ജമ്മു : ഉഗ്രശേഷിയുള്ള സ്‌ഫോടകവസ്തുവായ ഐ.ഇ.ഡി കണ്ടെടുത്ത് ജമ്മു പൊലീസ്. ജമ്മു വിമാനത്താവളത്തിലെ വ്യോമസേന കേന്ദ്രത്തിലുണ്ടായ പ്രഹരശേഷി കുറഞ്ഞ ഇരട്ട ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെയാണ് പൊലീസ്, സ്ഫോടക വസ്തു പിടിച്ചെടുത്തത്. മുന്‍പ് സംഭവം നടന്ന സ്ഥലത്തിന് സമീപമാണ് ഇത് കണ്ടെത്തിയത്. തുടര്‍ന്ന് നിര്‍വീര്യമാക്കി.
തിരക്കേറിയ പ്രദേശമെന്ന നിലയ്ക്കാണ് ഭീകര സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബ ആക്രമണത്തിന് ഈ സ്ഥലം തെരഞ്ഞെടുത്തതെന്ന് പൊലീസ് പറഞ്ഞു.സ്ഫോടനങ്ങള്‍ക്ക് ഉപയോഗിച്ച ഡ്രോണുകളാണ് ഐഇഡി നിക്ഷേപിച്ചതെന്ന് പൊലീസ് സംശയിക്കുന്നു.
READ MORE: ജമ്മുവിലെ ഇരട്ട സ്ഫോടനം : സമഗ്രാന്വേഷണം ആരംഭിച്ച് പൊലീസ്
കണ്ടെടുത്ത ഐ.ഇ.ഡിയ്ക്ക് ആറ് കിലോഗ്രാം ഭാരമുണ്ടെന്ന് ജമ്മു കശ്മീര്‍ ഡി.ജി.പി ദിൽബാഗ് സിങ് മാധ്യമങ്ങളോട് പറഞ്ഞു. സമാന സംഭവത്തിൽ, നേരത്തേ നർവാല്‍ പ്രദേശത്ത് നിന്നും ഒരു ഭീകരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇയാളുടെ പക്കല്‍ നിന്ന് അഞ്ച് സ്ഫോടകവസ്തുക്കളാണ് പിടിച്ചെടുത്തത്. ഈ സംഭവങ്ങളെ പരസ്പരം ബന്ധപ്പെടുത്തി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് ജമ്മു പൊലീസ്.