ETV Bharat / bharat

സൈനിക ട്രക്കിന് നേരെ ഭീകരാക്രമണം; അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു, ആക്രമണം ശക്തമായ മഴ മറയാക്കി - നുഴഞ്ഞുകയറ്റശ്രമം

ഈ മാസം ആദ്യവാരത്തില്‍ നിയന്ത്രണരേഖയുമായി അടുത്തുള്ള പൂഞ്ച് സെക്‌ടറില്‍ തന്നെ പാകിസ്ഥാനി നുഴഞ്ഞുകയറ്റക്കാരുടെ നുഴഞ്ഞുകയറ്റശ്രമം സൈന്യം പരാജയപ്പെടുത്തിയിരുന്നു

Jammu Kashmir  Army truck caught fire  Four Soldiers dies  Poonch  Army truck caught fire in Jammu Kashmir  Four Soldiers Charred to death  സൈനികര്‍ സഞ്ചരിച്ച ട്രക്കിന്  ട്രക്കിന് തീപിടിച്ച് നാല് ജവാന്മാര്‍ക്ക് വീരമൃത്യു  നാല് ജവാന്മാര്‍ക്ക് വീരമൃത്യു  ജവാന്മാര്‍  മിന്നലാക്രമണമാകാമെന്ന് പ്രാഥമിക വിലയിരുത്തല്‍  നിയന്ത്രണരേഖയുമായി അടുത്തുള്ള പൂഞ്ച്  നിയന്ത്രണരേഖ  പൂഞ്ച്  നുഴഞ്ഞുകയറ്റശ്രമം  സൈനികര്‍
സൈനിക ട്രക്കിന് നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു
author img

By

Published : Apr 20, 2023, 5:35 PM IST

Updated : Apr 20, 2023, 8:42 PM IST

പൂഞ്ച്: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലുണ്ടായ തീവ്രവാദി ആക്രമണത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടതായി സൈന്യം പ്രസ്‌താവനയിൽ അറിയിച്ചു. സൈനികർ ട്രക്കിൽ സഞ്ചരിക്കുമ്പോൾ പൂഞ്ച് ജില്ലയിലെ ഭീംബർ ഗലി മേഖലയിൽ വച്ച് തീവ്രവാദികൾ വാഹനത്തിന് നേരെ ഗ്രനേഡ് ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. അതേസമയം സഞ്ചരിച്ചിരുന്ന സൈനിക ട്രക്കിന് തീപിടിച്ചതിനെ തുടര്‍ന്ന് അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരങ്ങള്‍.

സംഭവം ഇങ്ങനെ: വ്യാഴാഴ്‌ച ഉച്ചക്ക് മൂന്ന് മണിയോടെ രജൗരി സെക്‌ടറിലെ ഭീംബർ ഗലിക്കും പൂഞ്ചിനും ഇടയിലൂടെ നീങ്ങുകയായിരുന്ന സൈനിക വാഹനത്തിന് നേരെ അജ്ഞാത ഭീകരരര്‍ വെടിയുതിർത്തു. പ്രദേശത്തെ കനത്ത മഴയും ദൂരക്കാഴ്ചയിലുള്ള തടസവും മുതലെടുത്തായിരുന്നു ആക്രമണം. ഭീകരരുടെ ഗ്രനേഡ് ഉപയോഗിച്ചുള്ള ആക്രമണത്തില്‍ വാഹനത്തിന് തീപിടിക്കുകയായിരുന്നുവെന്ന് സേനയുടെ വടക്കന്‍ കമാന്‍ഡ് പ്രസ്‌താവനയില്‍ അറിയിച്ചു. തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കായി വിന്യസിച്ചിരുന്ന രാഷ്‌ട്രീയ റൈഫിൾസ് യൂണിറ്റിലെ അഞ്ച് ഉദ്യോഗസ്ഥർക്ക് സംഭവത്തിൽ നിർഭാഗ്യവശാൽ ജീവൻ നഷ്‌ടപ്പെട്ടുവെന്നും ഗുരുതരമായി പരിക്കേറ്റ മറ്റൊരു സൈനികനെ ഉടൻ തന്നെ രജൗരിയിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലാണെന്നും അദ്ദേഹം അറിയിച്ചു. ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുമ്പ് നുഴഞ്ഞുകയറ്റം: ഈ മാസത്തിന്‍റെ തുടക്കത്തില്‍ നിയന്ത്രണരേഖയുമായി അടുത്തുള്ള പൂഞ്ച് സെക്‌ടറില്‍ വലിയൊരു നുഴഞ്ഞുകയറ്റശ്രമം സൈന്യം പരാജയപ്പെടുത്തിയിരുന്നു. നിയന്ത്രണ രേഖ (എല്‍ഒസി) മറികടക്കാന്‍ ശ്രമിച്ച പാകിസ്ഥാനി നുഴഞ്ഞുകയറ്റക്കാരെ സൈന്യം പിടികൂടുകയും ചെയ്‌തിരുന്നു. ഏപ്രില്‍ ഒമ്പതിന് പുലര്‍ച്ചെ 2.15 ഓടെ പൂഞ്ച് ജില്ലയിലെ ഷാപൂർ സെക്‌ടറിലെ നിയന്ത്രണ രേഖയിലുണ്ടായ (എൽഒസി) നുഴഞ്ഞുകയറ്റ ശ്രമമാണ് സേന പരാജയപ്പെടുത്തിയത്. സംഭവത്തില്‍ നുഴഞ്ഞുകയറ്റക്കാരില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ടുപേരെ പിടികൂടുകയും ചെയ്‌തതായി സൈനിക വക്താവ് അറിയിച്ചിരുന്നു.

ഏപ്രില്‍ എട്ടിന് രാത്രിയിലും ഒമ്പതിന് പുലര്‍ച്ചയോടെയും പൂഞ്ചിലെ നിയന്ത്രണരേഖയ്ക്ക് അരികിലെ അതിർത്തി വേലിക്ക് സമീപം ഒരു കൂട്ടം ആളുകളുടെ സംശയകരമായ നീക്കം സൈന്യം കണ്ടെത്തിയിരുന്നു. തുടര്‍ന്നുണ്ടായ ആക്രമണത്തില്‍ ഒരാളുടെ മൃതദേഹം കണ്ടെടുക്കുകയും മറ്റ് രണ്ട് നുഴഞ്ഞുകയറ്റക്കാർ വനമേഖലയിലേക്ക് ഓടി രക്ഷപ്പെടുകയും ചെയ്‌തതായി സൈന്യം കണ്ടെത്തി. പിന്നീട് ഇവരെ പരിക്കേറ്റ നിലയില്‍ പിടികൂടുകയായിരുന്നുവെന്ന് ആര്‍മി പിആര്‍ഒ ലഫ്‌റ്റനന്‍റ് കേണല്‍ ദേവേന്ദര്‍ ആനന്ദ് വ്യക്തമാക്കിയിരുന്നു.

രണ്ടുപേര്‍ പിടിയില്‍: ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് ഒരു നുഴഞ്ഞുകയറ്റക്കാരന്‍റെ മൃതദേഹം കണ്ടെടുത്തതോടെ നടത്തിയ തെരച്ചിലിലാണ് മറ്റൊരാളെ വനപ്രദേശത്ത് മുറിവേറ്റ നിലയിൽ കണ്ടെത്തുന്നതിലേക്ക് നയിക്കുന്നത്. വൈകാതെ തന്നെ മൂന്നാമനും സൈന്യത്തിന്‍റെ പിടിയിലായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഇവരില്‍ നിന്നായി 14 പാക്കറ്റുകളിലായുള്ള 17 കിലോയോളം ലഹരിമരുന്നും, പാകിസ്ഥാനി കറന്‍സിയും, ചില രേഖകളും, ഭക്ഷണപദാര്‍ഥങ്ങളും കണ്ടെടുത്തിരുന്നു. എന്നാല്‍ തങ്ങള്‍ പാകിസ്ഥാന്‍ അധിനിവേശ ജമ്മു കശ്‌മീരിലെ (പിഒജെകെ) ചഞ്ചൽ ഗ്രാമത്തിലുള്ള മൈദാൻ മൊഹല്ലയിൽ നിന്നുള്ളവരാണെന്നായിരുന്നു പ്രാഥമിക ചോദ്യം ചെയ്യലില്‍ ഇവരുടെ പ്രതികരണം.

ഏറ്റുമുട്ടല്‍ പതിവാകുന്നു: അതേസമയം ഇക്കഴിഞ്ഞ മാര്‍ച്ചില്‍ തെക്കന്‍ കശ്‌മീരിലെ പുല്‍വാമ ജില്ലയിലെ മിത്രഗാം ഗ്രാമത്തിലും സേനയും തീവ്രവാദികളുമായി ഏറ്റുമുട്ടലുണ്ടായിരുന്നു. കരസേനയുടേയും സിആർപിഎഫിന്‍റെയും കശ്‌മീർ സോൺ പൊലീസിന്‍റെയും സംയുക്ത സംഘമാണ് ഇവിടെ തീവ്രവാദികളുമായി ഏറ്റുമുട്ടിയത്. മിത്രഗാമില്‍ തീവ്രവാദി സാന്നിധ്യമുള്ളതായി രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു സംയുക്ത സേന പ്രദേശത്ത് തെരച്ചില്‍ നടത്തിയത്. ഈ സമയം ഇവിടെ തമ്പടിച്ചിരുന്ന തീവ്രവാദി സംഘം സേനാംഗങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് തീവ്രവാദികളും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നതായി കശ്‌മീര്‍ പൊലീസും ട്വീറ്റ് ചെയ്‌തിരുന്നു.

Last Updated : Apr 20, 2023, 8:42 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.