ബാഗ്‌പത് (ഉത്തർപ്രദേശ്) : തലമുടിയിൽ തുപ്പി സ്റ്റൈലിങ് ചെയ്ത സംഭവത്തിൽ യുവതിയോട് ക്ഷമാപണം നടത്തി സെലിബ്രിറ്റി ഹെയർസ്റ്റൈലിസ്റ്റ് ജാവേദ് ഹബീബ്. സംഭവത്തിനിരയായ ബാഗ്‌പത് സ്വദേശി പൂജ ഗുപ്ത പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേതുടര്‍ന്ന് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്‌തിട്ടുമുണ്ട്. ഇതിനുപിന്നാലെയാണ് ജാവേദ് ക്ഷമാപണം നടത്തിയത്.
പ്രൊഫഷണൽ വർക്ഷോപ്പുകള്‍ വളരെ ദീർഘസമയമുള്ളവയാണെന്നും അവ രസകരമാക്കാൻ ചെയ്തതാണെന്നും ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും ജാവേദ് ഇന്‍സ്റ്റഗ്രാം പേജിലൂടെ അറിയിച്ചു. കേസിൽ കൂടുതൽ അന്വേഷണം നടത്തിവരിയാണെന്ന് മുസാഫർനഗർ എഎസ്‌പി അർപിത് വിജയവർഗീയ അറിയിച്ചു.
- " class="align-text-top noRightClick twitterSection" data="
">
ഉത്തർപ്രദേശിലെ മുസാഫർനഗറിൽ ജനുവരി ഏഴിനാണ് സംഭവം. വെട്ടുന്നതിനിടെ യുവതിയുടെ തലയിൽ തുപ്പി ഹെയർസ്റ്റൈൽ ചെയ്യുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടര്‍ന്ന് വിവാദമാവുകയും ചെയ്‌തു. കേശ സംരക്ഷണവുമായി ബന്ധപ്പെട്ട് ക്ലാസെടുക്കുന്നതിനിടെയാണ് യുവതിയുടെ തലയിൽ തുപ്പിയത്. മുടിയിൽ ഈർപ്പമില്ലെന്ന പേരിലാണ് ജാവേദ് മുടിയിൽ തുപ്പിയതെന്നാണ് ആരോപണം.
തുപ്പിയതിന് ശേഷം അദ്ദേഹം മുടി പിരിച്ചിട്ടതും ഈ തുപ്പലിന് ജീവനുണ്ടെന്ന് പറഞ്ഞതും വിഡിയോയിൽ കാണാം. തുടർന്ന് സദസിൽ നിന്ന് കയ്യടിയും പൊട്ടിച്ചിരിയും ഉയർന്നു. എന്നാൽ കസേരയിലിരുന്ന യുവതി അസ്വസ്ഥയായിരുന്നു. പിന്നീട് സംഭവത്തിൽ പ്രതികരിച്ച പൂജ ഗുപ്ത, ജാവേദ് തന്‍റെ കരിയർ നശിപ്പിച്ചെന്നും എല്ലാ സ്ത്രീകളോടുമുള്ള അനാദരവാണിതെന്നും പറഞ്ഞു. ഇനി തെരുവിലെ ബാർബർ ഷോപ്പിലേക്ക് പോയാലും ഇവിടെ പോകില്ലെന്നും യുവതി പ്രതികരിച്ചു.
-
For those who goes to Javed Habib's saloon pic.twitter.com/dblHxHUBkw
— Rishi Bagree (@rishibagree) January 5, 2022 " class="align-text-top noRightClick twitterSection" data="
">For those who goes to Javed Habib's saloon pic.twitter.com/dblHxHUBkw
— Rishi Bagree (@rishibagree) January 5, 2022For those who goes to Javed Habib's saloon pic.twitter.com/dblHxHUBkw
— Rishi Bagree (@rishibagree) January 5, 2022
വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് യു.പി ഡിജിപിക്ക് കത്തയച്ചതായി ദേശീയ വനിത കമ്മിഷൻ അധ്യക്ഷ രേഖ ശർമ വ്യാഴാഴ്ച ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ജാവേദിനെതിരെ ജയ്‌പൂര്‍ മുൻ മേയറും കോൺഗ്രസ് നേതാവുമായ ജ്യോതി ഖണ്ഡേൽവാളും വെള്ളിയാഴ്ച പരാതി നൽകി. രാജ്യത്തുടനീളം 115 നഗരങ്ങളിലായി 850 ലധികം സലൂണുകളും 65 ഓളം ഹെയർ സ്റ്റൈലിങ് അക്കാദമികളും ജാവേദ് ഹബീബ് നടത്തിവരുന്നുണ്ട്.