ETV Bharat / bharat

രണ്ട് പേര്‍ക്ക് കൊവിഡ്; ജി-7 യോഗത്തില്‍ വെർച്വലായി പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ - ജി-7 യോഗത്തില്‍ വെർച്ച്വലായി പങ്കെടുക്കും

ഇന്ത്യന്‍ സംഘത്തിലെ മുഴുവന്‍ അംഗങ്ങളും നിലവിൽ സ്വയംനിരീക്ഷണത്തിലാണ്.

G7  Jaishankar  Indian delegation  രണ്ട് പേര്‍ക്ക് കൊവിഡ്  ജി-7 യോഗത്തില്‍ വെർച്ച്വലായി പങ്കെടുക്കും  ലണ്ടൻ
രണ്ട് പേര്‍ക്ക് കൊവിഡ്; ജി-7 യോഗത്തില്‍ വെർച്ച്വലായി പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ
author img

By

Published : May 5, 2021, 4:10 PM IST

ലണ്ടൻ: ജി-7 രാജ്യങ്ങളിലെ വിദേശകാര്യ-വികസന മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ പോയ ഇന്ത്യന്‍ സംഘത്തിലെ രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ത്യൻ പ്രതിനിധിസംഘത്തിന് കൊവിഡ് സ്ഥിരീകരിച്ചതോടെ യോഗത്തിൽ താൻ വീഡിയോ കോൺഫറൻസ് വഴി പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ ട്വിറ്ററിലൂടെ അറിയിച്ചു. ഇന്ത്യന്‍ സംഘത്തിലെ മുഴുവന്‍ അംഗങ്ങളും നിലവിൽ സ്വയംനിരീക്ഷണത്തിലാണ്.

  • Was made aware yesterday evening of exposure to possible Covid positive cases. As a measure of abundant caution and also out of consideration for others, I decided to conduct my engagements in the virtual mode. That will be the case with the G7 Meeting today as well.

    — Dr. S. Jaishankar (@DrSJaishankar) May 5, 2021 " class="align-text-top noRightClick twitterSection" data=" ">

ലണ്ടനില്‍ നാലുദിവസങ്ങളിലായാണ് യോഗം നടക്കുക. തിങ്കളാഴ്ച ലണ്ടനിലെത്തിയ ജയശങ്കര്‍, യു.എസ്. സെക്രട്ടറി ഓഫ് സ്‌റ്റേറ്റ് ആന്‍റണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ജി 7 യോഗത്തിൽ പങ്കെടുക്കാനെത്തിയവർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ബ്രിട്ടീഷ് വാർത്താ ചാനൽ റിപ്പോർട്ട് ചെയ്തിരുന്നു.

കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, യുകെ, യുഎസ് എന്നിവയാണ് ജി 7 അംഗങ്ങൾ, യൂറോപ്യൻ യൂണിയൻ ഒരു നിരീക്ഷകനായി യോഗത്തിൽ പങ്കെടുക്കും. ജി-7ല്‍ അംഗമല്ലാത്ത ഇന്ത്യ ക്ഷണിതാവ് എന്ന നിലയിലാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.