ETV Bharat / bharat

Jailer box office collection | രണ്ടാം ദിനത്തില്‍ 75 കോടി; ബോക്‌സോഫിസില്‍ കുതിച്ച് ജയിലര്‍ - ജയിലര്‍

ജയിലർ രണ്ടാം ദിന ബോക്‌സോഫിസ് കലക്ഷനിലും രജനികാന്ത് മാജിക് തുടരുന്നു.

Jailer box office collection  Jailer box office collection updates  Jailer box office collection day 2  Jailer day wise box office collection  Rajinikanth jailer  Rajinikanth jailer box office  Rajinikanth latest updates  box office updates  mohanlal  jailer budget  Rajinikanth  Jailer  ജനികാന്ത് മാജിക്  ബോക്‌സ്‌ ഓഫീസില്‍ കുതിച്ച് ജയിലര്‍  ജയിലര്‍  രജനികാന്ത്
രണ്ടാം ദിനത്തില്‍ 75 കോടി; ബോക്‌സ്‌ ഓഫീസില്‍ കുതിച്ച് ജയിലര്‍
author img

By

Published : Aug 12, 2023, 1:06 PM IST

സൂപ്പർസ്‌റ്റാർ രജനികാന്തിന്‍റെ (Rajinikanth) 'ജയിലര്‍', (Jailer) റിലീസ് ദിനം (ഓഗസ്‌റ്റ് 10) മുതല്‍ ബോക്‌സോഫിസില്‍ കുതിച്ചുയരുകയാണ്. നെൽസൺ ദിലീപ്‌കുമാർ സംവിധാനം ചെയ്‌ത ചിത്രം തമിഴ്‌നാട്ടിൽ കൊടുങ്കാറ്റായി മാറിയപ്പോള്‍, മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ബോക്‌സോഫിസില്‍ മികച്ച പ്രകടനം കാഴ്‌ചവച്ചു.

രണ്ട് വർഷങ്ങള്‍ക്ക് ശേഷം ബിഗ് സ്‌ക്രീനിലേയ്‌ക്കുള്ള തലൈവരുടെ തിരിച്ചുവരവിനെ അടയാളപ്പെടുത്തുന്ന ചിത്രമാണ് 'ജയിലര്‍'. 200 കോടി ബിഗ് ബജറ്റിൽ ഒരുക്കിയ ചിത്രം, ആദ്യ ദിനം ഇന്ത്യയിൽ നിന്നും 48.35 കോടി രൂപയാണ് നേടിയത്.

  • " class="align-text-top noRightClick twitterSection" data="">

രണ്ടാം ദിനത്തില്‍ എല്ലാ ഭാഷകളില്‍ നിന്നുമായി 27 കോടി രൂപയാണ് 'ജയിലര്‍' ഇന്ത്യയില്‍ നിന്നും സ്വന്തമാക്കിയത്. ഇതോടെ 75.35 കോടി രൂപയാണ് 'ജയിലര്‍' ഇതുവരെ കലക്‌ട് ചെയ്‌തത്. റിലീസ് ചെയ്‌ത് മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ 'ജയിലര്‍' 100 കോടി ക്ലബില്‍ ഇടംപിടിക്കുമെന്നാണ് ഇതുവരെയുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Also Read: ബോക്‌സ്‌ ഓഫീസ് 'ഇടിച്ചുനിരത്തി' ജയിലർ, ആദ്യ ദിനം റെക്കോഡ് കലക്ഷനുമായി തലൈവർ ചിത്രം

ആദ്യ ദിനം തന്നെ റെക്കോഡ് സൃഷ്‌ടിച്ച് കൊണ്ടായിരുന്നു 'ജയിലറു'ടെ വരവ്. തമിഴില്‍ ഈ വര്‍ഷത്തെ ഏറ്റവും ഉയർന്ന ഓപ്പണിങ് കലക്ഷൻ ആയി 'ജയിലര്‍' മാറി. പ്രദര്‍ശനത്തിന്‍റെ ആദ്യ ദിനം തന്നെ നിരവധി നാഴികക്കല്ലുകളാണ് 'ജയിലര്‍' താണ്ടിയത്. തമിഴ്‌നാട്ടില്‍ മാത്രമല്ല, കേരളത്തിലും 2023ലെ ഏറ്റവും വലിയ ഓപ്പണിങ്ങായി ജലിയര്‍ മാറി.

തമിഴ്‌നാട്ടിലെ 900 സ്‌ക്രീനുകളിലും ലോകമെമ്പാടുമുള്ള 7,000 സ്‌ക്രീനുകളിലുമാണ് ചിത്രം റിലീസ് ചെയ്‌തത്. തമിഴകത്ത് സോളോ റിലീസായാണ് 'ജയിലര്‍' പ്രദര്‍ശനത്തിനെത്തിയത്. അതുകൊണ്ട് തന്നെ തമിഴ് സിനിമ മേഖലയില്‍ 'ജയിലറി'ന് ബോക്‌സോഫിസില്‍ എതിരാളികള്‍ ഇല്ലായിരുന്നു.

Also Read: Jailer release| രജനികാന്ത് ചിത്രം കാണാന്‍ ജപ്പാന്‍ ദമ്പതികള്‍ ചെന്നൈയില്‍

എന്നാല്‍ ബോളിവുഡില്‍ 'ജയിലറി'ന് കടുത്ത മത്സരം നേരിടേണ്ടി വന്നു. സണ്ണി ഡിയോളിന്‍റെ 'ഗദർ 2', അക്ഷയ് കുമാർ നായകനായ 'ഓ മൈ ഗോഡ് 2', ചിരഞ്ജീവിയുടെ തെലുഗു ചിത്രം 'ഭോല ശങ്കർ' എന്നിവ കഴിഞ്ഞ ദിവസമാണ് (ഓഗസ്‌റ്റ് 11) തിയേറ്ററുകളില്‍ എത്തിയത്. അതുകൊണ്ട് തന്നെ കഴിഞ്ഞ ദിവസം 'ജയിലര്‍'ക്ക് ബോക്‌സോഫിസില്‍ കടുത്ത മത്സരമാണ് നേരിട്ടത്.

മുത്തുവേൽ പാണ്ഡ്യന്‍ അഥവ ടൈഗര്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ രജനികാന്ത് അവതരിപ്പിച്ചത്. തടവിലാക്കപ്പെട്ട നേതാവിനെ മോചിപ്പിക്കാൻ പദ്ധതിയിടുന്ന ക്രിമിനലുകളുടെ ഒരു സംഘത്തെ പരാജയപ്പെടുത്താനുള്ള ദൗത്യം ഏറ്റെടുക്കുകയാണ് മുത്തുവേൽ പാണ്ഡ്യൻ.

രജനികാന്തിനെ കൂടാതെ മോഹൻലാൽ, ജാക്കി ഷ്റോഫ്, ശിവ രാജ്‌കുമാർ, തമന്ന ഭാട്ടിയ, രമ്യ കൃഷ്‌ണന്‍ തുടങ്ങി നിരവധി പ്രമുഖരും സുപ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. 2021ൽ പുറത്തിറങ്ങിയ 'അണ്ണാത്തെ' ആണ് രജനികാന്തിന്‍റേതായി ഇതിന് മുമ്പ് തിയേറ്ററുകളില്‍ എത്തിയ ചിത്രം.

Also Read: 'ജയിലറില്‍ മോഹന്‍ലാലിനെ കളറാക്കിയ കരങ്ങള്‍'; മമ്മൂക്ക വില്ലനായിരുന്നെങ്കില്‍ ഡബിള്‍ ഇംപാക്‌ട് കിട്ടിയേനെ എന്ന് ഒമര്‍ ലുലു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.