ETV Bharat / bharat

രാഷ്‌ട്രീയ നേതാക്കൾക്ക് സുരക്ഷ കൂട്ടാനൊരുങ്ങി ജമ്മു കശ്‌മീർ പൊലീസ്

ബിജെപി നേതാവ് അൻവർ അഹമ്മദിന്‍റെ വീടിന് നേരെയുള്ള തീവ്രവാദ ആക്രമണത്തിനിടെ പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് സുരക്ഷ കൂട്ടാൻ തീരുമാനമായത്.

Jammu and Kashmir Police  Jammu and Kashmir Police have beefed up security for leaders  BJP leader Anwar Ahmad  ബിജെപി നേതാവ് അൻവർ അഹമ്മദ്  jk attack  ജമ്മു കശ്‌മീർ പൊലീസ്  ജെകെ ആക്രമണം  ബിജെപി നേതാവ് അൻവർ അഹമ്മദ്
രാഷ്‌ട്രീയ നേതാക്കൾക്ക് സുരക്ഷ കൂട്ടാനൊരുങ്ങി ജമ്മു കശ്‌മീർ പൊലീസ്
author img

By

Published : Apr 2, 2021, 5:55 PM IST

ശ്രീനഗർ: തീവ്രവാദ ആക്രമണം നേരിടുന്ന രാഷ്‌ട്രീയ നേതാക്കൾക്ക് കൂടുതൽ സുരക്ഷ നൽകാനൊരുങ്ങി ജമ്മു കശ്‌മീർ പൊലീസ്. സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൂടുതൽ പരിശീലനം നൽകാനാണ് പൊലീസ് തീരുമാനം. ബിജെപി നേതാവ് അൻവർ അഹമ്മദിന്‍റെ വീടിന് നേരെയുള്ള തീവ്രവാദ ആക്രമണത്തിനിടെ പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് സുരക്ഷ കൂട്ടാൻ തീരുമാനമായത്. നൗഗം പ്രദേശത്ത് നടന്ന ആക്രമണത്തിനിടെ റമീസ് രാജ എന്ന ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്.

കശ്‌മീരിൽ എല്ലാ പാർട്ടി നേതാക്കളും ആക്രമണ ഭീഷണി നേരിടുന്നുണ്ടെന്നും അതിൽ കൂടുതലും ബിജെപി നേതാക്കന്മാരാണെന്നും ഐജി വിജയ് കുമാർ പറഞ്ഞു. പ്രദേശങ്ങളിലെ സുരക്ഷാ വീഴ്‌ചകൾ പരിശോധിച്ച് ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിക്കുമെന്നും നേതാക്കൾക്ക് ഫുൾ പ്രൂഫ് സുരക്ഷ നൽകുമെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൃത്യമായ പരിശീലനം നൽകും. ഇനിയൊരു ആക്രമണമുണ്ടായാൽ പ്രതിരോധിക്കാൻ സുരക്ഷാ സേന തയ്യാറായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസർ സംവിധാനം നവീകരിക്കുമെന്നും സുരക്ഷയ്‌ക്ക് ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും ഐജി വിജയ് കുമാർ കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.