ETV Bharat / bharat

ജമ്മു കശ്‌മീരിലെ ഗുല്‍മര്‍ഗില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി ജില്ല ഭരണകൂടം - gulmarg covid restrictions news

ഗുല്‍മര്‍ഗിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേയ്ക്കുള്ള പ്രവേശനത്തിനാണ് ജില്ല ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ജമ്മു കശ്‌മീര്‍ കൊവിഡ് വാര്‍ത്ത  ഗുല്‍മര്‍ഗ് കൊവിഡ് നിയന്ത്രണം വാര്‍ത്ത  ഗുല്‍മര്‍ഗ് കൊവിഡ് വാര്‍ത്ത  ബരാമുള്ള ജില്ല ഭരണകൂടം വാര്‍ത്ത  ഗുല്‍മര്‍ഗ് വിനോദ സഞ്ചാര കേന്ദ്രം  jammu kashmir covid news  gulmarg covid news  gulmarg covid restrictions news  baramulla bans entry news
ജമ്മു കശ്‌മീരിലെ ഗുല്‍മര്‍ഗില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി ജില്ല ഭരണകൂടം
author img

By

Published : Jul 16, 2021, 10:41 AM IST

ശ്രീനഗര്‍: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഗുല്‍മര്‍ഗിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെത്തുന്നവര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ബരമുള്ള ജില്ല ഭരണകൂടം. വാരാന്ത്യങ്ങളിലാണ് പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്. ഇത് സംബന്ധിച്ച് ബരമുള്ള ജില്ല മജിസ്ട്രേറ്റ് ഭുപീന്ദര്‍ കുമാര്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ക്കും 48 മണിക്കൂറിനുള്ളില്‍ പരിശോധന നടത്തി കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്കും മാത്രമേ ഗുല്‍മര്‍ഗിലേയ്ക്ക് പ്രവേശനത്തിന് അനുമതിയൊള്ളു. ഹോട്ടലുകള്‍ ഉള്‍പ്പെടെ മുന്‍കൂട്ടി ബുക്ക് ചെയ്‌ത വിനോദ സഞ്ചാരികള്‍ക്ക് മാനദണ്ഡങ്ങള്‍ പാലിച്ച് ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രവേശനാനുമതി നല്‍കും. മാസ്‌ക് ധരിയ്ക്കാത്തവര്‍ക്ക് ആയിരം രൂപ പിഴയും ജില്ല ഭരണകൂടം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Also read: ജമ്മുവിൽ ഏറ്റുമുട്ടൽ;രണ്ട്‌ തീവ്രവാദികളെ സൈന്യം വധിച്ചു

കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം, ജമ്മു കശ്‌മീരില്‍ 2,236 പേരാണ് നിലവില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. കഴിഞ്ഞ വര്‍ഷം കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷം ഇതുവരെ 3,12,556 പേര്‍ കൊവിഡ് മുക്തി നേടിയപ്പോള്‍ 4,360 പേരാണ് കൊവിഡിന് കീഴടങ്ങിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.