ETV Bharat / bharat

ജീവനാംശമായി 55000 രൂപയുടെ നാണയങ്ങളുമായി ഭർത്താവ്: ഉപദ്രവിക്കാനെന്ന് ഭാര്യ, കേസെടുക്കണമെന്ന് ആവശ്യം - maintenance amount

തന്നെ ഉപദ്രവിക്കാനായി 55,000 രൂപ നാണയങ്ങളിൽ മനഃപൂർവം ജീവനാംശം നൽകിയെന്നും 1000 രൂപ വരെയുള്ള നാണയ ഇടപാട് അനുവദിക്കുന്ന 2011ലെ കോയിനേജ് ആക്ട് ലംഘിച്ചതിന് ജയിലിൽ അടയ്ക്കണമെന്നും യുവതി ജയ്‌പൂർ കുടുംബ കോടതിയെ അറിയിച്ചു. നാണയങ്ങൾ സാധുവായ ഇന്ത്യൻ കറൻസിയാണെന്നും ഭാര്യയോട് തുക സ്വീകരിക്കാൻ ഉത്തരവിടണമെന്നും ഭർത്താവ് കോടതിയോട് അഭ്യർഥിച്ചു.

Husband pays Rs 55000 maintenance in coins  ജീവനാംശമായി പതിനായിരങ്ങളുടെ നാണയത്തുട്ടുകൾ  ജീവനാംശമായി 55000 രൂപയുടെ നാണയങ്ങൾ  ജയ്‌പൂർ
ജീവനാംശമായി പതിനായിരങ്ങളുടെ നാണയത്തുട്ടുകൾ
author img

By

Published : Jun 27, 2023, 11:15 AM IST

Updated : Jun 27, 2023, 11:35 AM IST

ജയ്‌പൂർ : നിവിന്‍ പോളി ചിത്രം മഹാവീര്യറില്‍ ഭാര്യയ്‌ക്ക് ജീവനാംശമായി നല്‍കേണ്ട 24,000 രൂപ നാണയത്തുണ്ടുകളായി കോടതിയില്‍ കൊണ്ടുവരുന്ന ഭര്‍ത്താവിന്‍റെ ഒരു രംഗമുണ്ട്. ഒരു ചാക്ക് നിറയെ നാണയങ്ങളുമായി കോടതിയില്‍ എത്തുകയാണ് ഇയാള്‍. ചില്ലറയോ, ഇത് ആരെണ്ണി തിട്ടപ്പെടുത്താനാണ് എന്ന് വക്കീല്‍ ചോദിക്കുമ്പോള്‍ ജീവിതത്തില്‍ എന്നോട് എണ്ണി എണ്ണി കണക്ക് ചോദിച്ചവളാണ് ഇവളെന്നും ഇത് ഇവള് തന്നെ എണ്ണുമെന്നുമാണ് ഭര്‍ത്താവിന്‍റെ മറുപടി.

മഹാവീര്യറിലെ ഈ സീന്‍ ഓര്‍മപ്പെടുത്തുന്ന ഒരു സംഭവം ഈയിടെ രാജസ്ഥാനിലെ ജയ്‌പൂരിലുമുണ്ടായി. ജീവനാംശമായി യുവതിക്ക് ഭർത്താവ് നൽകിയത് 55,000 രൂപയുടെ നാണയത്തുട്ടുകളായിരുന്നു. ഇത് നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണെന്നും നാണയങ്ങളായി തുക സ്വീകരിക്കാൻ കഴിയില്ലെന്നുമാണ് യുവതി ജയ്‌പൂരിലെ കുടുംബ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നത്. ഭർത്താവ് മനഃപൂർവം നാണയങ്ങളായി നൽകി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് ഭാര്യയുടെ പരാതി.

11 മാസത്തെ കുടിശികയായ ജീവനാംശ തുകയാണ് ഭർത്താവ് 55,000 രൂപയുടെ നാണയങ്ങളായി കോടതിയിൽ അടച്ചത്.എന്നാൽ 2011ലെ കോയിനേജ് ആക്‌ട് പ്രകാരം 1000 രൂപയിൽ കൂടുതൽ നാണയങ്ങൾ വഴിയുള്ള ഇടപാട് സാധുതയുള്ളതല്ല. അതിനാൽ തന്നെ നാണയങ്ങൾക്ക് പകരം കറൻസിയായി നഷ്‌ടപരിഹാര തുക നൽകണം. അല്ലാത്തപക്ഷം കോടതിയുടെ നിർദേശം പാലിച്ച് ജയിൽ ശിക്ഷ വിധിക്കണമെന്നും യുവതി ആവശ്യപ്പെട്ടു.

ജഡ്‌ജി അവധിയിലായതിനാൽ കഴിഞ്ഞ ദിവസം ഹർജിയിൽ വാദം കേൾക്കാനായിരുന്നില്ല. കേസ് ഇനി ജൂലൈ അഞ്ചിന് കോടതി പരിഗണിക്കും. യുവതി നൽകിയ പരാതിയിൽ കേസ് പരിഗണിക്കുന്ന ദിവസം മറുപടി പറയുമെന്ന് ഭർത്താവ് ദശരഥ് കുമാവത്തിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ജീവനാംശം നൽകാൻ ഉത്തരവായ സാഹചര്യത്തിൽ ഹൈക്കോടതിയിൽ മാത്രമേ ഉത്തരവിനെ ചോദ്യം ചെയ്യാൻ കഴിയൂവെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ആഴ്‌ചയാണ് വിവാഹ മോചനക്കേസിൽ ഭാര്യയുടെ ജീവനാംശത്തിനായി ഭർത്താവ് ഒന്നോ രണ്ടോ രൂപയുടെ നാണയങ്ങളായി 55,000 രൂപ കോടതിയെ ഏൽപിച്ചത്. ഈ സമയത്തു തന്നെ 1000 രൂപ വീതമുള്ള കോയിൻ ബാഗുകൾ നിർമിക്കാനും അടുത്ത വാദം കേൾക്കുമ്പോൾ നാണയങ്ങൾ എണ്ണിത്തിട്ടപ്പെടുത്താനും കോടതി ദശരഥിനോട് നിർദേശിച്ചിരുന്നു. എന്നാൽ നാണയങ്ങൾ സാധുവായ ഇന്ത്യൻ കറൻസിയാണെന്നും ഭാര്യയോട് തുക സ്വീകരിക്കാൻ ഉത്തരവിടണമെന്നും ഭർത്താവ് കോടതിയോട് അഭ്യർഥിക്കുകയായിരുന്നു.

12 വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. കഴിഞ്ഞ അഞ്ച് വർഷമായി ഇരുവരും തമ്മിൽ കുടുംബ വഴക്കാണ്. ഭർത്താവിനെതിരെ സ്‌ത്രീധനക്കേസ് യുവതി ഫയൽ ചെയ്യുകയും അതിന്‍റെ വിചാരണ നടക്കുകയും ചെയ്‌തു.

Last Updated : Jun 27, 2023, 11:35 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.