ശ്രീനഗർ: ജമ്മു കശ്മീർ, ലഡാക്ക് എന്നീ പ്രദേശങ്ങള്‍ രാഷ്ട്രീയവും സാമ്പത്തികവുമായ പ്രതിസന്ധിയിലാണെന്ന് ദേശീയ കോൺഫറൻസ് പ്രസിഡന്‍റ് ഫാറൂഖ് അബ്ദുല്ല പറഞ്ഞു. സംസ്ഥാനത്തിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതും, കൊവിഡ് -19 സാഹചര്യവും മൂലം കൃഷിയും അനുബന്ധ മേഖലകളും സ്തംഭിച്ച അവസ്ഥയിലാണ്.ജനാധിപത്യപരവും ഭരണഘടനാപരവുമായ അടിത്തറയിൽ പഴയ രാഷ്ട്രത്തില്‍ ഉറച്ചുനിന്നത് തന്‍റെ പാർട്ടിയാണെന്നും നമ്മുടെ അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതിനുള്ള സമാധാനപരമായ പോരാട്ടത്തിന് വഴങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.
Read Also…………കശ്മീരിലെ ആശുപത്രികൾക്കായി 1.4 കോടി രൂപ നീക്കിവച്ച് ഫറൂഖ് അബ്ദുള്ള
ഭരണഘടനയുടെ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുന്നത് തന്‍റെ പാർട്ടിയുടെ മുൻഗണനയായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഭരണഘടനാ അവകാശങ്ങൾ പുനഃസ്ഥാപിക്കപ്പെടുന്നതുവരെ ജമ്മുകശ്മീരില്‍ സമാധാനവും അഭിവൃദ്ധിയും വികസനവും വളർത്തിയെടുക്കുക എന്ന ആശയം അവ്യക്തമാണ്. ജനങ്ങളെ സേവിക്കുകയെന്ന തങ്ങളുടെ പാർട്ടി അജണ്ടയിൽ മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊവിഡിനെതിരായ പോരാട്ടത്തിൽ ഭരണകൂടത്തിന്റെ ശ്രമങ്ങൾക്ക് പിന്തുണ നൽകണമെന്ന് അബ്ദുല്ല പാർട്ടി പ്രവർത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി.