സൂപ്പർസ്‌റ്റാർ രജനികാന്തിന്‍റെ (Superstar Rajinikanth) ഏറ്റവും പുതിയ റിലീസാണ് 'ജയിലർ' (Jailer). ഓഗസ്‌റ്റ് 10ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ബോക്‌സ് ഓഫിസില്‍ കുതിക്കുകയാണ്. റിലീസ് ചെയ്‌ത് ചിത്രം നാലാം ആഴ്‌ചയിലേയ്‌ക്ക് കടക്കുമ്പോഴും, തമിഴ് സിനിമ മേഖലയില്‍ നിന്നും എതിരാളികള്‍ ഇല്ലാതെ 'ജയിലര്‍' തിയേറ്ററില്‍ മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുന്നു.
തിയേറ്ററുകളില്‍ 23 ദിവസത്തെ പ്രദര്‍ശനത്തിന് ശേഷം, തമിഴിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ രണ്ടാമത്തെ ചിത്രമായി 'ജയിലര്‍' മാറി. റിലീസിന്‍റെ 24-ാം ദിനത്തില്‍ (സെപ്‌റ്റംബര്‍ 2 - ശനിയാഴ്‌ച) 'ജയിലര്‍' ബോക്‌സ് ഓഫിസിൽ 38% വളർച്ച കൈവരിച്ചു (Jailer Box Office Collection Day 24).
- " class="align-text-top noRightClick twitterSection" data="">
ജയിലര്‍ ഇതുവരെ ഇന്ത്യന്‍ ബോക്‌സ് ഓഫിസില്‍ നിന്നും നേടിയത് 332.85 കോടി രൂപയാണ്. അതേസമയം 182 കോടി രൂപയാണ് തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 'ജയിലര്‍' കലക്‌ട് ചെയ്‌തത്. ഇതോടെ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ രണ്ടാമത്തെ തമിഴ് ചിത്രമായി 'ജയിലര്‍' മാറി.
കമല്‍ ഹാസന്‍റെ 'വിക്രം' സിനിമയെ മറികടന്നാണ് 'ജയിലര്‍' (Jailer dethroned Vikram as 2nd highest grossing Tamil film) ഈ റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്‌ത ചിത്രം റിലീസ് ചെയ്‌ത് 23 ദിവസം കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്. 222 കോടി രൂപ കലക്ഷൻ നേടിയ മണിരത്നത്തിന്‍റെ (Mani Rantnam) 'പൊന്നിയിൻ സെൽവൻ ഭാഗം 1' (Ponniyin Selvan Part 1) ആണ് ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ തമിഴ് ചിത്രങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.
പ്രദര്‍ശന ദിനം മുതല്‍ തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുന്ന ചിത്രം ഒരു മാസത്തിന് ശേഷം ഒടിടി പ്ലാറ്റ്‌ഫോമിലും എത്തുകയാണ് (Jailer on OTT platform). സെപ്‌റ്റംബര്‍ ഏഴിന് ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് 'ജയിലര്‍' (Jailer on Amazon Prime) സ്‌ട്രീമിംഗ് ആരംഭിക്കുക.
ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍റെ (Shah Rukh Khan) പുതിയ ചിത്രം 'ജവാന്‍റെ' തിയേറ്റര്‍ റിലീസിനൊപ്പമാണ് (Jawan release) 'ജയിലറു'ടെ ഒടിടി റിലീസും. ഇന്ത്യ ഉള്‍പ്പടെ, ലോകമെമ്പാടുമുള്ള 240ല്‍ അധികം രാജ്യങ്ങളില്‍ മലയാളം, തമിഴ്, ഹിന്ദി, തെലുഗു, കന്നഡ എന്നീ ഭാഷകളില്‍ 'ജയിലര്‍' ഒടിടിയില്‍ സ്‌ട്രീമിംഗ് നടത്തും.
'ജയിലര്‍' വിജയത്തെ കുറിച്ച് അടുത്തിടെ നെല്‍സണ്‍ ദിലീപ് കുമാര്‍ (Nelson Dilipkumar about Jailer success) പ്രതികരിച്ചിരുന്നു. ഒരു സംവിധായകന്‍ എന്ന നിലയിൽ, ഭാഷാ അതിർവരമ്പുകൾക്ക് അതീതമായി ശ്രദ്ധേയമായ ഒരു ആഖ്യാനം രൂപപ്പെടുത്തുക എന്നതാണ് തന്‍റെ ലക്ഷ്യമെന്നാണ് സംവിധായകന്‍ പറഞ്ഞത്.
'ജയിലർ, മറ്റ് സിനിമകളെ പോലെ അല്ല ; നീതി, കുടുംബ ബന്ധങ്ങൾ, മാനുഷിക വികാരങ്ങൾ എന്നിവയുടെ സങ്കീർണ്ണതകളിലേക്ക് ആഴത്തിൽ ആഴ്ന്നിറങ്ങുന്ന കഥയാണ് ചിത്രം പറയുന്നത്. 'ജയിലർ' വൻ വിജയമായി മാറിയതിനാൽ, ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിൽ മലയാളം, ഹിന്ദി, തമിഴ്, തെലുഗു, കന്നഡ ഭാഷകളിൽ ലഭ്യമാകും. അതില്‍ എനിക്ക് ആവേശമുണ്ട്' - നെൽസൺ ദിലീപ്‌കുമാർ പറഞ്ഞു.