തമിഴ് സൂപ്പര്‍ താരം ജയം രവിയുടേതായി (Jayam Ravi) റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'സൈറന്‍' (Siren). നവാഗതനായ ആന്റണി ഭാഗ്യരാജ് (Antony Bhagyaraj) സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രം 2024 ഫെബ്രുവരിയില്‍ തിയേറ്ററുകളില്‍ എത്തും. അതേസമയം സിനിമയുടെ റിലീസ് തീയതി നിര്‍മാതാക്കള്‍ പുറത്തുവിട്ടിട്ടില്ല (Siren Release).
നേരത്തെ 2023 നവംബറിലാണ് 'സൈറന്‍' റിലീസ് പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ഡിസംബറിലേയ്ക്ക് മാറ്റിവച്ച റിലീസ് ഇപ്പോഴിതാ അടുത്ത വര്‍ഷം ഫെബ്രുവരിയിലേയ്ക്ക് നീട്ടിയിരിക്കുകയാണ്.
ജയം രവിയും കീര്‍ത്തി സുരേഷുമാണ് (Keerthy Suresh) ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു ജയില്‍പുള്ളിയുടെ വേഷമാണ് ചിത്രത്തില്‍ ജയം രവിക്ക്. പതിനാറ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ജയിൽ മോചിതനായ ആംബുലൻസ് ഡ്രൈവറുടെ വേഷമാണ് ചിത്രത്തില്‍ ജയം രവിക്ക്.
പൊലീസ് ഓഫീസറായി കീര്‍ത്തി സുരേഷും വേഷമിടുന്നു. അനുപമ പരമേശ്വരൻ (Anupama Parameshwaran), യോഗി ബാബു (Yogi Babu), സമുദ്രക്കനി (Samuthirakani), അഴകംപെരുമാൾ (Azhagamperumal) തുടങ്ങിയവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
അടുത്തിടെ സിനിമയുടെ ടീസർ റിലീസ് ചെയ്തിരുന്നു (Siren Teaser released). ജയില്‍പുള്ളിയായ ജയം രവിയുടെ കഥാപാത്രം വലിയൊരു ദൗത്യത്തിന് പോകാന്‍ തയ്യാറെടുക്കുന്നതാണ് ടീസറില്‍ കാണാനാവുക.
Also Read: തടവുകാരനായി ജയം രവി, പൊലീസ് ഓഫീസറായി കീര്‍ത്തി സുരേഷ് ; സൈറന്‍ ടീസര്‍ പുറത്ത്
ജയം രവിയുടെ കഥാപാത്രം ഉള്‍പ്പടെ ജയിലിലുള്ള 250 തടവുകാരും കൊലയാളികളാണ്. അവർ ചെയ്ത തെറ്റ് ഇല്ലാതാക്കാൻ അവർ എങ്ങനെ പദ്ധതിയിടുന്നു എന്നതാണ് സൈറന്‍ ടീസറില്‍ ദൃശ്യമാവുക. ജിവി പ്രകാശ് (GV Prakash) ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.
'സൈറന്‍' ഫസ്റ്റ് ലുക്ക് പോസ്റ്ററും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് ഫസ്റ്റ് ലുക്കില്‍ ജയം രവിയെ കാണാനായത് (Jayam Ravi in salt and pepper look).
കരിയറില്‍ ഇതാദ്യമായാണ് ഒരു ചിത്രത്തില്‍ ജയം രവി സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ എത്തുന്നത്. സിനിമയിലെ ജയം രവിയുടെ ലുക്കിനെ കുറിച്ച് സംവിധായകന് ആന്റണി ഭാഗ്യരാജ് മുമ്പൊരിക്കല്‍ പ്രതികരിച്ചിരുന്നു.
ഈ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്ക് ജയം രവിക്ക് അനുയോജ്യമാകുമോ എന്ന് ഉറപ്പാക്കാനായി നിരവധി ശ്രമങ്ങള്‍ നടത്തിയിരുന്നു എന്നാണ് ഭാഗ്യരാജ് പറയുന്നത്. 'എനിക്ക് താടി നരച്ച ഒരു മനുഷ്യനെ വേണം. ജയം രവിയ്ക്കൊപ്പം വർക്ക് ചെയ്യുന്ന മേക്കപ്പ് മാന്മാരുടെ ടീമാണ് ജയം രവിയുടെ ഈ പുതിയ ലുക്കിന് പിന്നില്‍'. -ആന്റണി ഭാഗ്യരാജ് പറഞ്ഞു.
അതേസമയം മണിരത്നം (Mani Ratnam) സംവിധാനം ചെയ്യുന്ന 'തഗ് ലൈഫ്' (Thug Life) ആണ് ജയം രവിയുടെ പുതിയ പ്രോജക്ടുകളില്‍ ഒന്ന്. 'ഇരൈവൻ' (Iraivan) ആണ് ജയം രവിയുടേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം.