ETV Bharat / bharat

കൊവിഡ് വ്യാപനത്തെത്തുടർന്ന് ജെഇഇ മെയിൻ പരീക്ഷകൾ മാറ്റിവെച്ചു

author img

By

Published : May 4, 2021, 6:05 PM IST

ഏപ്രിൽ, മെയ് സെഷനുകളുടെ തിയതികൾ ഒന്നിച്ച് പ്രസിദ്ധീകരിക്കുമെന്ന് കേന്ദ്ര മന്ത്രി രമേശ് പൊഖ്രിയാൽ ട്വിറ്ററിലൂടെ അറിയിച്ചു.

JEE (Main) May 2021 session postponed  ജെഇഇ മെയിൻ പരീക്ഷകൾ മാറ്റിവെച്ചു  കൊവിഡ് വ്യാപനം  JEE (Main) May 2021 session  Pokhriya  ജെഇഇ മെയിൻ പരീക്ഷ
കൊവിഡ് വ്യാപനത്തെത്തുടർന്ന് ജെഇഇ മെയിൻ പരീക്ഷകൾ മാറ്റിവെച്ചു

ന്യൂഡൽഹി: ഈ മാസം 24 മുതൽ നടക്കാനിരുന്ന ജെഇഇ മെയിൻ പരീക്ഷകൾ മാറ്റിവെച്ചു. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഏപ്രിലിൽ നടക്കേണ്ടിയിരുന്ന പരീക്ഷയും നേരത്തെ മാറ്റിവെച്ചിരുന്നു. രാജ്യത്തെ കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു.

  • Looking at the present situation of COVID-19 and keeping students safety in mind, JEE (Main) - May 2021 session has been postponed .
    Students are advised to keep visiting the official website of NTA for further updates.@DG_NTA pic.twitter.com/utMUGrmJNi

    — Dr. Ramesh Pokhriyal Nishank (@DrRPNishank) May 4, 2021 " class="align-text-top noRightClick twitterSection" data=" ">

ഏപ്രിൽ, മെയ് സെഷനുകളുടെ തിയതികൾ ഒരുമിച്ച് പ്രസിദ്ധീകരിക്കുമെന്ന് കേന്ദ്ര മന്ത്രി രമേശ് പൊഖ്രിയാൽ ട്വിറ്ററിലൂടെ അറിയിച്ചു. മേയ് സെഷൻ പരീക്ഷയിലേക്കുള്ള രജിസ്ട്രേഷൻ തീയതിയും പിന്നീട് അറിയിക്കും. പുതിയ വിവരങ്ങൾ എൻടിഎയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.

കൂടുതൽ വായിക്കാൻ: നീറ്റ് - പിജി പരീക്ഷകൾ നാല് മാസത്തേക്ക് നീട്ടി

അതേസമയം, കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ആവശ്യമായ മാനവ വിഭവശേഷി ലഭ്യമാക്കുന്നതിനായി നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) പരീക്ഷ മാറ്റിവച്ചതായി കേന്ദ്രം തിങ്കളാഴ്ച അറിയിച്ചിരുന്നു. നാലുമാസത്തേക്കാണ് പരീക്ഷ നീട്ടിയത്. പരീക്ഷയ്ക്ക് ഒരു മാസം മുമ്പ് പുതിയ തിയ്യതി പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ ഉന്നതാധികാര സമിതി അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.