അമരാവതി: തിരുമല തിരുപതി ക്ഷേത്രത്തിൽ ദർശനം നടത്തി അന്തരിച്ച താരം ശ്രീദേവിയുടെ മകളും നടിയുമായ ജാൻവി കപൂർ. ഞായറാഴ്‌ചയാണ് താരം ക്ഷേത്രദർശനം നടത്തിയത്.
കഴിഞ്ഞ മാസം ജാൻവി തന്‍റെ സുഹൃത്തായ സാറാ അലി ഖാനൊപ്പെ കേദർനാഥ് ക്ഷേത്രം സന്ദർശിച്ചിരുന്നു. തിരുമല തിരുപതി ക്ഷേത്രത്തിലെ 'ബ്രേക്ക് ദർശൻ' പ്രയോജനപ്പെടുത്തിയ വിഐപികളിൽ ഒരാളാണ് ജാൻവി കപൂർ.
ഹാഫ് സാരിയും ആഭരണങ്ങളും ധരിച്ചാണ് ആകർഷണീയമായ വേഷത്തിലാണ് ജാൻവി ക്ഷേത്രത്തിലെത്തിയത്. സുഹൃത്തിനൊപ്പമെത്തിയ ജാൻവി രംഗനായകുലു മണ്ഡപത്തിലെത്തി പൂജാരിയിൽ നിന്ന് പ്രസാദവും അനുഗ്രഹവും സ്വീകരിച്ചു.
ആന്ധ്രാപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രത്തിലേക്ക് ലോകമെമ്പാടുമുള്ള ഭക്തരാണ് ദർശനത്തിനെത്തുന്നത്. ലോകത്തിലെ ഏറ്റവും സമ്പന്നമായ ഹിന്ദു ക്ഷേത്രമെന്ന ഖ്യാതി തിരുമല തിരുപ്പതി ക്ഷേത്രത്തിനാണ്.