ന്യൂഡല്‍ഹി : എച്ച്ഡി ദേവഗൗഡ നേതൃത്വം നല്‍കുന്ന ജനതാദൾ സെക്കുലർ (ജെഡിഎസ്) (Janata Dal (Secular) ബിജെപി നേതൃത്വം നല്‍കുന്ന ദേശീയ ജനാധിപത്യത്തില്‍ ചേർന്നു. കർണാടക മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്ഡി കുമാരസ്വാമി (HD Kumaraswamy) ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ (Amit Shah) ഡല്‍ഹിയിലെത്തി കണ്ടിരുന്നു. അതിന് ശേഷമാണ് പ്രഖ്യാപനം.
-
Met Former Chief Minister of Karnataka and JD(S) leader Shri H.D. Kumaraswamy in the presence of our senior leader and Home Minister Shri @AmitShah Ji.
— Jagat Prakash Nadda (@JPNadda) September 22, 2023 " class="align-text-top noRightClick twitterSection" data="
I am happy that JD(S) has decided to be the part of National Democratic Alliance. We wholeheartedly welcome them in the NDA.… pic.twitter.com/eRDUdCwLJc
">Met Former Chief Minister of Karnataka and JD(S) leader Shri H.D. Kumaraswamy in the presence of our senior leader and Home Minister Shri @AmitShah Ji.
— Jagat Prakash Nadda (@JPNadda) September 22, 2023
I am happy that JD(S) has decided to be the part of National Democratic Alliance. We wholeheartedly welcome them in the NDA.… pic.twitter.com/eRDUdCwLJcMet Former Chief Minister of Karnataka and JD(S) leader Shri H.D. Kumaraswamy in the presence of our senior leader and Home Minister Shri @AmitShah Ji.
— Jagat Prakash Nadda (@JPNadda) September 22, 2023
I am happy that JD(S) has decided to be the part of National Democratic Alliance. We wholeheartedly welcome them in the NDA.… pic.twitter.com/eRDUdCwLJc
ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയാണ് (BJP President JP Nadda) ഇക്കാര്യം ട്വീറ്റ് ചെയ്‌തത്. ഇന്നലെ എച്ച്ഡി ദേവഗൗഡ (HD Deve Gowda), എച്ച്ഡി കുമാരസ്വാമി, നിഖില്‍ കുമാര സ്വാമി എന്നിവർ ജെപി നദ്ദയേയും കണ്ടിരുന്നു. ജെഡിഎസിനെ ദേശീയ ജനാധിപത്യ സഖ്യത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ജെപി നദ്ദ ട്വീറ്റ് ചെയ്‌തു. ഈ കൂട്ടുകെട്ട് പുതിയതും ശക്തമായതുമായ ഒരു ഇന്ത്യയെ കെട്ടിപ്പടുക്കാൻ എൻഡിഎയ്‌ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും (Prime Minister Narendra Modi) പിന്തുണന ൽകുമെന്നും ട്വീറ്റിൽ പറഞ്ഞു.
-
Met former Karnataka CM and JD (S) leader Shri H.D. Kumaraswamy Ji along with BJP President Shri @JPNadda Ji. Expressing their trust in PM @narendramodi Ji's vision of a developed India, the JD(S) has decided to be a part of the NDA. I warmly welcome JD(S) to the NDA family.… pic.twitter.com/LAM9uZdqKe
— Amit Shah (@AmitShah) September 22, 2023 " class="align-text-top noRightClick twitterSection" data="
">Met former Karnataka CM and JD (S) leader Shri H.D. Kumaraswamy Ji along with BJP President Shri @JPNadda Ji. Expressing their trust in PM @narendramodi Ji's vision of a developed India, the JD(S) has decided to be a part of the NDA. I warmly welcome JD(S) to the NDA family.… pic.twitter.com/LAM9uZdqKe
— Amit Shah (@AmitShah) September 22, 2023Met former Karnataka CM and JD (S) leader Shri H.D. Kumaraswamy Ji along with BJP President Shri @JPNadda Ji. Expressing their trust in PM @narendramodi Ji's vision of a developed India, the JD(S) has decided to be a part of the NDA. I warmly welcome JD(S) to the NDA family.… pic.twitter.com/LAM9uZdqKe
— Amit Shah (@AmitShah) September 22, 2023
ജെഡിഎസ് കേരള ഘടകം ആശങ്കയിൽ : നിലവില്‍ കേരളത്തില്‍ എല്‍ഡിഎഫിന് ഒപ്പമാണ് ജെഡിഎസ്. പിണറായി വിജയൻ മന്ത്രിസഭയില്‍ ഒരു മന്ത്രിസ്ഥാനവും ജെഡിഎസിനുണ്ട്. ബിജെപി സഖ്യത്തിനൊപ്പം ജെഡിഎസ് ചേർന്നതോടെ കേരളത്തില്‍ എല്‍ഡിഎഫിനുള്ളില്‍ ആശയക്കുഴപ്പമുണ്ടാകുമെന്നുറപ്പാണ്. കഴിഞ്ഞ കർണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ വൻപരാജയം ഏറ്റുവാങ്ങിയ ജെഡിഎസ് ബിജെപിയുമായി സഖ്യത്തിന് (JDS NDA Alliance) ശ്രമിക്കുന്നതായി നേരത്തെ തന്നെ വാർത്തകളുണ്ടായിരുന്നു. എൻഡിഎയില്‍ ചേരുന്നതിന് ജെഡിഎസ് മറ്റ് ആവശ്യങ്ങളൊന്നും മുന്നോട്ടുവച്ചിട്ടില്ലെന്നാണ് എച്ച്ഡി കുമാരസ്വാമി മാധ്യമങ്ങളോട് പറഞ്ഞത്.
കളം മാറ്റി ജെഡിഎസ് : വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ ജെഡി(എസ്) ബിജെപിയുമായി സഖ്യത്തിലേർപ്പെടുമെന്ന് കർണാടക രാഷ്‌ട്രീയ വൃത്തങ്ങളിൽ നിന്നും സൂചനകൾ ഉണ്ടായിരുന്നു. 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പമായിരുന്നു ജെഡിഎസ്. എന്നാൽ 28ൽ 25 സീറ്റും നേടി ബിജെപി സംസ്ഥാനത്ത് വിജയിച്ചു.
കോൺഗ്രസിനും ജെഡിഎസിനും കനത്ത തിരിച്ചടിയായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഫലം. പിന്നീട് മേയിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ജെഡിഎസ് 19 സീറ്റുകൾ മാത്രമാണ് നേടിയത്. അതേസമയം, ഡൽഹിയിൽ നടന്ന എൻഡിഎ യോഗത്തിലേക്കോ ജൂലൈയിൽ ബെംഗളൂരുവിൽ നടന്ന ഇന്ത്യ സഖ്യത്തിലേക്കോ ജെഡിഎസ് ക്ഷണിക്കപ്പെട്ടിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.