ETV Bharat / bharat

Jailer collection രണ്ട് ദിവസത്തെ ഇടിവിന് ശേഷം ബോക്‌സോഫിസില്‍ സ്ഥിരത നിലനിര്‍ത്തി ജയിലര്‍; 9-ാം ദിന കലക്ഷന്‍ പുറത്ത് - രജനികാന്ത്

Rajinikanth Jailer box office collection: നെൽസൺ ദിലീപ്‌കുമാർ സംവിധാനം ചെയ്‌ത ജയിലർ ഒൻപതാം ദിനം ബോക്‌സോഫിസിൽ സ്ഥിരത നിലനിർത്തി. ബോക്‌സ് ഓഫീസിൽ രണ്ട് ദിവസത്തെ തുടർച്ചയായ ഇടിവിന് ശേഷം, ജയിലർ ഇന്ത്യയിൽ നിന്നും 245.85 കോടി നേടിയതായി റിപ്പോര്‍ട്ടുകള്‍.

Jailer box office collection  jailer box office  jailer box office nett  jailer box office day 9  rajinikanth jailer box office  rajinikanth  box office updates  ബോക്‌സ്‌ ഓഫീസില്‍ സ്ഥിരത നിലനിര്‍ത്തി ജയിലര്‍  ജയിലര്‍  ഒണ്‍പതാം ദിന കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്  നെൽസൺ ദിലീപ്‌കുമാർ  ജയിലർ ഒൻപതാം ദിനം ബോക്‌സ് ഓഫീസിൽ  ജയിലർ ഒൻപതാം ദിനം ബോക്‌സ് ഓഫീസിൽ  Rajinikanth film Jailer box office collection  Rajinikanth film Jailer  Jailer box office collection day 9  രജനികാന്ത്
രണ്ട് ദിവസത്തെ ഇടിവിന് ശേഷം ബോക്‌സ്‌ ഓഫീസില്‍ സ്ഥിരത നിലനിര്‍ത്തി ജയിലര്‍; ഒണ്‍പതാം ദിന കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്
author img

By

Published : Aug 19, 2023, 11:10 AM IST

ബോക്‌സോഫിസില്‍ തുടർച്ചയായുള്ള രണ്ട് ദിവസത്തെ ഇടിവിന് ശേഷം സൂപ്പർസ്‌റ്റാര്‍ രജനികാന്തിന്‍റെ (Rajinikanth) ഏറ്റവും പുതിയ റിലീസായ 'ജയിലർ' (Jailer) സ്ഥിരത പുലർത്തുന്നു. നീണ്ട കാത്തിരിപ്പിനൊടുവില്‍ ഓഗസ്‌റ്റ് 10നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. തമിഴിന് പുറമെ ഇന്ത്യയിലെ വിവിധ ഭാഷകളിൽ 'ജയിലര്‍' റിലീസ് ചെയ്‌തിരുന്നു.

പുതിയ റിലീസുകള്‍ ബോക്‌സോഫിസില്‍ കുതിപ്പ് തുടരുമ്പോള്‍ 'ജയിലര്‍' സ്ഥിരത നിലനിര്‍ത്തുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ 'ജയിലര്‍' കലക്ഷനില്‍ വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. സ്വാതന്ത്ര്യ ദിനമായ ഓഗസ്‌റ്റ് 15ന് 36.5 കോടി രൂപയുടെ കലക്ഷന്‍ നേടിയ ശേഷമാണ് 'ജയിലർ' കലക്ഷനില്‍ വലിയ ഇടിവ് രേഖപ്പെടുത്തിയത്.

ഇപ്പോഴിതാ 'ജയിലര്‍' ഒമ്പതാം ദിന കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. ഒമ്പതാം ദിനത്തില്‍ 9 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. ഇതോടെ 9 ദിനം കൊണ്ട് 'ജയിലര്‍' ഇന്ത്യയില്‍ നിന്നും ആകെ നേടിയത് 245.85 കോടി രൂപയാണ്.

അതേസമയം എട്ടാം ദിനത്തില്‍ ചിത്രം 10 കോടി രൂപയാണ് ഇന്ത്യയില്‍ നിന്നും സ്വന്തമാക്കിയത്. എന്നാല്‍ റിലീസ് ദിനത്തില്‍ 48.35 കോടി രൂപ നേടിയാണ് 'ജയിലര്‍' കലക്‌ട് ചെയ്‌തത്. റിലീസിന്‍റെ രണ്ടാം ദിനത്തില്‍ 'ജയിലര്‍'ക്ക് ചിരഞ്ജീവിയുടെ 'ഭോല ശങ്കറു'മായി ബോക്‌സോഫിസില്‍ ഏറ്റുമുട്ടേണ്ടി വന്നെങ്കിലും 'ഭോല ശങ്കര്‍' തിളങ്ങിയില്ല.

തമിഴകത്ത് സോളോ റിലീസായി എത്തിയ 'ജയിലറി'ന് തമിഴ് സിനിമ മേഖലയില്‍ ബോക്‌സോഫിസില്‍ എതിരാളികള്‍ ഇല്ലായിരുന്നെങ്കിലും ബോളിവുഡില്‍ കടുത്ത മത്സരം നേരിടേണ്ടി വന്നു. റിലീസിന്‍റെ ആദ്യ ദിനങ്ങളില്‍ 'ജയിലർ' ദക്ഷിണേന്ത്യയിൽ മികച്ച പ്രകടനം നടത്തുമ്പോൾ സണ്ണി ഡിയോളിന്‍റെ 'ഗദർ 2' ഉത്തരേന്ത്യയിൽ ആധിപത്യം പുലർത്തി.

ആദ്യ വാരാന്ത്യത്തിൽ തന്നെ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. ഏഴ് ദിനം കൊണ്ട് ആഗോളതലത്തില്‍ ചിത്രം 375 കോടിയിലധികം രൂപ നേടിയതായി നിര്‍മാണ കമ്പനിയായ സണ്‍ പിക്‌ചേഴ്‌സ് അറിയിച്ചിരുന്നു. ഇന്ത്യയ്‌ക്ക് പുറമെ യുഎഇ, യുഎസ്, യുകെ, സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ ഇടങ്ങളിലും 'ജയിലര്‍' മികച്ച പ്രകടനം കാഴ്‌ചവച്ചു. ആഗോളതലത്തില്‍ 375 കോടി രൂപ നേടിയതിലൂടെ 'ജയിലര്‍', മറ്റ് തിയേറ്റര്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തു.

പ്രദര്‍ശന ദിനം തന്നെ 'ജയിലര്‍' നിരവധി റെക്കോഡുകൾ സ്വന്തമാക്കിയിരുന്നു. 2023ലെ തമിഴ്‌നാട്ടിലെ തകര്‍പ്പന്‍ ഓപ്പണിങ് ചിത്രം, 2023ലെ യുഎസ്എയിലെ ഉഗ്രന്‍ ഇന്ത്യൻ പ്രീമിയർ, 2023ലെ വിദേശത്തെ തമിഴ് ഓപ്പണർ എന്നീ റെക്കോഡുകളാണ് ചിത്രം നേടിയത്. തമിഴ്‌നാട്ടില്‍ മാത്രമല്ല, കേരളത്തിലും 'ജയിലര്‍' 2023ലെ വലിയ ഓപ്പണിങ്ങായിരുന്നു.

നെൽസൺ ദിലീപ്‌കുമാർ സംവിധാനം ചെയ്‌ത 'ജയിലർ' തെന്നിന്ത്യയിലുടനീളം വൻ പ്രചാരം നേടിയിരുന്നു. റിലീസ് ദിനത്തില്‍ തമിഴ്‌നാട്ടിലെയും കർണാടകയിലെയും നിരവധി ഓഫിസുകൾ, അവരുടെ ജീവനക്കാർക്ക് അവധി നൽകിയിരുന്നു. അതിനാല്‍ റിലീസ് ദിനം തന്നെ അവര്‍ക്ക് സിനിമ കാണാന്‍ അവസരം ലഭിച്ചു. തമിഴ്‌നാട്ടിലെ 900 സ്‌ക്രീനുകളിലും ലോകമെമ്പാടുമുള്ള 7,000 സ്‌ക്രീനുകളിലുമാണ് ചിത്രം റിലീസ് ചെയ്‌തത്.

കുപ്രസിദ്ധമായ ഒരു ഗുണ്ടാസംഘത്തെ വേട്ടയാടാനും അവന്‍റെ ശക്തിയെ നിഷ്‌കരുണം ഇല്ലാതാക്കാനുമുള്ള ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു പഴയ ജയിലറുടെ വേഷത്തിലാണ് ചിത്രത്തില്‍ രജനികാന്ത് പ്രത്യക്ഷപ്പെടുന്നത്. മലയാളത്തിന്‍റെ സൂപ്പർ സ്‌റ്റാർ മോഹൻലാലിന്‍റെയും കന്നഡ താരം ശിവ രാജ്‌കുമാറിന്‍റെയും റോളുകള്‍ ജയിലറില്‍ വിസ്‌മയമായി. കൂടാതെ ജാക്കി ഷ്‌റോഫ്, തമന്ന ഭാട്ടിയ, രമ്യ കൃഷ്‌ണന്‍ തുടങ്ങിയവരും സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

Also Read: 'ജയിലറില്‍ മോഹന്‍ലാലിനെ കളറാക്കിയ കരങ്ങള്‍'; മമ്മൂക്ക വില്ലനായിരുന്നെങ്കില്‍ ഡബിള്‍ ഇംപാക്‌ട് കിട്ടിയേനെ എന്ന് ഒമര്‍ ലുലു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.