ന്യൂഡൽഹി: ഐഐടികളില്‍ എന്‍ജിനീയറിങ് പഠനത്തിന് നടത്തുന്ന പ്രവേശന പരീക്ഷയായ ജെഇഇ അഡ്‌വാന്‍സ്‌ഡ് ഒക്ടോബര്‍ മൂന്നിന് നടത്തും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനാണ് തീയതി പ്രഖ്യാപിച്ചത്. കൊവിഡ് വ്യാപനത്തെത്തുടർന്ന് ജൂലൈ മൂന്നിന് നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് ഒക്ടോബര്‍ മൂന്നിലേക്ക് നീട്ടിയത്.
രാജ്യത്തെ 23 ഐഐടികളിലേക്കുള്ള പ്രവേശനത്തിനാണ് പ്രവേശന പരീക്ഷ. വിവിധ എന്‍ജിനീയറിംഗ്, സയന്‍സ്, ആര്‍ക്കിടെക് കോഴ്‌സുകളിലേക്ക് പ്രവേശനം നേടുന്നതിനാണ് ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ. രജിസ്‌ട്രേഷന്‍, യോഗ്യത തുടങ്ങി കൂടുതല്‍ വിവരങ്ങള്‍ക്ക് jeeadv.ac.in സന്ദര്‍ശിക്കുക.
also read:COVID-19: ഇന്ത്യയില്‍ 29,689 പുതിയ കേസുകൾ, 415 മരണം