ഹൈദരാബാദ്: ഭദ്രാദ്രി കോതഗുഡം ജില്ലയില്‍ പ്രളയ കെടുതി നേരിടാന്‍ കഴിഞ്ഞ ദിവസം സൈന്യം എത്തി. സൈന്യത്തിന്‍റെ ഭാഗമായി സൈലും. സൈലിന്‍റെ അടുത്ത് എത്തിയ നാട്ടുകാര്‍ സെല്‍ഫികള്‍ എടുക്കാന്‍ തുടങ്ങി. ഇതിനൊരു കാരണമുണ്ട്.
സാധാരണ മനുഷ്യര്‍ക്ക് അഞ്ച് മുതല്‍ ആറ് അടി വരെ ഉയരമാണുണ്ടാകുക. എന്നാല്‍ സൈലിനാകട്ടെ 7.5 ആണ് ഉയരം. കശ്‌മീര്‍ സ്വദേശിയായ ഇദ്ദേഹം സൈന്യത്തിന്‍റെ ഭാഗമായി ഇപ്പോള്‍ തെലങ്കാനയിലാണ് ജോലി ചെയ്യുന്നത്. പ്രളയ ഭയത്തിലും പ്രതീക്ഷയായ സൈന്യത്തിലെ കൗതുകക്കാരനായ സൈനികന്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ അടക്കം താരമാണ്.
Also Read: ഇതാണ് ആ താടി...രാജ്യത്തെ ഏറ്റവും നീളം കൂടിയ താടി എന്ന ബഹുമതി ഒരു മലയാളിയുടെ പേരിലാണ്