ETV Bharat / bharat

പ്രതിപക്ഷ എം പിയുടെ മിമിക്രി; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ മൗനം പാലിച്ചതില്‍ വേദനയുണ്ടെന്ന് ഉപരാഷ്‌ട്രപതി - രാജ്യസഭാ എം പി ദിഗ്‌വിജയ് സിംഗ്

Jagdeep dhankhar showed his disappointment: രാജ്യസഭാ എം പി ദിഗ്‌വിജയ് സിംഗിന്‍റെയും മല്ലികാർജുൻ ഖാർഗെയുടെയും മൗനത്തിൽ ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻഖർ അതൃപ്‌തി അറിയിച്ചു. അതേ സമയം രാഷ്‌ട്രപതിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉപരാഷ്‌ട്രപതിക്ക് പിന്തുണ അറിയിച്ച് രംഗത്ത് എത്തി.

Digvijay Singh  Jagdeep dhankhar  Mallikarjun kharge  ദിഗ്‌വിജയ് സിംഗിനെതിരെ ജഗ്‌ദീപ് ധൻഖർ  ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻഖർ  രാജ്യസഭാ എം പി ദിഗ്‌വിജയ് സിംഗ്  എം പി ദിഗ്‌വിജയ് സിംഗിന്‍റെ മൗനം
Jagdeep dhankhar statement against Digvijay Singh
author img

By ETV Bharat Kerala Team

Published : Dec 20, 2023, 7:06 PM IST

Updated : Dec 20, 2023, 10:00 PM IST

ന്യൂഡൽഹി: രാജ്യസഭാ എം പി ദിഗ്‌വിജയ് സിംഗിനെതിരെ (Digvijay Singh) പ്രസ്‌താവനയുമായി ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻഖർ (Jagdeep dhankhar). ദിഗ്‌വിജയ് സിംഗ് പരിചയ സമ്പന്നനായ നേതാവായിട്ടും മൗനം തുടരുകയാണെന്നും തന്‍റെ വേദന കേൾക്കാൻ അദ്ദേഹം തയ്യാറല്ലെന്നും ജഗ്‌ദീപ് ധൻഖർ പറഞ്ഞു. കോൺഗ്രസ് 138 വർഷം പഴക്കുള്ള പാർട്ടിയാണെന്ന് പറഞ്ഞിട്ട് എന്തായെന്നും ചോദിച്ചു.

പാർലമെന്‍റിൽ സംസാരിക്കാൻ അനുവദിക്കാത്ത വിഷയത്തിൽ പ്രതിപക്ഷ നേതാവും കോൺഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെ (Mallikarjun kharge) മൗനം വെടിഞ്ഞതും അദ്ദേഹം പ്രസ്‌താവനയിൽ പരാമർശിച്ചു. പാർലമെന്‍റിൽ എന്താണ് നടക്കുന്നതെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു.

'നിങ്ങൾ എന്നെ എത്ര അപമാനിച്ചാലും എനിക്കതിൽ വിഷമമില്ല. ആരെങ്കിലും എന്നെ അപമാനിച്ചാൽ ഞാൻ വിഷമിക്കില്ല. എന്നാൽ ഉപരാഷ്‌ട്രപതി എന്ന എന്‍റെ പദവിയുടെ അന്തസ് സംരക്ഷിക്കാൻ കഴിഞ്ഞില്ല എന്നത് ഞാൻ ഒരിക്കലും സഹിക്കില്ല. ഇന്ത്യയുടെ ഉപരാഷ്ട്രപതിക്ക് വേണ്ടി, കർഷക സമൂഹത്തിന് വേണ്ടി, ഞാൻ ഉൾപ്പെടുന്ന കമ്യൂണിറ്റിയ്‌ക്ക് വേണ്ടി എന്ത് ത്യാഗവും ഞാൻ സഹിക്കും.' ജഗ്‌ദീപ് ധൻഖർ പറഞ്ഞതിങ്ങനെ.

പതിറ്റാണ്ടുകളായി പരിചയമുള്ള ആളാണ് ദിഗ്‌വിജയ് സിംഗ് എന്നും അദ്ദേഹവുമായി ഫോൺ സംഭാഷണങ്ങൾ നടത്താറുണ്ടായിരുന്നെന്നും ധൻഖർ പറഞ്ഞു. എന്നിട്ടും ഇത്രയും വലിയ സംഭവമുണ്ടായിട്ടും അദ്ദേഹം നിശബ്‌ദനായിരിക്കുന്നത് എന്തുകൊണ്ടാണെന്നും ധൻഖർ ചോദിച്ചു. കർഷക സമൂഹം അപമാനിക്കപ്പെട്ടപ്പോഴും ജാതി അപമാനിക്കപ്പെട്ടപ്പോഴും ദിഗ്‌വിജയ് സിംഗി നിശബ്‌ദനായിരുന്നു. എന്നാൽ തന്‍റെ പദവിയുടെയും കമ്യൂണിറ്റിയുടെയും അന്തസ് സംരക്ഷിക്കേണ്ടത് തന്‍റെ ജോലിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്ന് മമതയും കെജ്‌രിവാളും; ആദ്യം ജയിക്കണമെന്ന് ഖാർഗെ

അതേ സമയം പ്രധാനമന്ത്രി നേരന്ദ്രമോദി ഉപരാഷ്‌ട്രപതിയെ ഫോണില്‍ വിളിച്ചാണ് പിന്തുണ അറിയിച്ചത്. വികലമായ അനുകരണങ്ങള്‍ സാധാരണമാണെന്നും ഇരുപത് വര്‍ഷമായി താന്‍ ഇത് നേരിടുന്നുണ്ടെന്നുമായിരുന്നു മോദി ഉപരാഷ്‌ട്രപതിയെ അറിയിച്ചത്. എന്നാല്‍ രാജ്യമെങ്ങും ഈ വിഷയത്തിലുള്ള ബിജെപിയുടെ പ്രതിഷേധം അലയടിക്കും. ഒപ്പം സഭയില്‍ മിമിക്രി സംഭവത്തിനെതിരെ എണീറ്റ് നിന്ന് പ്രതിഷേധം അറിയിക്കുമെന്നും പ്രധാനമന്ത്രി ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻഖറെ അറിയിച്ചു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവും ഉപരാഷ്‌ട്രപതിക്ക് പിന്തുണ അറിയിച്ചു.

എന്നാല്‍ തൃണമൂല്‍ എം പി ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻഖറെ പരിഹസിക്കാനോ വേദനിപ്പിക്കാനോ അല്ല പ്രതിഷേധത്തിനിടെ അനുകരിച്ചതെന്ന് മമത ബാനര്‍ജി പറഞ്ഞു.

Last Updated : Dec 20, 2023, 10:00 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.