ശ്രീനഗർ: മണ്ണിടിച്ചിലിനെ തുടർന്ന് ജമ്മു ശ്രീനഗർ ദേശിയപാത അടച്ചു. സംരോലി, ഉദയ്പൂർ എന്നിവിടങ്ങളിലാണ് ദേശിയപാത അടച്ചിരിക്കുന്നത്. ഗതാഗതം പുനസ്ഥാപിക്കുന്നതുവരെ ഈ വഴി യാത്രക്കായി തെരഞ്ഞെടുക്കരുതെന്നും ജമ്മു കശ്മീർ പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചു.
കശ്മീർ വാലിയിൽ പ്രധാനമായും ആളുകൾ ആശ്രയിക്കുന്ന ഗതാഗതമാർഗമാണ് ഈ ദേശീയപാത. രംബാൻ ജില്ലയിലാണ് ഞായറാഴ്ച വീണ്ടും മണ്ണിടിച്ചിലുണ്ടായത്.