ശ്രീനഗര്‍(ജമ്മുകശ്‌മീര്‍): പുല്‍വാമയില്‍ തീവ്രവാദികളും സുരക്ഷ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മൂന്ന് ഭീകരരില്‍ ഒരു ശ്രീനഗര്‍ സ്വദേശിയും ഉള്‍പ്പെട്ടതായി പൊലിസ് അറിയിച്ചു. ശ്രീനഗരിലെ ഖന്യാര്‍ സ്വദേശിയായ നാഗിഷ് വാനി അലിയസ് ഹൈദറാണ് കൊല്ലപ്പെട്ടത്. ഒരാഴ്‌ച മുമ്പാണ് വാനി ഭീകര സംഘടനയില്‍ ചേര്‍ന്നത്.
തീവ്രവാദി സംഘടനകള്‍ സ്വന്തം ലക്ഷ്യങ്ങള്‍ക്കായി യുവാക്കളെ ചൂഷണം ചെയ്യുകയാണെന്ന് ശ്രീനഗര്‍ പൊലിസ് പറഞ്ഞു. പുല്‍വാമ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) ഡെപ്യൂട്ടി കമാൻഡറും ഒരു പാക് ഭീകരനും ഉൾപ്പെടെ മൂന്ന് ഭീകരർ കൊല്ലപ്പെട്ടതായി കശ്‌മീര്‍ പൊലിസ് ഞായറാഴ്‌ച അറിയിച്ചിരുന്നു.
തുടര്‍ന്നാണ് കൊല്ലപ്പെട്ട ഭീകരര്‍ ലഷ്‌കർ ഇ ടിയുടെ ഡെപ്യൂട്ടി കമാൻഡർ ബാസിത് ആരിഫ് അഹമ്മദ് ഹസാർ എന്ന റെഹാൻ, പാകിസ്ഥാൻ ഭീകരൻ അബു ഹുസൈഫ എന്ന ഹഖാനി, ശ്രീനഗർ ഖാൻയാറിൽ താമസിക്കുന്ന ഹൈദർ എന്ന നതീഷ് വാനി എന്നിവരാണെന്ന് തിരിച്ചറിഞ്ഞത്. ജില്ലയിലെ പാഹൂ മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ നടത്തിയ സംഘത്തിന് നേരെ ഭീകരവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.
ഇതേ തുടര്‍ന്നാണ് സംഭവം ഏറ്റുമുട്ടലിലേക്ക് മാറിയെതെന്നും പൊലിസ് പറഞ്ഞു. സെന്‍ട്രല്‍ റിസര്‍വ് പൊലിസ് ഫോഴ്‌സും ഓപ്പറേഷനില്‍ ചേര്‍ന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകര സംഘടനയായ ലഷ്‌കറെയുമായി ബന്ധമുള്ള മൂന്ന് ഭീകരരും കൊല്ലപ്പെട്ടതെന്നും അവരുടെ മൃതദേഹങ്ങള്‍ ഏറ്റുമുട്ടല്‍ സ്ഥലത്ത് നിന്ന് കണ്ടെടുക്കുകയും ചെയ്തതെന്ന് പൊലിസ് പറഞ്ഞു.
കൊല്ലപ്പെട്ട മൂന്ന് പ്രതികളും സുരക്ഷ സേനയ്ക്കെതിരായ ആക്രമണങ്ങള്‍, സിവിലിയന്‍ അതിക്രമങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി ഭീകര കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ഗ്രൂപ്പുകളുടെ ഭാഗമാണ്.
also read: പുല്‍വായില്‍ ഏറ്റുമുട്ടല്‍: മൂന്ന് തീവ്രവാദികളെ കൊന്ന് സൈന്യം