ETV Bharat / bharat

കശ്‌മീരിലെ ഷോപിയാനില്‍ ഏറ്റുമുട്ടല്‍

പൊലീസും സുരക്ഷാ സേനയും ചേര്‍ന്നാണ് തീവ്രവാദികളെ നേരിടുന്നതെന്ന് കശ്മീര്‍ സോണ്‍ പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചു.

Gunfight  militants  security forces  Shopian  J&K  ജമ്മു കശ്മീര്‍  തീവ്രവാദികള്‍  ഏറ്റ് മുട്ടല്‍
കശ്‌മീരിലെ ഷോപിയാനില്‍ ഏറ്റുമുട്ടല്‍
author img

By

Published : Jul 19, 2021, 3:34 AM IST

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപിയാനിലെ ചെക്ക് സാദിഖ് ഖാൻ പ്രദേശത്ത് തീവ്രവാദികളുമായി ഏറ്റുമുട്ടലുണ്ടായതായി പൊലീസ് അറിയിച്ചു. പൊലീസും സുരക്ഷാ സേനയും ചേര്‍ന്നാണ് തീവ്രവാദികളെ നേരിടുന്നതെന്ന് കശ്മീര്‍ സോണ്‍ പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

അതേസമയം കഴിഞ്ഞ വെള്ളിയാഴ്ച സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ലഷ്കർ ഇ ത്വയ്യിബയുമായി ബന്ധമുള്ള രണ്ട് പ്രാദേശിക തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു. ജൂണ്‍ മാസത്തില്‍ ശ്രീനഗറിലുണ്ടായ മൂന്ന് അക്രമ സംഭവങ്ങളുമായി ബന്ധമുള്ളവരാണ് കൊല്ലപ്പെട്ടതെന്ന് ഐജി വിജയ് കുമാര്‍ പ്രതികരിച്ചു.

also read: 'ബക്രീദ് ഇളവുകൾ പിൻവലിക്കണം', കേരള സർക്കാരിനെ വിമർശിച്ച് ഐഎംഎ

"ഈ വർഷം ശ്രീനഗറിൽ മൂന്ന് ഏറ്റുമുട്ടലുകൾ ഉണ്ടായി. ഒരു സംഭവത്തിൽ ഒരു പൊലീസ് ഇൻസ്പെക്ടർ കൊല്ലപ്പെട്ടു. മറ്റൊരു സംഭവത്തിൽ ഒരു മൊബൈൽ ഷോപ്പ് ഉടമയെ ആക്രമിച്ച് കൊലപ്പെടുത്തി. തുടർന്നുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ മൂന്ന് സാധാരണക്കാർ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു". ഐജി വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.