കശ്‌മീർ : ഭീകരസംഘത്തിന് ആയുധങ്ങളും മയക്കുമരുന്നുകളും എത്തിച്ചുനല്‍കുന്ന സംഘാംഗത്തെ പിടികൂടി കശ്‌മീർ പൊലീസ്. കുപ്‌വാര ജില്ലയിലെ ടാകിയ ബദർകോട്ടിലാണ് സംഭവം. അറസ്റ്റിലായ ആദിൽ ഹുസൈൻ എന്നയാളില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തു.
ALSO READ: 'പാകിസ്ഥാന്‍റെ സഹായി' ; സിദ്ദുവിനെതിരെ ക്യാപ്റ്റൻ അമരീന്ദർ സിങ്
രണ്ട് എ.കെ 47 തോക്കുകള്‍, രണ്ട് എ.കെ ബുള്ളറ്റ് അറകള്‍, 208 എ.കെ ബുള്ളറ്റുകള്‍ എന്നിവ പിടിച്ചെടുത്തതായി പൊലീസിന്‍റെ വാര്‍ത്താകുറിപ്പിൽ പറയുന്നു. അതേസമയം, ഫറാസ് അഹമ്മദ് ഷാ എന്നയാളുടെ പദ്‌നപ്രരായിലെ വീട്ടില്‍ നിന്ന് തീവ്രവാദികൾക്ക് വിതരണം ചെയ്യാന്‍വച്ച നിരവധി ആയുധങ്ങള്‍ പിടിച്ചെടുത്തു.
നാല് പിസ്റ്റളുകള്‍, അഞ്ച് ബുള്ളറ്റ് അറകള്‍, ബ്രൗൺഷുഗര്‍ പാക്കറ്റ് എന്നിവയാണ് പിടിച്ചെടുത്തത്. പ്രതിയ്‌ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി.