ശ്രീനഗര്‍: ജമ്മു കാലുചാക്കിലെ സൈനിക ക്യാമ്പിന് സമീപം ഡ്രോണ്‍ കണ്ടെത്തിയതായി സുരക്ഷ സേന. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഡ്രോണ്‍ കണ്ടത്.
ഡ്രോണ്‍ പറക്കുന്നത് ശ്രദ്ധയില്‍പെട്ട സുരക്ഷ ഉദ്യോഗസ്ഥൻ അതിന് നേരെ വെടിയുതിര്‍ത്തു. സൈനികൻ വെടിയുതിർത്തതിനെത്തുടർന്ന് ഡ്രോൺ പിൻവലിച്ചതായി സുരക്ഷാ സേന അറിയിച്ചു.
Also Read: പുല്‍വാമയില്‍ ഭീകരാക്രമണം; പൊലീസ് ഓഫിസറും ഭാര്യയും കൊല്ലപ്പെട്ടു
സൈനിക ക്യാമ്പിലുള്ള സുരക്ഷ ഉദ്യോഗസ്ഥനാണ് ഡ്രോണ്‍ കണ്ട ഭാഗത്തേക്ക് വെടിയുതിർത്തത്. പ്രദേശത്ത് സുരക്ഷ വര്‍ധിപ്പിച്ചെന്നും തെരച്ചില്‍ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.
ജമ്മു വിമാനത്താവളത്തിലെ വ്യോമസേന മേഖലയില്‍ ഞായറാഴ്‌ചയുണ്ടായ ഡ്രോണ്‍ ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇത്. രാജ്യത്ത് ആദ്യമായുണ്ടായ ഡ്രോണ്‍ ഭീകരാക്രമണമാണിത്. വ്യോമസേനയിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ഇരട്ട സ്ഫോടനത്തിൽ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമപ്രകാരം പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
Also Read: ജമ്മുവിലെ ഇരട്ട സ്ഫോടനം : സമഗ്രാന്വേഷണം ആരംഭിച്ച് പൊലീസ്