ജമ്മു: അനന്ത്‌നാഗിൽ മയക്കുമരുന്നുമായി രണ്ട് പേർ പിടിയിൽ. ബജ്‌ബറ തിലക് പ്രദേശത്തെ ചെക്‌പോസ്റ്റിൽ ജമ്മു പൊലീസ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. കശ്‌മീർ സ്വദേശികളായ ലറ്റീഫ് അഹമ്മദ്, ആസാദ് അഹമ്മദ് ഷാ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് കോഡെയ്‌ൻ ഫോസ്‌ഫേറ്റ് അടങ്ങിയ 15 കുപ്പികളാണ് പിടിച്ചെടുത്തത്. ഇവരെ ചോദ്യം ചെയ്യുകയും തുടർന്ന് പ്രതികളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കുഴിച്ചിട്ട നിലയിൽ 1500 കുപ്പി കോഡെയ്‌ൻ ഫോസ്‌ഫേറ്റ് കണ്ടെത്തുകയും ചെയ്‌തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ജമ്മു പൊലീസ് അറിയിച്ചു.
അനന്ത്‌നാഗിൽ മയക്കുമരുന്നുമായി രണ്ട് പേർ പിടിയിൽ - ജമ്മു
പ്രതികളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കുഴിച്ചിട്ട നിലയിൽ 1500 കുപ്പി കോഡെയ്‌ൻ ഫോസ്‌ഫേറ്റ് കണ്ടെത്തി.