ETV Bharat / bharat

'ചരിത്രം തിരുത്തിയെഴുതുന്ന ആർ.എസ്.എസ് ശീലത്തിൽ നിന്ന് രാജ്‌നാഥ് സിങ് മോചിതനല്ല'; വിമര്‍ശനവുമായി നേതാക്കള്‍

സ​വ​ർ​ക്ക​ർ ജ​യി​ലി​ൽ ​നി​ന്ന്​ പുറത്തിറങ്ങാന്‍ മാപ്പ് എഴുതിക്കൊടുത്തത് ഗാ​ന്ധി​ജിയു​ടെ നി​ർ​ദേ​ശ​പ്ര​കാ​രമെന്ന രാ​ജ്​​നാ​ഥ്​​ സിങിന്‍റെ അവകാശവാദത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.

Jairam Ramesh  Owaisi attack Rajnath Singh for his 'Gandhi-Savarkar comment'  say minister trying to rewrite history  Gandhi-Savarkar comment  ആർ.എസ്.എസ്  രാജ്‌നാഥ് സിങ്  വി​നായക്​ ദാ​മോ​ദ​ർ സ​വ​ർ​ക്ക​ർ  അസദുദ്ദീൻ ഒവൈസി  ജയറാം രമേശ്
'ചരിത്രം തിരുത്തിയെഴുതുന്ന ആർ.എസ്.എസ് ശീലത്തിൽ നിന്ന് രാജ്‌നാഥ് സിങ് മോചിതനല്ല'; വിമര്‍ശനവുമായി നേതാക്കള്‍
author img

By

Published : Oct 13, 2021, 7:35 PM IST

ന്യൂ​ഡ​ൽ​ഹി: വി​നായക്​ ദാ​മോ​ദ​ർ സ​വ​ർ​ക്ക​ർ ജ​യി​ലി​ൽ​ നി​ന്ന്​ പുറത്തിറങ്ങാന്‍ മാപ്പ് എഴുതിക്കൊടുത്തത് മ​ഹാ​ത്മ ഗാ​ന്ധി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രമെന്ന പ്ര​തിരോ​ധ മ​ന്ത്രി രാ​ജ്​​നാ​ഥ്​​ സിങിന്‍റെ അവകാശവാദത്തിനെതിരെ വിമര്‍ശനവുമായി പ്രമുഖ നേതാക്കള്‍. മുതിര്‍ന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ്, എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഒവൈസി എന്നിവരാണ് വിമര്‍ശനവുമായി രംഗത്തെത്തിയിത്.

മോദി സർക്കാരിലെ ശാന്തവും മാന്യവുമായ ശബ്‌ദങ്ങളിൽ ഒന്നാണ് രാജ്‌നാഥ് സിങ്. പക്ഷേ, ചരിത്രം തിരുത്തിയെഴുതുന്ന ആർ.എസ്.എസ് ശീലത്തിൽ നിന്ന് അദ്ദേഹം മോചിതനല്ലെന്ന് തോന്നുന്നു. 1920 ജനുവരി 25 -ലെ ഗാന്ധിയുടെ കത്ത് സന്ദർഭത്തില്‍ ഉള്‍പ്പെടുത്താതെ അദ്ദേഹം കാറ്റിൽ പറത്തിയെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.

ഇതില്‍ അതിശയിക്കാനില്ല, ബി.ജെ.പി/ആർ.എസ്‌.എസ് പ്രവര്‍ത്തനത്തിന്‍റെ ഭാഗമാണ് ഇതെന്നും കോണ്‍ഗ്രസ് നേതാവ് ട്വീറ്റില്‍ കുറിച്ചു.

'സ​വ​ർ​ക്ക​ർ തി​ക​ഞ്ഞ ദേ​ശീ​യ​വാ​ദി​'

വി.ഡി സവർക്കറെ രാഷ്ട്രപിതാവായി ബി.ജെ.പി ഉടൻ പ്രഖ്യാപിക്കുമെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ പരിഹസിച്ചു. വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐയോടാണ് ഒവൈസി ഇക്കാര്യം പറഞ്ഞത്. മാ​ർ​ക്​​സി​ന്‍റെയും ലെനിന്‍റെയും ആ​ശ​യം കൊ​ണ്ടു​ന​ട​ക്കു​ന്ന​വ​ർ ഫാ​ഷി​സ്​​റ്റാ​യും നാ​സി​യാ​യും ചി​ത്രീ​ക​രി​ക്കാ​നാ​ണ്​ ശ്ര​മി​ച്ച​തെ​ങ്കി​ലും സ​വ​ർ​ക്ക​ർ തി​ക​ഞ്ഞ ദേ​ശീ​യ​വാ​ദി​യും സാ​മൂ​ഹി​ക പ​രി​ഷ്​​ക​ർ​ത്താ​വു​മാ​യി​രു​ന്നെ​ന്നും രാ​ജ്​​നാ​ഥ്​​സി​ങ്​ അ​വ​കാ​ശ​​പ്പെ​ട്ടിരുന്നു.

പ​ത്ര​പ്ര​വ​ർ​ത്ത​ക​ന്‍ ഉ​ദ​യ്​ മ​ഹു​ർ​ക്ക​ർ എ​ഴു​തി​യ 'വീ​ർ സ​വ​ർ​ക്ക​ർ: ദി ​മാ​ൻ ഹു ​കു​ഡ്​ ഹാ​വ്​ പ്രി​വ​ന്‍റഡ്​ പാ​ർ​ട്ടീ​ഷ​ൻ' എ​ന്ന പു​സ്​​ത​ക​ത്തി​ന്‍റെ ചൊവ്വാഴ്‌ച നടന്ന പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​തി​രോ​ധ മ​ന്ത്രി. രാ​ജ്യ​ത്തെ മോ​ചി​പ്പി​ക്കാ​നെ​ന്ന പോ​ലെ സ​വ​ർ​ക്ക​റെ മോ​ചി​പ്പി​ക്കാ​നും ശ്ര​മം തു​ട​രു​മെ​ന്ന്​ ഗാ​ന്ധി​ജി പ​റ​ഞ്ഞി​രു​ന്ന​താ​യി രാ​ജ്​​നാ​ഥ്​​സി​ങ്​ പറഞ്ഞു.

ALSO READ: 'മഹാത്മാഗാന്ധി ഇന്ത്യയുടെ രാഷ്‌ട്രപിതാവല്ല'; വിവാദ പരാമർശവുമായി രഞ്ജിത്ത് സവർക്കർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.