ശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ 544 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജമ്മു കശ്‌മീരിലെ കൊവിഡ് ബാധിതരുടെ എണ്ണം 1,12,256 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 12 പേര്‍ കൂടി കൊവിഡ് മൂലം മരിച്ചതോടെ മരണ നിരക്ക് 1,730 ആയി ഉയര്‍ന്നു.
പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ ജമ്മുവില്‍ നിന്ന് 288 പേരും, കശ്‌മീരില്‍ നിന്ന് 256 പേരും ഉള്‍പ്പെടുന്നു. നിലവില്‍ കേന്ദ്ര ഭരണ പ്രദേശത്ത് 4,989 പേരാണ് കൊവിഡ് ബാധിച്ച് ചികില്‍സയില്‍ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 647 പേർ രോഗമുക്തി നേടി. ജമ്മു കശ്‌മീരില്‍ ഇതുവരെ 1,05,537 പേര്‍ രോഗമുക്തി നേടി.