ഹൈദരാബാദ് : സൂപ്പര്‍സ്‌റ്റാര്‍ രജനികാന്തിന്‍റെ( rajinikanth's jailer) ഏറ്റവും പുതിയ ചിത്രമായ 'ജയിലര്‍' റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറിക്കൊണ്ടിരിക്കുകയാണ്. രജനികാന്തിന്‍റെ തിരിച്ചുവരവ് ആഘോഷമാക്കിയ ചിത്രം ബോക്‌സോഫിസില്‍ കോടികള്‍ വാരിക്കൂട്ടി കുതിക്കുകയാണ്. ഏറ്റവുമൊടുവില്‍ ഇന്ത്യയിലെ സ്‌പോട്ടിഫൈയിൽ (spotify) ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യ ദക്ഷിണേന്ത്യൻ ട്രാക്ക് എന്ന അംഗീകാരം കൂടി നേടിയിരിക്കുകയാണ് ചിത്രത്തിലെ 'ഹുക്കും- തലൈവര്‍ അലൈപ്പരൈ'(Hukum - Thalaivar Alapparai) എന്ന ഗാനം. അനിരുദ്ധ് രവിചന്ദറാണ് (Music Director Anirudh Ravichander) ഗാനത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
സണ്‍ പിക്‌ചേഴ്‌സാണ് (sun pictures) വാര്‍ത്ത ട്വീറ്റ് ചെയ്‌തത്. 'ഗാനം സ്പോട്ടിഫൈയില്‍ ഒന്നാം സ്ഥാനത്ത് തന്നെ ഇടം പിടിച്ചിരിക്കുകയാണ്. ഇത്തരത്തില്‍ ഒന്നാം സ്ഥാനം നേടുന്ന ആദ്യ ദക്ഷിണേന്ത്യന്‍ ഗാനമാണിത്'- ജയിലറിലെ പോസ്‌റ്റര്‍ ചിത്രത്തോടൊപ്പം സണ്‍ പിക്‌ചേഴ്‌സ് കുറിച്ചു.
-
Hukum Tiger-ka Hukum🔥 Tiger Muthuvel Pandian is on duty! Ellarum kapchip-nu irukkanum 😎#Jailer ruling the theatres all around the world💥#JailerRecordMakingBO@rajinikanth @Nelsondilpkumar @anirudhofficial @Mohanlal @NimmaShivanna @bindasbhidu @tamannaahspeaks… pic.twitter.com/Ugx4jiFUaZ
— Sun Pictures (@sunpictures) August 18, 2023 " class="align-text-top noRightClick twitterSection" data="
">Hukum Tiger-ka Hukum🔥 Tiger Muthuvel Pandian is on duty! Ellarum kapchip-nu irukkanum 😎#Jailer ruling the theatres all around the world💥#JailerRecordMakingBO@rajinikanth @Nelsondilpkumar @anirudhofficial @Mohanlal @NimmaShivanna @bindasbhidu @tamannaahspeaks… pic.twitter.com/Ugx4jiFUaZ
— Sun Pictures (@sunpictures) August 18, 2023Hukum Tiger-ka Hukum🔥 Tiger Muthuvel Pandian is on duty! Ellarum kapchip-nu irukkanum 😎#Jailer ruling the theatres all around the world💥#JailerRecordMakingBO@rajinikanth @Nelsondilpkumar @anirudhofficial @Mohanlal @NimmaShivanna @bindasbhidu @tamannaahspeaks… pic.twitter.com/Ugx4jiFUaZ
— Sun Pictures (@sunpictures) August 18, 2023
ഉത്തര്‍പ്രദേശില്‍ 'ജയിലര്‍' പ്രത്യേക പ്രദര്‍ശനം : അതേസമയം, ലക്‌നൗവില്‍ നടക്കുന്ന ചിത്രത്തിന്‍റെ പ്രത്യേക പ്രദര്‍ശനത്തിനായി ഉത്തര്‍പ്രദേശില്‍ എത്തിയിരിക്കുകയാണ് രജനികാന്ത്. ചിത്രത്തിന്‍റെ പ്രത്യേക പ്രദര്‍ശനത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥും (yogi adityanath) പങ്കെടുക്കും. പ്രദര്‍ശനത്തിന് മുന്നോടിയായി രജനികാന്ത്, രാജ്‌ഭവനിലെത്തി ഗവര്‍ണര്‍ അനന്ദിബെന്‍ പട്ടേലുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.
രജനികാന്ത് ഉത്തര്‍പ്രദേശില്‍ എത്തിയ ചിത്രം സംസ്ഥാനത്തെ ഔദ്യോഗിക എക്‌സ്(ട്വിറ്റര്‍) പേജില്‍ പങ്കുവച്ചിരുന്നു. ഗവര്‍ണറും രജനികാന്തുമായി കൂടിക്കാഴ്‌ച നടത്തുന്ന സുവര്‍ണ നിമിഷത്തിന്‍റെ ചിത്രമായിരുന്നു സംസ്ഥാനത്തെ ഔദ്യോഗിക എക്‌സ് പേജില്‍ പങ്കുവച്ചത്. മാത്രമല്ല, നാളെ രജനികാന്ത് അയോദ്ധ്യയിലും സന്ദര്‍ശനം നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം ജാര്‍ഖണ്ഡിലെ റാഞ്ചിയിലും സൂപ്പര്‍ സ്‌റ്റാര്‍ സന്ദര്‍ശനം നടത്തിയിരുന്നു. സ്ഥലത്തെ ചിന്നമസ്‌ത ക്ഷേത്രത്തില്‍ എത്തി നേര്‍ച്ചകള്‍ നടത്തുകയും റാഞ്ചിയിലെ യോഗ ആശ്രമത്തിലെത്തി ഏറെ നേരം ധ്യാനിക്കുകയും ചെയ്‌തിരുന്നു. ശേഷം, അദ്ദേഹം ജാര്‍ഖണ്ഡ് ഗവര്‍ണര്‍ സി പി രാധാകൃഷ്‌ണനുമായി കൂടിക്കാഴ്‌ച നടത്തി.
ബോക്‌സോഫിസില്‍ തുടർച്ചയായുള്ള രണ്ട് ദിവസത്തെ ഇടിവിന് ശേഷം 'ജയിലർ' സ്ഥിരത പുലർത്തുകയാണ്. നീണ്ട കാത്തിരിപ്പിനൊടുവില്‍ ഓഗസ്‌റ്റ് 10നായിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്. തമിഴിന് പുറമെ ഇന്ത്യയിലെ വിവിധ ഭാഷകളിൽ 'ജയിലര്‍' റിലീസ് ചെയ്‌തിരുന്നു.
റെക്കോര്‍ഡുകള്‍ തകര്‍ത്ത് 'ജയിലര്‍'( jailer theatre collection): പുതിയ റിലീസുകള്‍ ബോക്‌സോഫിസില്‍ കുതിപ്പ് തുടരുമ്പോള്‍ 'ജയിലര്‍' സ്ഥിരത നിലനിര്‍ത്തുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ 'ജയിലര്‍' കലക്ഷനില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. സ്വാതന്ത്ര്യ ദിനമായ ഓഗസ്‌റ്റ് 15ന് 36.5 കോടി രൂപയുടെ കലക്ഷന്‍ നേടിയ ശേഷമാണ് 'ജയിലർ' കലക്ഷനില്‍ ഇടിവ് രേഖപ്പെടുത്തിയത്.
'ജയിലര്‍' ഒമ്പതാം ദിന കലക്ഷന്‍ റിപ്പോര്‍ട്ടും പുറത്തുവന്നിരിക്കുകയാണ്. ഒമ്പതാം ദിനത്തില്‍ 9 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. ഇതോടെ ഒന്‍പത് ദിനം കൊണ്ട് 'ജയിലര്‍' ഇന്ത്യയില്‍ നിന്നും ആകെ നേടിയത് 245.85 കോടി രൂപയാണ്.
നെൽസൺ ദിലീപ്‌കുമാർ(Nelson dileepkumar) സംവിധാനം ചെയ്‌ത 'ജയിലർ' തെന്നിന്ത്യയിലുടനീളം വൻ പ്രചാരം നേടിയിരുന്നു. റിലീസ് ദിനത്തില്‍ തമിഴ്‌നാട്ടിലെയും കർണാടകയിലെയും നിരവധി ഓഫിസുകൾ, അവരുടെ ജീവനക്കാർക്ക് അവധി നൽകിയിരുന്നു. അതിനാല്‍ റിലീസ് ദിനം തന്നെ അവര്‍ക്ക് സിനിമ കാണാന്‍ അവസരം ലഭിച്ചു. തമിഴ്‌നാട്ടിലെ 900 സ്‌ക്രീനുകളിലും ലോകമെമ്പാടുമുള്ള 7,000 സ്‌ക്രീനുകളിലുമാണ് ചിത്രം റിലീസ് ചെയ്‌തത്.