ETV Bharat / bharat

Jammu And Kashmir Jal Jeevan Mission Scam ജല ജീവൻ പദ്ധതിയുടെ മറവിൽ കോടികളുടെ അഴിമതി, പ്രധാനമന്ത്രിക്ക് കത്തയച്ച് ഐഎഎസ്‌ ഓഫിസർ

author img

By ETV Bharat Kerala Team

Published : Aug 31, 2023, 7:37 AM IST

Senior IAS Officer Complaint On Jammu Jal Jeevan Mission Scam ജമ്മു കശ്‌മീർ ചീഫ് സെക്രട്ടറി ഡോ. അരുൺ കുമാർ മേത്ത ക്രമക്കേടുകൾ നടത്താൻ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ഐഎഎസ് ഉദ്യോഗസ്ഥൻ അശോക് കുമാർ പർമർ ആണ്‌, കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയ്ക്ക് ഓഗസ്റ്റ് 15 ന് 17 പേജുള്ള പരാതി എഴുതിയത്‌

Jal Jeevan Mission  Complanied To Pm Allinging Multi Croe Scam  kashmir  prime minister  jammu kashmir  ജൽ ജീവൻ മിഷൻ  അരുൺ കുമാർ മേത്ത  അശോക് കുമാർ പർമർ  ആന്‍റി കറപ്‌ഷൻ ബ്യൂറോ  സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ  പ്രധാനമന്ത്രി നരേന്ദ്ര മോദി
senior-ias-office-complained-to-pm-allinging-multi-croe-scam-in-kashmir-jal-jeevan-mission

ശ്രീനഗർ : ജല ജീവൻ മിഷൻ നടപ്പാക്കുന്നതിൽ ജമ്മു കശ്‌മീർ അഡ്‌മിനിസ്‌ട്രേറ്റീവ്‌ മേധാവികൾക്കെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ പ്രധാന മന്ത്രിയ്ക്ക് കത്തയച്ചു (Jammu And Kashmir Jal Jeevan Mission Scam IAS Officer wrote letter to PM). ജമ്മു കാശ്‌മീർ ആന്‍റി കറപ്‌ഷൻ ബ്യൂറോയുടെയും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്‍റെയും (സിബിഐ) അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഉദ്യോഗസ്ഥർ ജാതി വിവേചനം കാണിക്കുന്നു എന്നു പരാതിപ്പെട്ട അശോക് കുമാർ പർമർ ഐഎഎസ്‌ ആണ്‌ അഴിമതിയാരോപണവും ഉന്നയിച്ചത്‌ (Jammu and Kashmir Jal Jeevan Mission Scam).

2024-ഓടെ ഇന്ത്യയിലെ എല്ലാ വീടുകളിലും ടാപ്പ് വെള്ളം നൽകുന്നതിന് 2019 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവിഷ്‌കരിച്ച പദ്ധതിയാണു ജല ജീവൻ പദ്ധതി. ജമ്മു കാശ്‌മീർ ചീഫ് സെക്രട്ടറി ഡോ. അരുൺ കുമാർ മേത്ത ക്രമക്കേടുകൾ നടത്താൻ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ഐഎഎസ് ഉദ്യോഗസ്ഥൻ അശോക് കുമാർ പർമർ ആണ്‌, കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയ്ക്ക് ഓഗസ്റ്റ് 15 ന് 17 പേജുള്ള പരാതി നല്‍കിയത്.

ജല ജീവൻ മിഷൻ പദ്ധതിയുടെ ചട്ടങ്ങൾ തെറ്റിച്ച് 3,000 കോടി രൂപയുടെ പൈപ്പുകൾ വാങ്ങാനുള്ള ഗുഢാലോചന നടത്തിയെന്നാണു അരുൺ കുമാർ മേത്തയ്‌ക്ക് എതിരെ അശോക് കുമാർ പർമറിന്‍റെ ആരോപണം. ജനറൽ ഫിനാൻഷ്യൽ റൂൾസ് (ജിഎഫ്ആർ) 2017 ലെ സാധനങ്ങൾ വാങ്ങുന്നതിനുള്ള മാനുവൽ, ധനമന്ത്രാലയം പുറപ്പെടുവിച്ച സെൻട്രൽ വിജിലൻസ് മാർഗനിർദേശങ്ങൾ എന്നിവയുടെ പ്രസക്തമായ വ്യവസ്ഥകൾ ലംഘിച്ചാണ് ജല ജീവൻ മിഷന്‍റെ സിവിൽ ജോലികൾ നടപ്പിലാക്കാൻ ചീഫ് സെക്രട്ടറി അരുൺ കുമാർ മേത്ത ഉത്തരവിട്ടതെന്ന് അശോക് കുമാർ പർമർ പരാതിയിൽ ആരോപിക്കുന്നു.

കൂടാതെ പ്രിൻസിപ്പൽ സെക്രട്ടറി, ജമ്മു കാശ്‌മീർ ലഫ്റ്റനന്‍റ്‌ ഗവർണർ മനോജ് സിൻഹ, അദ്ദേഹത്തിന്‍റെ ഉപദേഷ്‌ടാവ്‌ ആർ ആർ ഭട്‌നാനഗർ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ഷാലീൻ കബ്ര എന്നിവർക്കെതിരെയും അഴിമതി ആരോപണമുണ്ട്‌. പാർമർ ഉന്നയിച്ച ആരോപണങ്ങൾ അസംബന്ധമാണെന്നും തെറ്റായ പരാതികൾക്കെതിരെ നടപടിയെടുക്കുമെന്നും ജമ്മു കാശ്‌മീർ ജലസേചന വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഇടിവി ഭാരതിനോടു പറഞ്ഞു.

വകുപ്പ്‌ തലത്തിൽ പരാതിയെ കുറിച്ചു കൂടുതൽ അന്വേഷണം നടത്തും. പരാതിയിൽ ആധികാരികത ഇല്ലെന്നു കണ്ടാൽ ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകുമെന്നും ഉദ്യോഗസ്ഥൻ ഇടിവി ഭാരതിനോടു പറഞ്ഞു. അശോക് കുമാർ പർമറിന്‍റെ അഴിമതി വെളിപ്പെടുത്തലിനെ തുടർന്ന് പ്രതിപക്ഷ രാഷ്‌ട്രീയ പാർട്ടികൾ ജലസേചന വകുപ്പിലെ അഴിമതിയും ക്രമക്കേടും അന്വേഷിക്കണമെന്ന് ഗവൺമെന്‍റിനോട് ആവശ്യപ്പെട്ടു.

ഉദ്യോഗസ്ഥൻ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളിൽ സമയബന്ധിതമായ അന്വേഷണത്തിന് ഉത്തരവിടണമെന്ന് നാഷണൽ കോൺഫറൻസ് വക്താവ് ഇമ്രാൻ നബി ദാർ ഇടിവി ഭാരതിനോട് പറഞ്ഞു. അഴിമതി ആരോപണങ്ങളെ കുറിച്ച് അന്വേഷണം നടത്തി ഗവൺമെന്‍റ്‌ തങ്ങളുടെ സുതാര്യ മനോഭാവം പൊതുജനത്തെ അറിയിക്കാൻ ബാധ്യസ്ഥരാണെന്ന് പിഡിപി പ്രതിനിധി സുഹൈൽ ബുഹാരി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.