്യുപന്‍റ് ഡിറ്റക്ഷൻ എന്നിവയുൾപ്പെടെ 110-ലധികം നൂതന സുരക്ഷാ സവിധാനങ്ങളും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ നവീകരിച്ച സാങ്കേതികവിദ്യയും കണക്റ്റിവിറ്റി സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
ജീപ്പ് ഇന്ത്യ 2022-ൽ പുറത്തിറക്കിയ മൂന്നാമത്തെ വാഹനമാണ് ഗ്രാൻഡ് ചെറോക്കി. നേരത്തെ ജീപ്പ് കോമ്പസ്, റാംഗ്ലർ, മെറിഡിയൻ എന്നിവ കമ്പനി പുറത്തിറക്കിയിരുന്നു. അതേസമയം അടുത്ത സെറ്റ് പോർട്ട്‌ഫോളിയോകൾക്കായി തങ്ങൾ പ്രവർത്തിക്കുകയാണെന്നും ഇപ്പോഴുള്ള നാല് വാഹനങ്ങൾ പ്രീമിയം സെഗ്‌മെന്‍റിൽ വിപണി കയ്യടക്കുമെന്നും ജീപ്പ് ഇന്ത്യയുടെ മേധാവി നിപുൺ മഹാജൻ പറഞ്ഞു.