ETV Bharat / bharat

കര്‍ണാടകയില്‍ പാര്‍ട്ടി ഭരണത്തുടര്‍ച്ച നേടും, പക്ഷേ ഹുബ്ബള്ളിയിൽ ജഗദീഷ് ഷെട്ടാർ വിജയിക്കും : ബിജെപി എംപി മംഗള അംഗഡി

author img

By

Published : May 10, 2023, 9:24 PM IST

കോൺഗ്രസില്‍ ചേക്കേറിയ ജഗദീഷ് ഷെട്ടാർ വിജയിക്കുമെന്ന് ബിജെപി എം പി മംഗള അംഗഡി

Jagadish Shettar  MP Mangala Angadi  BJP  karnataka polls  Jagadish Shettar will win in Hubballi  hubballi  congress  ജഗദീഷ് ഷെട്ടാർ  ബിജെപി  എം പി മംഗള അംഗഡി  കർണാടക തെരഞ്ഞെടുപ്പ്  കോൺഗ്രസ്  ഹുബ്ബള്ളി
കർണാടക തെരഞ്ഞെടുപ്പ്

ബെംഗളൂരു : കർണാടകയിൽ വീണ്ടും ബിജെപി സർക്കാർ വരുമെന്നും എന്നാൽ ഹുബ്ബള്ളിയിൽ കോൺഗ്രസ് സ്ഥാനാര്‍ഥി ജഗദീഷ് ഷെട്ടാർ വിജയിക്കുമെന്നും ബെലഗാവി ബിജെപി എം പി മംഗള അംഗഡി. ബെൽഗാമിലെ വിശ്വേശ്വരയ്യ നഗറിലെ സർക്കാർ കന്നഡ സീനിയർ പ്രൈമറി സ്‌കൂളിലെ പോളിങ് സ്‌റ്റേഷനിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മംഗള. ബെൽഗാം ജില്ലയിൽ ബിജെപി 13 സീറ്റുകൾ നേടുമെന്ന് എം പി അവകാശപ്പെട്ടു.

ജഗദീഷ് ഷെട്ടാർ മികച്ച പ്രവർത്തനമാണ് അദ്ദേഹത്തിന്‍റെ മണ്ഡലത്തിൽ കാഴ്‌ചവച്ചിട്ടുള്ളത്. അതിനാൽ അദ്ദേഹം തന്നെ വിജയിക്കുമെന്ന് ബിജെപി നേതൃത്വത്തെ പ്രതിരോധത്തിലാക്കിക്കൊണ്ട് മംഗള പറഞ്ഞു. അതേസമയം പാർട്ടി വിടുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു ബിജെപി എംപിയുടെ മറുപടി.

താൻ ബിജെപിയിൽ തുടരും. ആ പാര്‍ട്ടിയില്‍ തന്നെ നിന്ന് മത്സരിക്കും. ഈ തെരഞ്ഞെടുപ്പില്‍ എല്ലാവരിൽ നിന്നും ബിജെപിക്ക് അനുകൂലമായി നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും അവര്‍ പറഞ്ഞു. കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപിയുടെ പ്രമുഖ നേതാവുമായിരുന്ന ജഗദീഷ് ഷെട്ടാര്‍, ഇത്തവണ മത്സരിക്കാന്‍ അവസരം ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ആറ് തവണ വിജയിച്ച ഹുബ്ബള്ളി ധാർവാഡ് സെൻട്രൽ അസംബ്ലി മണ്ഡലത്തിലാണ് അദ്ദേഹം ഇക്കുറിയും പോരാട്ടത്തിനിറങ്ങിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.