ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ശനിയാഴ്ച 608 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. രണ്ട് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്ത് 1,05,984 പേര്‍ക്ക് രോഗം ബാധിച്ചു. 1,624 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. മൊത്തം രോഗ ബാധിതരില്‍ 311 പേര്‍ ജമ്മു ഡിവിഷനില്‍ മാത്രമാണ്. 297 പേരാണ് കശ്മീര്‍ ഡിവിഷനില്‍ കൊവിഡ് ബാധിച്ചത്. ശ്രീനഗറില്‍ 124 പേര്‍ക്ക് ജമ്മുവില്‍ 115 പേര്‍ക്കം കൊവിഡ് ബാധിച്ചിട്ടുണ്ട്. 5,720 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. 98,640 പേര്‍ രോഗമുക്തരായി.
അതിനിടെ രാജ്യത്തെ മൊത്തം പരിശോധന 13,06,57,808 ആയി വർദ്ധിച്ചതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു. പ്രതിദിനം ഒരു ദശലക്ഷത്തിലധികം ടെസ്റ്റുകൾ നടത്താനുള്ള പദ്ധിതി രാജ്യം നടപ്പാക്കുന്നുണ്ട്. 10 ദിവസത്തിനുള്ളിൽ ഒരു കോടി പരിശോധന വിജയകരമായി നടത്തി. പ്രതിദിനം ശരാശരി 10 ലക്ഷത്തിലധികം പരിശോധനകൾ നടത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ദേശീയ പോസിറ്റിവിറ്റി നിരക്ക് ശനിയാഴ്ച 6.93 ശതമാനമായിരുന്നു. ഇത് ഏഴ് ശതമാനത്തിന് താഴെയാണിപ്പോള്‍. വെള്ളിയാഴ്ച ദൈനംദിന പോസിറ്റീവ് നിരക്ക് 4.34 ശതമാനമായിരുന്നെന്നും മന്ത്രാലയം അറിയിച്ചു.