ന്യൂഡല്‍ഹി : എഞ്ചിനീയറിങ്ങ് പ്രവേശന പരീക്ഷാഫലം (JEE- Joint Entrance Examination) പ്രഖ്യാപിച്ചു. 44 വിദ്യാര്‍ഥികള്‍ 100 ശതമാനം മാര്‍ക്ക് നേടി ഉന്നത വിജയം കൈവരിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 18 കുട്ടികളാണ് ഒന്നാം റാങ്ക് പങ്കിട്ടത്. 9.34 ലക്ഷത്തിലധികം ഉദ്യോഗാർഥികളാണ് ഇത്തവണ നാല് ഘട്ടങ്ങളിലായി നടത്തിയ പരീക്ഷ എഴുതിയത്.
ഗൗരബ് ദാസ് (കർണാടക), വൈഭവ് വിശാൽ (ബീഹാർ), ദുഗ്ഗിനേനി വെങ്കട പനീഷ് (ആന്ധ്രാപ്രദേശ്), സിദ്ധാന്ത് മുഖർജി, അൻഷുൽ വർമ, മൃദുൽ അഗർവാൾ (രാജസ്ഥാൻ), രുചിർ ബൻസാൽ, കാവ്യ ചോപ്ര (ഡൽഹി), അമയ്യ സിംഗാൾ, പാൽ അഗർവാൾ (ഉത്തർപ്രദേശ്), കൊമ്മ ശരണ്യ, ജോയ്സുല വെങ്കട ആദിത്യ (തെലങ്കാന), പസാല വീര ശിവ, കർണം ലോകേഷ്, കാഞ്ചനപ്പള്ളി രാഹുൽ നായിഡു, (ആന്ധ്രാപ്രദേശ്), പുൽകിത് ഗോയൽ (പഞ്ചാബ്), ഗുരമൃത് സിംഗ് (ചണ്ഡിഗഡ്) എന്നിവര്‍ക്കാണ് റാങ്ക്.
പരീക്ഷ നടത്തിയത് മലയാളം അടക്കം 13 ഭാഷകളില്‍
ഫെബ്രുവരി മാര്‍ച്ച് മാസങ്ങളിലായി നാല് തവണയായാണ് ഇത്തവണ പരീക്ഷ നടന്നത്. അടുത്ത ഘട്ടം എപ്രില്‍ മെയ് മാസങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്നെങ്കിലും കൊവിഡ് രണ്ടാം തരംഗം കണക്കിലെടുത്ത് നീട്ടിവയ്ക്കുകയായിരുന്നു.
തുടര്‍ന്ന് ജൂലൈ 20-25 വരെയും നാലാം ഘട്ടം മുതല്‍ ഓഗസ്റ്റ് 26 സെപ്‌റ്റംബര്‍ രണ്ട് വരെയുമാണ് നടത്തിയത്. ഇംഗ്ലീഷ്, ഹിന്ദി, ഗുജറാത്തി, ആസാമി, ബംഗാളി, കന്നഡ, മലയാളം, മറാത്തി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു തുടങ്ങി 13 ഭാഷകളിലാണ് പരീക്ഷ നടന്നത്.
കൂടുതല്‍ വായനക്ക്: പാലാ ബിഷപ്പിനെതിരെ സിറോ മലബാർ സഭാവക്താവ് ഫാ. പോൾ തേലക്കാട്ട്