ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രണ്ടാംതരംഗം അതിരൂക്ഷമാകുന്നത് മുന്‍നിര്‍ത്തി കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര. ഇത്തവണ എല്ലാ കുറ്റവും ജവഹര്‍ലാല്‍ നെഹ്രുവിന്‍റെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ സാധിക്കില്ലെന്നും, അധികാരത്തിലിരിക്കുന്നത് നരേന്ദ്ര മോദി ആണെന്നും പ്രിയങ്ക പരിഹസിച്ചു. കൊവിഡ് വ്യാപനം ചെറുക്കാനാവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടു. വാക്സിന്‍ വിതരണത്തില്‍ കേന്ദ്രം പൂര്‍ണ പരാജയമാണ്. ജനങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം മോദിക്കാണെന്നും പ്രിയങ്ക പറഞ്ഞു.
Also Read: പ്രതിപക്ഷത്തെ കൂടി കേള്‍ക്കൂ... പ്രധാനമന്ത്രിയോട് പ്രിയങ്ക ഗാന്ധി
രാജ്യത്ത് കൊവിഡ് വാക്സിനുകള്‍ക്ക് ക്ഷാമം നേരിടുമ്പോള്‍ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ നയത്തെ പ്രിയങ്ക നിശിതമായി വിമര്‍ശിച്ചു. അതേസമയം പ്രിയങ്ക ഗാന്ധിക്കെതിരെ ബിജെപി വക്താവ് സാംബിത് പത്ര രംഗത്തെത്തി. നിലവിലെ സാഹചര്യത്തെ പ്രിയങ്ക രാഷ്ട്രീയവത്ക്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് പത്ര ആരോപിച്ചു.
Also Read: വാക്സിൻ ക്ഷാമകാലത്ത് കേന്ദ്രത്തിന് പ്രിയം കയറ്റുമതിയെന്ന് പ്രിയങ്കാഗാന്ധി
എന്നാല്‍ രാഷ്ട്രം പ്രതിസന്ധിഘട്ടത്തിലാണെന്നത് അംഗീകരിച്ച് പ്രതിപക്ഷ പാര്‍ട്ടികളുടെ നിര്‍ദേശങ്ങള്‍ മാനിക്കുന്നതിന് പകരം, പ്രശ്നം രാഷ്ട്രീയവത്ക്കരിക്കുകയാണെന്ന് പറഞ്ഞ്, തള്ളിക്കളയുകയാണെന്ന് പ്രിയങ്ക തിരിച്ചടിച്ചു. ഇക്കാര്യത്തില്‍ രാഷ്ട്രീയം മാറ്റി നിര്‍ത്തി ജനങ്ങളുടെ ക്ഷേമത്തിന് മുന്‍ഗണന നല്‍കുകയാണ് വേണ്ടതെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.