ശ്രീനഗര്‍ : കശ്‌മീര്‍ താഴ്‌വരയിലെ ബാരാമുള്ളയില്‍ വിരമിച്ച പൊലീസുകാരനെ ഒരു സംഘം ഭീകരര്‍ വെടിവച്ച് കൊന്നു. ഞായറാഴ്‌ച രാവിലെയാണ് സംഭവം (militants kill retired cop while he was offering azan). മുഹമ്മദ് ഷാഫി മിര്‍ എന്ന മുന്‍ എസ്‌പിയാണ് കൊല്ലപ്പെട്ടത്.
ബാരാമുള്ള ജില്ലയിലെ ഗാണ്ട്മുള്ളയിലുള്ള ഷ്രീരിയിലെ ഒരു പള്ളിയില്‍ പുലര്‍ച്ചെ നമസ്‌കാരത്തിനായി വാങ്ക് വിളിക്കുന്നതിനിടെയാണ് ഇദ്ദേഹത്തെ കൊന്നത് (si muhammad shafi mir). എസ്ഐ ആയാണ് മിര്‍(68) പൊലീസ് സേനയില്‍ സേവനം ആരംഭിച്ചത്. പിന്നീട് സ്ഥാനക്കയറ്റം നേടി എസ്‌പി പദവിയിലെത്തുകയായിരുന്നു. രണ്ട് ആണ്‍മക്കളും ഒരു മകളും ഇദ്ദേഹത്തിനുണ്ട്. മൂവരും വിവാഹിതരാണ് (article 370).
എക്‌സിലൂടെയാണ് പൊലീസ് ഇദ്ദേഹം കൊല്ലപ്പെട്ട വിവരം അറിയിച്ചത്. വിരമിച്ച ശേഷം ഇദ്ദേഹം അഞ്ച് നേരവും പള്ളിയില്‍ പോകുമായിരുന്നെന്ന് കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. പതിവു പോലെ ഇന്നും പുലര്‍ച്ചെ പള്ളിയില്‍ വാങ്ക് വിളിക്കുമ്പോഴാണ് അജ്ഞാതരായ ഭീകരര്‍ ഇദ്ദേഹത്തെ ആക്രമിച്ച് കൊലപ്പെടുത്തിയത്.
മൃതദേഹം മേല്‍ നടപടികള്‍ക്കായി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. നടപടികള്‍ പൂര്‍ത്തിയായ ശേഷം ഇന്ന് തന്നെ സംസ്‌കാരം നടക്കും. ഡ്യൂട്ടിയിലില്ലാത്ത പൊലീസുകാര്‍ക്ക് നേരെയുണ്ടാകുന്ന നാലാമത്തെ അക്രമമാണിത്.
വീടിനടുത്തുള്ള ഒരു മൈതാനത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇന്‍സ്‌പെക്‌ടര്‍ മസ്‌റൂര്‍ അലിയെ ഭീകരര്‍ വെടിവച്ച് കൊന്നിരുന്നു. ശ്രീനഗറിലെ എയ്‌ഡഗാഹിലായിരുന്നു ഈ സംഭവം. ബാരാമുള്ളയിലും സമാനമായ ഒരു സംഭവം അരങ്ങേറി. പൊലീസ് കോണ്‍സ്റ്റബിള്‍ ഗുലാം മുഹമ്മദ് ദര്‍ ആണ് കൊല്ലപ്പെട്ടത്. ഒക്ടോബര്‍ 31നായിരുന്നു ഈ സംഭവം.
ഈ മാസം ആദ്യം മുഹമ്മദ് ഹഫീസ് ചാക്ക് എന്ന മറ്റൊരു പൊലീസ് കോണ്‍സ്റ്റബിളിനെയും അക്രമിച്ച് കൊലപ്പെടുത്തി. ശ്രീനഗറിലെ ബമിനയിലായിരുന്നു ഈ സംഭവം. ഭരണഘടനയിലെ 370-ാം അനുച്ഛേദം റദ്ദാക്കിയതോടെ മേഖലയില്‍ അക്രമസംഭവങ്ങള്‍ ഇല്ലാതായെന്ന് അധികൃതര്‍ അവകാശപ്പെടുമ്പോഴാണ് ഇത്തരം വാര്‍ത്തകള്‍ പുറത്ത് വരുന്നത്.
അതേസമയം ഇന്നലെ (ഡിസംബര്‍ 23) രാജ്യാന്തര അതിര്‍ത്തിയില്‍ ഭീകരരുടെ നുഴഞ്ഞ് കയറ്റ ശ്രമം ഇന്ത്യന്‍ സൈന്യം പരാജായപ്പെടുത്തി. ഒരു സൈനികനെ വധിച്ചു. അതേ സമയം സാംബ ജില്ലയില്‍ മോര്‍ട്ടാര്‍ ഷെല്‍ സ്‌ഫോടനത്തില്‍ ഒരു സിവിലിയന്‍ കൊല്ലപ്പെട്ടു.
ഡിസംബര്‍ 22ന് പൂഞ്ചില്‍ സൈനിക വാഹന വ്യൂഹത്തിന് നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 5 സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് താഴ്‌വരയില്‍ നിന്ന് ചിലരെ പൊലീസ് പിടികൂടി, അങ്ങനെ പിടികൂടി കൊണ്ടുപോയവരില്‍ മൂന്ന് പേരുടെ മൃദേഹമാണ് കണ്ടെത്തിയത്. എതായാലും ഭരണകൂടം സഹായധനവും ജോലിയും പ്രഖ്യാപിച്ചിട്ടുണ്ട്.