ETV Bharat / bharat

രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌ത യുഎപിഎ കേസുകളില്‍ 97% ജമ്മു കശ്‌മീരില്‍; ശിക്ഷാനിരക്കില്‍ പിന്നില്‍

രാജ്യത്തെ ആകെ യുഎപിഎ കേസുകളില്‍ 97 ശതമാനവും ജമ്മു കശ്‌മീരിലാണെന്ന് നാഷണൽ ക്രൈം റെക്കോഡ്‌സ് ബ്യൂറോ പുറത്തുവിട്ട 2021ലെ കണക്കാണ് ചൂണ്ടിക്കാട്ടുന്നത്

UAPA cases in Kashmir  Kashmir top in UAPA cases  national crime records bureau report 2021  Jammu kashmir highest in cases registered UAPA  നാഷണൽ ക്രൈം റെക്കോഡ്‌സ് ബ്യൂറോ  യുഎപിഎ കേസുകളില്‍ 97 ശതമാനവും ജമ്മു കശ്‌മീരില്‍  Jammu kashmir  രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌ത യുഎപിഎ  യുഎപിഎ
രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌ത യുഎപിഎ കേസുകളില്‍ 97% ജമ്മു കശ്‌മീരില്‍
author img

By

Published : Dec 27, 2022, 10:42 PM IST

ശ്രീനഗർ: രാജ്യസുരക്ഷയെ ബാധിക്കുന്ന കുറ്റങ്ങള്‍ തടയാനും തീവ്രവാദത്തെ ചെറുക്കാനും വേണ്ടിയാണ് രാജ്യത്ത് നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയല്‍ നിയമം (Unlawful Activities (Prevention) Act) കൊണ്ടുവന്നത്. ഇത്തരത്തില്‍ യുഎപിഎ രജിസ്റ്റര്‍ ചെയ്‌തതില്‍ രാജ്യത്തെ അമ്പരപ്പിക്കുന്ന കണക്കാണ് ജമ്മുകശ്‌മീരില്‍ നിന്നും പുറത്തുവന്നിരിക്കുന്നത്. ഇത്തരത്തില്‍, രാജ്യത്ത് ആകെയുള്ള കേസുകളില്‍ 97 ശതമാനവും ജമ്മു കശ്‌മീരിലാണ് എന്നതാണ് ഈ വിവരം. 2021ലെ നാഷണൽ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ (എൻസിആർബി) കണക്കുകളാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

യുഎപിഎ പ്രകാരം രജിസ്റ്റർ ചെയ്‌ത ശരാശരി 20 - 25 കേസുകൾ ജമ്മുകശ്‌മീരിലെ കോടതികളിൽ പ്രതിദിനം കേൾക്കുന്നുണ്ടെന്നാണ് ഈ കണക്ക് വ്യക്തമാക്കുന്നത്. എന്നാല്‍, ശിക്ഷാനിരക്ക് വളരെ കുറവാണെന്നതാണ് വസ്‌തുത. ജമ്മു കശ്‌മീരില്‍ യുഎപിഎ കേസുകള്‍ കൂടുന്ന സാഹചര്യം കണക്കിലെടുത്ത് ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) മാതൃകയിൽ സംസ്ഥാന അന്വേഷണ ഏജൻസി (എസ്‌ഐ‌എ) കഴിഞ്ഞ വർഷം രൂപീകരിച്ചിരുന്നു. പുറമെ, അടുത്തിടെ ജില്ലകളിലെ പൊലീസിന്‍റെ കീഴില്‍ പ്രത്യേക അന്വേഷണ യൂണിറ്റുകളും (എസ്‌ഐ‌യു) ആരംഭിച്ചു.

എസ്‌ഐയു ഉണ്ടാക്കിയ പരിഹാരം: കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 10 യുഎപിഎ കുറ്റകൃത്യങ്ങള്‍ പൊലീസിന് രജിസ്റ്റര്‍ ചെയ്യുന്നതിലേക്ക് ഇടയാക്കിയതായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നു. മുൻവർഷങ്ങളിലെ കണക്കുകളേക്കാള്‍ നേരിയ വര്‍ധനവാണുണ്ടായത്. 'അന്വേഷണം സമയബന്ധിതമായി നടക്കേണ്ടതുണ്ട്. പൊലീസ് സ്റ്റേഷൻ തലത്തിലെ സാധാരണ അന്വേഷണ സംവിധാനമടക്കം ക്രമസമാധാനവും മറ്റ് ചുമതലകളും ഉറപ്പുവരുത്തുന്നതില്‍ ഉത്തരവാദിത്തം ഏല്‍ക്കേണ്ടത് അനിവാര്യമാണ്. കേസന്വേഷണത്തിന്‍റെ തിരക്കുകള്‍ ധാരാളമുണ്ടെങ്കിലും പ്രത്യേക കേസുകളിൽ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടിവരും. അതിനുള്ള പരിഹാരം കൂടിയായാണ് ഞങ്ങള്‍ എസ്‌ഐയുവിനെ കാണുന്നത്' - പ്രത്യേക അന്വേഷണ യൂണിറ്റുകളുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി ജമ്മു കശ്‌മീർ ഡിജിപി ദിൽബാഗ് സിങ് ഇടിവി ഭാരത് പ്രതിനിധിയോട് പറഞ്ഞു.

എസ്‌ഐ‌എയുടെയും എസ്‌ഐയുവിന്‍റെയും നേതൃത്വത്തില്‍ വിപുലമായ അന്വേഷണമാണ് സംസ്ഥാനത്ത് നടക്കുന്നത്. നിലവിൽ ജമ്മു കശ്‌മീര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്‌ത 1,335 യുഎപിഎ കേസുകളില്‍ 1,214 എണ്ണവും കശ്‌മീരിലാണ് റിപ്പോര്‍ട്ട് ചെയ്‌തത്. കഴിഞ്ഞ വർഷം 80 കേസുകളാണ് എസ്ഐഎ അന്വേഷിച്ചത്. ജമ്മു കശ്‌മീരിൽ തീര്‍പ്പാക്കാതെ കിടക്കുന്ന 884 യുഎപിഎ കേസുകളിൽ 24 എണ്ണവും ഈ അന്വേഷണ സംഘമാണ് കൈകാര്യം ചെയ്യുന്നത്. തീർപ്പാക്കാത്ത കേസുകളിൽ 249 എണ്ണം നോർത്ത് കശ്‌മീര്‍ റേഞ്ചിലുള്ള പ്രദേശങ്ങളായ ബാരാമുള്ള, കുപ്‌വാര, ബന്ദിപ്പോര എന്നിവിടങ്ങളിലാണ്. 223 എണ്ണം ദക്ഷിണ കശ്‌മീര്‍ റേഞ്ചിലെ പുൽവാമ, അനന്ത്നാഗ്, ഷോപിയാൻ, കുൽഗാമിലും.

'മെച്ചപ്പെട്ട അന്വേഷണം ഉറപ്പാക്കണം': സെൻട്രൽ കശ്‌മീര്‍ റേഞ്ചിലെ ശ്രീനഗർ, ബുദ്ഗാം, ഗന്ദർബാൽ എന്നിവിടങ്ങളില്‍ 317 കേസുകളുമാണ് തീര്‍പ്പാക്കാത്ത കേസുകളുടെ പട്ടികയിലുള്ളത്. ജില്ലാതലങ്ങളില്‍ കേസുകൾ വൻതോതിൽ ഉള്ളതിനാൽ ഏതാനും മാസങ്ങൾക്കുമുന്‍പ് തന്നെ എസ്ഐയു രൂപീകരണത്തോടെ കൂടുതല്‍ ഉദ്യോഗസ്ഥരെ ഇതിലേക്ക് ഉള്‍പ്പെടുത്താനുള്ള നടപടികൾ ആരംഭിച്ചിരുന്നു. യുഎപിഎ കേസുകളുടെ ഫലപ്രദമായ അന്വേഷണത്തിന് ജില്ല പൊലീസ് സൂപ്രണ്ടുമാരുടെ (എസ്‌പി) കീഴിലുള്ള 14 അംഗ ടീമുകളെ ആദ്യം തെക്കൻ കശ്‌മീരിലെ അഞ്ച് ജില്ലകളിലും തുടർന്ന് മധ്യ കശ്‌മീരിലും പിന്നീട് വടക്കൻ കശ്‌മീരിലുമാണ് രൂപീകരിച്ചത്. കേസുകളുടെ വര്‍ധനവ് കണക്കിലെടുത്ത് ശ്രീനഗർ ജില്ലയിൽ പ്രത്യേക യൂണിറ്റുകള്‍ രണ്ടെണ്ണമാണ് രൂപീകരിച്ചത്.

'ചിലപ്പോൾ നടപടിക്രമത്തിലെ പിഴവുകൾ കാരണം, കേസുകൾ കെട്ടിക്കിടക്കാറുണ്ട്. ഇത് പ്രതികൾക്ക് ജാമ്യം ലഭിക്കുന്നതിലേക്ക് വരെ എത്തിക്കുന്നു. ജയിലുകളിലും കോടതികളിലും വളരെയധികം സമ്മർദം സൃഷ്‌ടിക്കാന്‍ ഇടയാക്കുന്നുണ്ട്' - എസ്‌പിമാർ മെച്ചപ്പെട്ട അന്വേഷണം ഉറപ്പാക്കാണ്ടേതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ഡിജിപി ദിൽബാഗ് സിങ് ചൂണ്ടിക്കാട്ടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.