ETV Bharat / bharat

'ജല്ലിക്കെട്ടിനിടെ വീരമൃത്യു വരിച്ച മകന് 'നടുക്കല്ല്' സ്ഥാപിക്കണം; അധികൃതര്‍ക്ക് നിവേദനം നല്‍കി അരവിന്ദിന്‍റെ കുടുംബം - ജല്ലിക്കെട്ട് മത്സരം

Jallikettu Competition: ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് മരിച്ച അരവിന്ദിനായി സ്‌മാരകം പണിയണമെന്ന് കുടുംബം. 2023ലെ മത്സരത്തിനിടെയാണ് അരവിന്ദ് മരിച്ചത്. ആവശ്യമുന്നയിച്ച് കലക്‌ടര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ടെന്നും കുടുംബം ഇടിവി ഭാരതിനോട് പറഞ്ഞു.

Arvind Raj  Jallikettu Competition  ജല്ലിക്കെട്ട് മത്സരം  തമിഴ്‌നാട് ജല്ലിക്കെട്ട് മത്സരം
Jallikettu Competition In Tamil Nadu
author img

By ETV Bharat Kerala Team

Published : Jan 17, 2024, 9:40 PM IST

ചെന്നൈ: കഴിഞ്ഞ വര്‍ഷം പാലമേട് ജല്ലിക്കെട്ട് മത്സരത്തിനിടെ കാളയുടെ കുത്തേറ്റ് മരിച്ച അരവിന്ദ് രാജിന്‍റെ ചിത്രം ജെല്ലിക്കെട്ട് ഗ്രൗണ്ടിന് സമീപം ഹാരമണിയിച്ച് കുടുംബം. 2023ലുണ്ടായ ജെല്ലിക്കെട്ട് മത്സരത്തിനിടെയാണ് അരവിന്ദ് രാജ് കാളയുടെ കുത്തേറ്റ് മരിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി തമിഴ്‌ പരമ്പരാഗത ആഘോഷമായ ജെല്ലിക്കെട്ടിലെ നിറസാന്നിധ്യമായിരുന്നു അരവിന്ദെന്ന് മാതാപിതാക്കള്‍ പറഞ്ഞു. അതുകൊണ്ട് ജെല്ലിക്കെട്ടിനിടെ മരിച്ച തങ്ങളുടെ മകന്‍റെ സ്‌മാരകം പണിയണമെന്ന് കുടുംബം ഇടിവി ഭാരതിനോട് പറഞ്ഞു.

ഇതു സംബന്ധിച്ച് ജില്ല കലക്‌ടര്‍ക്കും മുനിസിപ്പല്‍ ഓഫിസര്‍മാര്‍ക്കും കത്ത് നല്‍കിയിട്ടുണ്ടെന്നും കുടുംബം പറഞ്ഞു. എന്നാല്‍ ഇതുവരെയും ഇക്കാര്യത്തില്‍ നടപടികളൊന്നും ഉണ്ടായിട്ടില്ല. പാലമേട് ജെല്ലിക്കെട്ടില്‍ പങ്കെടുത്ത് ഹീറോയായ അരവിന്ദിനെ കുറിച്ച് വരും തലമുറ അറിയണമെന്നും അത്തരത്തിലൊരു പേരും പ്രശസ്‌തിയും തങ്ങളുടെ മകന് ലഭിക്കണമെന്നും മാതാപിതാക്കള്‍ പറയുന്നു.

തങ്ങള്‍ അനുഭവിക്കുന്ന വേദനയും കഷ്‌ടപ്പാടും മറ്റ് രക്ഷിതാക്കള്‍ക്ക് ഉണ്ടാകരുതെന്നും കുടുംബം പറയുന്നു. തമിഴരുടെ പാരമ്പര്യമായ ജെല്ലിക്കെട്ട് ഇനിയും തുടരണം. തങ്ങളുടെ മകന്‍ ഒരു നായകനായി മരിച്ചതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും കുടുംബം പറഞ്ഞു.

തമിഴ്‌നാട്ടിലെ പാരമ്പര്യ മത്സരമാണ് ജല്ലിക്കെട്ട്. തമിഴ്‌ പരമ്പര്യത്തിന്‍റെ ചരിത്ര ശേഷിപ്പ് എന്ന് ജല്ലിക്കെട്ടിനെ പറയാം. നൂറ്റാണ്ടുകളോളം പഴക്കമുള്ള ജല്ലിക്കെട്ട് തമിഴ്‌ വംശജരുടെ കായിക വിനോദം കൂടിയാണ്.

സംഘ കാലമുതല്‍ ജല്ലിക്കെട്ട് ഉണ്ട്, തമിഴ് സംസ്‌കാരം അനുസരിച്ച് മൃഗങ്ങളോട് പോരാടി വീരമൃത്യു വരിക്കുന്നവരുടെ ഓര്‍മയ്ക്ക് 'നടുക്കല്ല്'(Hero Stone) സ്ഥാപിക്കുന്ന പാരമ്പര്യം ഉണ്ട്. നടുക്കല്ല് വീര സ്‌മരണയുടെ ഭാഗം തന്നെയാണ്. അതുകൊണ്ട് തന്നെയാണ് അരവിന്ദന് വേണ്ടി നടുക്കല്ല് (സ്‌മാരകം) സ്ഥാപിക്കണമെന്ന് മാതാപിതാക്കള്‍ ആവശ്യം ഉന്നയിക്കുന്നത്.

ഇത്തവണ ജനുവരി 15നാണ് തമിഴ്‌നാട്ടില്‍ ജല്ലിക്കെട്ട് മത്സരങ്ങള്‍ ആരംഭിച്ചത്. തമിഴ്‌നാട്ടിലെ കാര്‍ഷിക വിളവ് ഉത്സവമായ പൊങ്കലിനോട് അനുബന്ധിച്ചാണ് ജല്ലിക്കെട്ട് മത്സരങ്ങള്‍ നടക്കുന്നത്. ഇതില്‍ അലങ്കാനല്ലൂരിലെ മത്സരമാണ് ഏറ്റവും പ്രശസ്‌തമായ മത്സരം.

അവനിയാപുരം ജല്ലിക്കെട്ട് പൊങ്കല്‍ ദിനത്തിലാണ് ജല്ലിക്കെട്ട് മത്സരങ്ങള്‍ക്ക് തുടക്കം കുറിക്കുക. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന മത്സരങ്ങള്‍ അവസാനിക്കുക ലോക പ്രശസ്‌തമായ അലങ്കാനല്ലൂര്‍ ജല്ലിക്കെട്ടോടെയാണ്. മൂന്നാം ദിനമായ ഇന്നാണ് (17-01-2024)അലങ്കാനല്ലൂര്‍ ജല്ലിക്കെട്ട് നടന്നത്.

1600 കാളകളും 600 വീരന്മാരുമാണ് ജല്ലിക്കെട്ട് മത്സരത്തില്‍ പങ്കെടുത്തത്. 30 വയസിന് താഴെയുള്ള യുവാക്കളാണ് ജല്ലിക്കെട്ട് മത്സരങ്ങളില്‍ പങ്കെടുക്കുക. മത്സരത്തിനെത്തിയ കാളകളും പൂര്‍ണ ആരോഗ്യമുള്ളതാകണം. മൂന്ന് വയസിനും എട്ട് വയസിനും ഇടയിലുള്ള കാളകളെയാണ് മത്സരങ്ങളില്‍ പങ്കെടുപ്പിക്കുക. കാളയെ മത്സരത്തില്‍ പങ്കെടുപ്പിക്കുന്നതിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് അടക്കം സമര്‍പ്പിക്കണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.