ETV Bharat / bharat

ജമാ മസ്‌ജിദ് പ്രതിഷേധം: രണ്ടുപേര്‍ അറസ്റ്റില്‍, ആസൂത്രിതമെന്ന് പൊലീസ് - നൂപുര്‍ ശര്‍മക്കെതിരെ പ്രതിഷേധം

ഡല്‍ഹി ജമാ മസ്‌ജിദിന് സമീപം നടന്ന പ്രതിഷേധം ആസൂത്രിതമെന്ന് സംശയിക്കുന്നതായി ഡല്‍ഹി പൊലീസ്

jama masjid protest  prophet row in jama masjid  delhi jama masjid protest arrest  ഡല്‍ഹി ജുമാ മസ്‌ജിദ് പ്രതിഷേധം  ജുമാ മസ്‌ജിദ് പ്രതിഷേധം അറസ്റ്റ്  ജുമാ മസ്‌ജിദ് പ്രതിഷേധം ആസൂത്രിതം  നൂപുര്‍ ശര്‍മക്കെതിരെ പ്രതിഷേധം  പ്രവാചകനെതിരെ വിവാദ പരാമര്‍ശം
ജമാ മസ്‌ജിദ് പ്രതിഷേധം: രണ്ടുപേര്‍ അറസ്റ്റില്‍, ആസൂത്രിതമെന്ന് പൊലീസ്
author img

By

Published : Jun 12, 2022, 5:04 PM IST

ന്യൂഡല്‍ഹി: മുഹമ്മദ് നബിക്കെതിരായ ബിജെപി നേതാക്കളുടെ പരാമർശത്തിനെതിരെ ഡല്‍ഹി ജമാ മസ്‌ജിദില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് രണ്ട് പേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്‌തു. പ്രതിഷേധം ആസൂത്രിതമെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. പ്രതിഷേധവുമായി ബന്ധപ്പെട്ട് വാട്‌സ്‌ആപ്പ് വഴി പ്രചരിച്ച സന്ദേശങ്ങളെ കുറിച്ചും അന്വേഷണം നടത്തുന്നുണ്ടെന്നും ഡിസിപി വ്യക്തമാക്കി.

'ഐപിസി സെക്ഷൻ 153 എ പ്രകാരം രണ്ട് പേരെ ഇന്നലെ (ശനിയാഴ്‌ച) രാത്രി അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ജുമുഅ നമസ്‌കാരത്തിന് എപ്പോഴും ആൾക്കൂട്ടമുണ്ടാകാറുണ്ട്, അതിനാൽ ജാഗ്രത പുലര്‍ത്തിയിരുന്നു. എന്നാൽ നമസ്‌കാരത്തിന് ശേഷം ബാനറുകളും പ്ലക്കാർഡുകളുമേന്തി ആളുകളെത്തിയത് ഇതിന് പിന്നിൽ ആസൂത്രണം നടന്നിട്ടുണ്ടെന്നാണ് സൂചിപ്പിക്കുന്നത്,' സെന്‍ട്രല്‍ ജില്ല ഡിസിപി ശ്വേത ചൗഹാന്‍ പറഞ്ഞു.

പ്രാഥമികാന്വേഷണത്തില്‍ പ്രദേശവാസികളായ 4-5 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ പേരും പ്രദേശവാസികളല്ലെന്നും ശ്വേത ചൗഹാന്‍ വ്യക്തമാക്കി. വെള്ളിയാഴ്‌ച ഉച്ചയ്ക്ക് ജുമുഅ നമസ്‌കാരത്തിന് ശേഷമാണ് നുപുർ ശർമയേയും നവീൻ ജിൻഡാലിനെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിശ്വാസികൾ പ്രതിഷേധം നടത്തിയത്.

മതവികാരം വ്രണപ്പെടുത്തിയതിന് കേസ്: ഇതിനിടെ നുപുർ ശർമ, നവീൻ ജിൻഡാൽ, എഐഎംഐഎം മേധാവി അസദുദ്ദീൻ ഉവൈസി, മാധ്യമ പ്രവർത്തക സബാ നഖ്‌വി, വിവാദ സന്യാസി യതി നരസിംഹാനന്ദ് തുടങ്ങി 32 പേർക്കെതിരെ ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. 2 എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. ഒന്നിൽ നുപുർ ശർമയെ മാത്രമാണ് പ്രതി ചേർത്തിരിക്കുന്നത്.

സ്വകാര്യ ടെലിവിഷന്‍ വാര്‍ത്ത ചാനൽ ചർച്ചക്കിടെയാണ് നുപുർ ശർമ പ്രവാചകനെതിരെ വിവാദ പരാമർശം നടത്തിയത്. ബിജെപി നേതാവായ നവീൻ ജിൻഡാൽ മുസ്‌ലിങ്ങള്‍ക്കെതിരെ ആക്ഷേപകരമായ രീതിയിൽ ട്വീറ്റ് ചെയ്‌തിരുന്നു. പരാമർശം വിവാദമായതോടെ പാര്‍ട്ടി വക്താവായ നുപുർ ശർമയെ സസ്‌പെൻഡ് ചെയ്‌ത ബിജെപി, ഡല്‍ഹി മീഡിയ ഇൻ ചാർജ് നവീൻ ജിൻഡാലിനെ പുറത്താക്കുകയും ചെയ്‌തിരുന്നു.

Read more: നുപുർ ശർമയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം; ഡൽഹി ജുമാ മസ്‌ജിദിന് പുറത്ത് പ്രതിഷേധം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.